{"title":"Non Fiction","description":null,"products":[{"product_id":"adayalangal-arthangal","title":"ADAYALANGAL ARTHANGAL","description":"സാഹിത്യപഠനത്തിന്റെ സാദ്ധ്യതകള്‍ തിരയുന്ന ‘സാഹിത്യപഠനവും വിനിമയമാതൃകകളും’, ഉമ്പര്‍റ്റോ എക്കോയുടെ ചിന്താലോകം പ്രതിപാദിക്കുന്ന\r\n‘അടയാളങ്ങള്‍ അര്‍ത്ഥങ്ങള്‍’, പ്രക്ഷേപണപ്രക്രിയയും ഭരണകൂടതാത്പര്യങ്ങളും പ്രശ്നവത്കരിക്കുന്ന ‘ആകാശവാണിയും പ്രക്ഷേപണത്തിന്റെ രാഷ്ട്രീയവും’, രാമായണത്തിന്റെ ബഹുസ്വരതയെ ഉറപ്പിക്കുന്ന ‘രാമായണം എന്ന സംവാദസ്ഥലം’, ലോകക്രമത്തില്‍ മാദ്ധ്യമങ്ങളുടെ പങ്കും പ്രാധാന്യവും പരിമിതികളും വിശകലനം ചെയ്യുന്ന ‘മാദ്ധ്യമവും ലോകവും’ എന്നീ ലേഖനങ്ങളിലൂടെ സമകാല സാഹിത്യ-രാഷ്ട്രീയ-സാംസ്‌കാരിക പരിസരത്തെ സൂക്ഷ്മവിമര്‍ശനത്തിനു വിധേയമാക്കുന്ന പഠനസമാഹാരം.\r\n\r\n \r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147481942,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/3501dfe5-544b-49ba-830d-9586258aefdd.jpg?v=1779303545"},{"product_id":"ikigai-malayalam","title":"IKIGAI - MALAYALAM","description":"'ഇക്കി' എന്നാൽ 'ജീവൻ' 'ജീവിതം', 'ഗായ് ' എന്നാൽ 'മൂല്യം' നല്കുന്നത്. അതിനാൽ 'മൂല്യമുള്ള ജീവിതം നല്കുന്നത് ' എന്നാണ് ഇക്കിഗായ് അർത്ഥമാക്കുന്നത്. എല്ലാ മനുഷ്യരുടെയുള്ളിലും ഒരു ഇക്കിഗായ് ഉണ്ട് എന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു. നാമതറിയാതെ പോകുന്നു; നാംതന്നെ അത് കണ്ടെത്തണം.ഈ വിശിഷ്ടകൃതി ശ്രദ്ധയോടെ വായിച്ച്, ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ചാൽ, ഇത്രയും കാലം ഭാവനയിൽ മാത്രമുണ്ടായിരുന്ന ഒരു ലോകത്തേക്ക് അതു നിങ്ങളെ കൊണ്ടുപോകും.പുതിയ ഒരു ഭൂപ്രകൃതി കാണുന്നതുപോലെ, വലിയ മാറ്റങ്ങളും അത്ഭുതങ്ങളും അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂ. വിവർത്തനം: ഗീതാഞ്ജലി","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152397142,"sku":null,"price":8.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8811.png?v=1779303587"},{"product_id":"kambilikandathe-kalbharanikal","title":"KAMBILIKANDATHE KALBHARANIKAL","description":"തികച്ചും പ്രതികൂലമായ ചുറ്റുപാടുകളില്‍ വളര്‍ന്ന നിര്‍ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള്‍ കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള്‍ മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള്‍ ബാബു തന്റെ പിന്‍ഗാമികള്‍ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്‍മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം.\r\n-അഷ്ടമൂര്‍ത്തി\r\n\r\nആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154527062,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/018.jpg?v=1779303601"},{"product_id":"madhavikkutty-kadalinte-nirangal","title":"MADHAVIKKUTTY: KADALINTE NIRANGAL","description":"കടല്‍ പറയുന്നത് കടലിനെ ശ്രദ്ധിക്കുന്നവര്‍ക്ക്\r\nവ്യക്തമായി കേള്‍ക്കാം.\r\nഞാന്‍ കറുക്കുന്നില്ല.\r\nനീലവര്‍ണ്ണം പ്രാപിക്കുന്നില്ല.\r\n-മാധവിക്കുട്ടി\r\n\r\nനാലപ്പാട്ട് കമല, മാധവിക്കുട്ടി, കമലാദാസ്, കമലാസുരയ്യ ഇങ്ങനെ പല നിറങ്ങളിലും ഭാവങ്ങളിലും മലയാളിയുടെ വായനാലോകത്ത് നിറഞ്ഞൊഴുകിയ ഒരെഴുത്തുകാരിയുടെ ജീവിതത്തെ വ്യത്യസ്തമായ രീതിയില്‍ കണ്ടെത്തുന്ന പുസ്തകം.\r\n\r\nമലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവചരിത്രം","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156198230,"sku":null,"price":7.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/0c0710d9-6210-429c-aa4f-7a1738462eb1.jpg?v=1779303626"},{"product_id":"mararude-kurukshethram","title":"MARARUDE KURUKSHETHRAM","description":"മൂല്യനിഷ്ഠമായ ജീവിതസങ്കല്പങ്ങൾ പുലരാനാവശ്യമായ കാറ്റും വെളിച്ചവും പ്രദാനം ചെയ്ത ഗാന്ധിയുഗത്തിന്റെ സൃഷ്ടിയാണ് കുട്ടികൃഷ്ണമാരാര്. അദ്ദേഹത്തിന്റെ സാഹിത്യവിമർശനം അഭിപ്രായാവിഷ്കാരത്തിലൂടെ ആത്മപ്രകാശനം നടത്തുന്നു. ഈ നിലപാടിൽ നിന്നുകൊണ്ട് മാരാരുടെ വിമർശനത്തിന്റെ വിവിധ വശങ്ങൾ പഠിക്കുവാൻ ഭാരതപര്യടനം ഇവിടെ ഉപാധിയായിത്തീർന്നിരിക്കുന്നു.\r\nസഹോദരന്മാർ തമ്മിൽ നടന്ന വർഗ്ഗീയലഹളകളുടെയും രാഷ്ട്രവിഭജനത്തിന്റെയും പശ്ചാത്തലത്തിലിരുന്ന് മാരാര് തയ്യാറാക്കിയ ഭാരതപര്യടനം, അഹിംസയുടെയും സ്നേഹത്തിന്റെയും സന്ദേശമാണ് വ്യാസന്റെ ഇതിഹാസത്തിൽനിന്ന് കണ്ടെടുക്കുന്നത്. മാരാർ പഠിതാക്കളിൽ ശ്രദ്ധേയനായ എം.എൻ. കാരശ്ശേരിയുടെ കൗതുകപൂർവ്വമായ നിരീക്ഷണംകൊണ്ടും യുക്തിഭദ്രമായ പ്രതിപാദനംകൊണ്ടും സഹൃദയരുടെ അംഗീകാരം നേടിയ പുസ്തകത്തിന്റെ മാതൃഭൂമി പതിപ്പ്.\r\n\r\n \r\n\r\n \r\n\r\nMalyalam Books in the UK\/Europe","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156624214,"sku":null,"price":2.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/5522a9e6-45b2-4778-b3df-33246d98d7fb.jpg?v=1779303628"},{"product_id":"mattoru-maha-bharatham","title":"MATTORU (MAHA) BHARATHAM","description":"നാം കേട്ടുമാത്രം അറിഞ്ഞിട്ടുള്ള ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ മാത്രമല്ല, നാം അനുഭവിച്ചറിയാന്‍ ഇടയില്ലാത്ത ഇന്ത്യന്‍ അവസ്ഥകളിലൂടെയുമാണ് ഈ പുസ്തകത്തില്‍ അനൂപ് ദാസ് നമ്മെ പിന്‍നടത്തിക്കുന്നത്.\r\n-സുഭാഷ് ചന്ദ്രന്‍കഠിനമായ കാലത്തിനു മുന്നില്‍ നിന്നും നിരങ്ങിയും ജീവിച്ചുനീങ്ങുന്ന മറ്റൊരു ഭാരതത്തിലെ മനുഷ്യരുടെ ജീവിതകഥ. അധികാരവും മതവും ജാതിയും ഭൂപ്രകൃതിയുമെല്ലാം മനുഷ്യനു മുന്നില്‍ പ്രതിസന്ധിയുടെ മതിലുകളുയര്‍ത്തുന്നതെങ്ങനെയെന്ന് ഈ ജീവിതങ്ങളിലൂടെ നമുക്ക് കാണാം.\r\nനമ്മുടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ, നാമറിഞ്ഞിട്ടില്ലാത്ത മനുഷ്യരുടെ ജീവിതാനുഭവകഥനങ്ങള്‍","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157181270,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9178.png?v=1779303630"},{"product_id":"ninte-katha","title":"NINTE KATHA","description":"കല്യാണമണ്ഡപം, മയില്‍പ്പച്ച സാരി, പൂക്കള്‍, ചെറിയ ബൈക്ക് യാത്രകള്‍, ട്രെയിന്‍ യാത്രകള്‍, ലൈഫ്‌ലൈന്‍ ഹോസ്പിറ്റല്‍, വാടകവീടുകള്‍, അപമാനങ്ങള്‍, കലാപങ്ങള്‍, പുതിയ വീട്, ഹോസ്പിറ്റലിലെ\r\nഓപ്പറേഷന്‍ തിയേറ്ററുകള്‍, കുഞ്ഞിക്കരച്ചിലുകള്‍, ചിരികള്‍… കഴിഞ്ഞു. പതിനാറു വര്‍ഷത്തെ ജീവിതം അങ്ങനെ ചുരുക്കിക്കെട്ടാവുന്നതേയുള്ളൂ. വിശാലമായ ഭൂമിയില്‍, അനന്തമായ സമയത്തില്‍ പതിനാറു വര്‍ഷമൊന്നും വലിയൊരു കാലയളവേയല്ല. അതിനുശേഷവും ജീവിതമുണ്ട്, എല്ലാവര്‍ക്കും… എല്ലാവര്‍ക്കും…\r\n\r\nമാനസികസംഘര്‍ഷങ്ങളും മഹാവ്യഥകളും അപമാനങ്ങളും ഭീഷണികളും മനസ്സില്‍ സദാ മുഴങ്ങിക്കേട്ടിരുന്ന മരണമണിയും ഉള്‍ക്കരുത്താക്കിമാറ്റി, നരകത്തീപോലെ കത്തിയാളിയ മാരകമായ പതിനാറു വര്‍ഷങ്ങള്‍ ജീവിച്ചുതീര്‍ക്കേണ്ടിവന്ന ഒരു സ്ത്രീയുടെ, എഴുത്തുകാരിയുടെ അനുഭവങ്ങളും ഓര്‍മ്മകളും. ഉത്തമയായ ഭാര്യയെന്ന ഒറ്റലക്ഷ്യത്തില്‍ മറ്റു പല ഇഷ്ടങ്ങളും കഴിവുകളും അവസരങ്ങളും ത്യജിക്കുന്ന പെണ്‍കുട്ടികളും, ജീവിതത്തിലെ പ്രധാനദൗത്യം പെണ്‍മക്കളുടെ ആര്‍ഭാടവിവാഹമാണെന്നു കരുതി ആയകാലം മുഴുവന്‍ സ്വരുക്കൂട്ടിവെച്ചതെല്ലാം അതിനുവേണ്ടി ഹോമിച്ച് കടക്കെണിയിലും ദാരിദ്ര്യത്തിലും അകപ്പെടുന്ന മാതാപിതാക്കളും ഒരു വിശുദ്ധഗ്രന്ഥം കണക്കെ എപ്പോഴും കൂടെ കരുതേണ്ട പുസ്തകം.\r\n\r\nകല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത, ആത്രേയകം എന്നീ നോവലുകളുടെ രചയിതാവിന്റെ പുതിയ പുസ്തകം\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942160982358,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2d8b99d3-5d78-48c3-83c4-9ac965f0c5fc.jpg?v=1779303656"},{"product_id":"ochukalude-kaloppu","title":"OCHUKALUDE KALOPPU","description":"\u003cul\u003e\r\n \t\u003cli\u003eജീവിതത്തെക്കാള്‍ പ്രധാനം കലയാണെന്ന് ചിന്തിച്ചിരിക്കുമ്പോഴാകും അതു തെറ്റാണെന്നു തോന്നുന്ന ചില നിമിഷങ്ങള്‍ സംഭവിച്ചു പോകുന്നത്. അതുപോലെതന്നെ സ്വന്തം കലയെക്കുറിച്ചാലോചിക്കുമ്പോള്‍ സ്വാഭാവികമായും അതിനു കീഴേ മങ്ങിമാത്രം കാണപ്പെടുന്ന ജീവിതവും തെളിഞ്ഞുവരുന്നു. പല അടരുകളായി അവ മറഞ്ഞു കിടക്കുന്നതുകൊണ്ടുതന്നെയാണ് ചിലപ്പോഴെങ്കിലും ഒന്നു ചുരണ്ടിനോക്കാന്‍ തോന്നുന്നതും….\r\nസസ്പെന്‍സ് നിലനിര്‍ത്താനുള്ള തകര്‍പ്പന്‍ തന്ത്രങ്ങളോടെ കഥയില്ലാത്ത കഥ പറഞ്ഞു ഫലിപ്പിച്ചിരുന്ന മുത്തിയമ്മൂമ്മ, നാടകീയതയോടെ മാത്രം ഏതു സംഭവങ്ങളും പറയുന്ന അമ്മച്ചി, ഈനാശു എന്ന കഥാപാത്രമായി ചാവുനിലമെന്ന നോവലിലേക്കു കയറിവന്ന് മറഞ്ഞുപോയ മനുഷ്യന്‍, സാഹിത്യകൃതികളെടുത്ത് തികച്ചും സിനിമയുടേതു മാത്രമായ ലോകം സൃഷ്ടിച്ച് അമ്പരപ്പിച്ച സംവിധായകര്‍, ജീവിതത്തില്‍നിന്നും സാഹിത്യകൃതികളില്‍നിന്നും കഥകളും കഥാപാത്രങ്ങളും സിനിമയിലേക്കു കടന്നുവരുന്നത്,  മഹാപ്രതിഭകളായ എഴുത്തുകാര്‍, പുസ്തകങ്ങള്‍, വായന, സിനിമകള്‍, സൗഹൃദങ്ങള്‍, സ്വപ്നങ്ങള്‍… അങ്ങനെ പലരും പലതുമായി, കഥകളും കാഴ്ചകളും ഓര്‍മ്മകളുമെല്ലാം ചേര്‍ന്ന്\u003c\/li\u003e\r\n\u003c\/ul\u003e\r\nപി.എഫ്. മാത്യൂസിന്റെ ഏറ്റവും പുതിയ പുസ്തകം","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942160818518,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8940.png?v=1779303656"},{"product_id":"ratan-tata-oru-indian-vijaya-gadha","title":"RATAN TATA ORU INDIAN VIJAYA GADHA","description":"അനാഥത്വത്തിന്റെ കയ്പുനീരില്‍നിന്ന് ടാറ്റാ കുടുംബത്തിന്റെ സൗഭാഗ്യങ്ങളിലേക്കെത്തിയ നവല്‍ ടാറ്റയുടെ മകന്‍ പിന്നീട് ടാറ്റാ കുടുംബത്തിന്റെ അമരത്തെത്തിയ കഥ.\r\n\r\nലോകത്തിലെ ഏറ്റവും വലിയ വ്യവസായഗ്രൂപ്പുകളിലൊന്നായ ടാറ്റാ ഗ്രൂപ്പിന്റെ തലവനായിട്ടും അതിസമ്പന്നരുടെയോ ധനാഢ്യരുടെയോ പട്ടികയില്‍ ഒരിക്കല്‍പ്പോലും\r\nഇടംപിടിച്ചിട്ടില്ലാത്ത വ്യവസായപ്രമുഖന്റെ കഥ.\r\n\r\nരത്തന്‍ ടാറ്റ എന്ന വ്യവസായമേധാവിയുടെ, ഇന്ത്യക്കാരന്റെ, മനുഷ്യസ്‌നേഹിയുടെ, മൃഗസ്‌നേഹിയുടെ ജീവിതകഥ.\r\n\r\nരത്തന്‍ ടാറ്റയുടെ മലയാളത്തിലെ ആദ്യ സമഗ്രജീവചരിത്രം","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164128086,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9176.png?v=1779303683"},{"product_id":"visappu-pranayam-unmadam","title":"VISAPPU PRANAYAM UNMADAM","description":"ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരു വായനസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീല്‍പ്ലാന്റിലെ ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ് തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച എഴുത്തുകാരന്റെ ജീവിതം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166651222,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/020.jpg?v=1779303703"},{"product_id":"visudhapapangalute-india","title":"VISUDHAPAPANGALUTE INDIA","description":"അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും, അതിലുമപ്പുറം കൊടിയ ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന ഇന്ത്യൻ ഗ്രാമശീലങ്ങളുടെ ഇരകളായി, ദേവദാസികളായും ലൈംഗികത്തൊഴിലാളികളായും ജീവിതം ഉടഞ്ഞുപോകുന്ന സ്ത്രീജന്മങ്ങളുടെ നേർക്കാഴ്ച. എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ യാത്രകളിലൂടെ മാദ്ധ്യമപ്രവർത്തകനായ ലേഖകൻ ശേഖരിച്ച വിവരങ്ങൾ, കേട്ടുകേൾവികൾക്കപ്പുറം ഇരുളടഞ്ഞ ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. ജാതിയും സമ്പത്തും അതിർവരമ്പുകൾ നിശ്ചയിക്കുന്ന ഈ രാജ്യത്തെ സാമൂഹികവ്യവസ്ഥ വേശ്യാത്തെരുവുകളിലേക്ക് തള്ളിവിട്ട സ്ത്രീകളുടെ തകർന്നടിഞ്ഞ ജീവിതങ്ങളിലൂടെ ഒരു യാത്ര.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166946134,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9173.png?v=1779303712"},{"product_id":"yanthirachinthanam","title":"YANTHIRACHINTHANAM","description":"\u003cdiv class=\"woocommerce-product-details__short-description\"\u003e\r\n\r\nമനുഷ്യബുദ്ധിയും മനുഷ്യനിര്‍മ്മിതബുദ്ധിയും മുഖാമുഖം നില്‍ക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്; ‘ഇവയിലേതാണ് കൂടുതല്‍ ‘നല്ല’ ബുദ്ധി?’യന്തിരചിന്തനം ഈ ചോദ്യത്തിന്റെ മര്‍മ്മത്തിലേക്കു വിരല്‍ചൂണ്ടുന്നു.\r\n\r\nനിര്‍മ്മിതബുദ്ധിവിചാരങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്ന പഠനഗ്രന്ഥം\r\n\r\n\u003c\/div\u003e\r\n \r\n\r\nMalayalam Books in the UK\/EUROPE","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167142742,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/c5945763-e425-4f84-8d72-2287f3bdcc27.jpg?v=1779303710"}],"url":"https:\/\/bookshelfuk.com\/collections\/non-fiction.oembed","provider":"Bookshelf UK","version":"1.0","type":"link"}