{"title":"Memories","description":null,"products":[{"product_id":"aarum-kanatha-yudhangal-author-signed","title":"AARUM KANATHA YUDHANGAL","description":"വീണുപോകുമായിരുന്ന എത്ര യുദ്ധങ്ങളിലാണ് നമ്മള്‍ പോരടിച്ചു പിടിച്ചുകയറിയത്. പെട്ടുപോയ എത്ര ചക്രവ്യൂഹങ്ങളില്‍നിന്നാണ് ആരൊക്കെയോ വന്ന് നമ്മളെ പൊതിഞ്ഞുപിടിച്ചത്…\r\nആരും കാണാത്ത യുദ്ധങ്ങളില്‍ പടയോട്ടങ്ങള്‍ നടത്തിയതിന്റെ മുറിവുകള്‍ പേറുന്ന സുഹൃത്തേ, നിങ്ങളുടെ ഒറ്റയാള്‍പ്പോരാട്ടങ്ങളില്‍ ഏതൊക്കെയോ\r\nവീടുകള്‍ വീഴാതെ നില്‍ക്കുന്നുണ്ട്…\r\nഏതൊക്കെയോ മനുഷ്യര്‍ ചോരപൊടിയാതെ ജീവിക്കുന്നുമുണ്ട്… യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല ചങ്ങാതീ,\r\nതുടങ്ങുകയും തുടരുകയും മാത്രം ചെയ്യുന്നു.\r\n\r\nദൈവത്തിന്റെ ചാരന്മാരുടെയും സ്‌നേഹം കാമം ഭ്രാന്തിന്റെയും രചയിതാവിന്റെ പുതിയ പുസ്തകം.\r\n\r\n \r\n\r\nOnline Malayalam book store in UK- Aarum kanatha yudhangal","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147154262,"sku":null,"price":6.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/9c35317f-10b6-492c-9776-27dbce4e6922.jpg?v=1779303543"},{"product_id":"aalam-noor","title":"AALAM NOOR","description":"ഒരു നോവലും അതിന്റെ കഥാസാരമല്ല. ആഖ്യാനമാണ് നോവലിന്റെ ശരീരം. ഒരു യാത്രയിലെന്നപോലെ ഗദ്യത്തിന്റെ തീവണ്ടിപ്പാളത്തിലൂടെ ശ്രുതി മുറിയാതെ, താളം പിഴയ്ക്കാതെ വായനക്കാരായ യാത്രികരെ കൊണ്ടുപോകാന്‍ കഴിയുന്നുണ്ട് ഇതിന്റെ രചയിതാവിന്. ഖവാലികളുടെയും തുമ്രികളുടെയും സുഫിഗീതത്തിന്റെയും പശ്ചാത്തലസംഗീതം നിറഞ്ഞ, ഉത്തരേന്ത്യന്‍ വാസ്തുശില്പങ്ങളുടെ നിരതിശായിത്വം ഏതുരംഗത്തിനും പിന്‍കാഴ്ചയായി പുലരുന്ന വ്യത്യസ്തമായ ഒരു കഥയാണ് റഫീക്ക് ആഖ്യാനം ചെയ്യുന്നത്. ഓര്‍മ്മകളും സ്വപ്നവും ഊടും പാവുമായി നെയ്ത ഒരു ചിത്രകംബളം എന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം. – സുഭാഷ് ചന്ദ്രന്‍","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147350870,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6626.jpg?v=1779303544"},{"product_id":"aathmavinte-adikkurippukal","title":"AATHMAVINTE ADIKKURIPPUKAL","description":"\u003cp\u003eമലയാളത്തിന്റെ എക്കാലത്തെയും പ്രിയ സംവിധായകന് സത്യന് അന്തിക്കാടിന്റെ അനുഭവക്കുറിപ്പുകള്. വി. കെ. എന്., പ്രേംനസീര്, മമ്മൂട്ടി, മോഹന്ലാല്, ശ്രീനിവാസന്, ഇന്നസെന്റ്, നെടുമുടി വേണു, സുകുമാരന്, ജയറാം, ഫഹദ് ഫാസില്, നയന്താര, ജേസി, പി. ചന്ദ്രകുമാര്, ജോണ്സണ്, ഇളയരാജ, മണിക് സര്ക്കാര്, മുല്ലനേഴി, മജീന്ദ്രന്, ജേക്കബ്, റഷീദ്… പ്രശസ്തരും അപ്രശസ്തരുമായ നിരവധി വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ഓര്മകള്. ആദ്യസിനിമയായ കുറുക്കന്റെ കല്യാണം മുതല് സിനിമാജീവിതത്തിലുണ്ടായ കൗതുകങ്ങളും തമാശകളും പ്രതിസന്ധികളും വിഷമങ്ങളുമെല്ലാം സത്യന് അന്തിക്കാടിന്റേതു മാത്രമായ ഭാഷയില്. സത്യന് അന്തിക്കാടിന്റെ ഓര്മകളുടെ പുസ്തകം.\u003c\/p\u003e\n\u003cp\u003e Malayalam Books in UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147580246,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/696f26fb-9763-4295-a8ee-afcf268628dc.jpg?v=1779303545"},{"product_id":"cancer-wardile-chiri","title":"CANCER WARDILE CHIRI","description":"\u003cblockquote\u003e\u003cem\u003eമലയാളത്തിന്റെ പ്രിയപ്പെട്ട ഇന്നസെന്റ് ക്യാന്സര്രോഗത്തെ വിജയകരമായി അതിജീവിച്ചതിന്റെയും ജീവിതത്തെ കൂടുതല് ഊര്ജ്ജ്വസ്വലമായി നേരിടേണ്ടതിന്റെയും പ്രാധാന്യത്തേക്കുറിച്ചു വിശദീകരിക്കുന്ന പുസ്തകം.\u003c\/em\u003e\u003c\/blockquote\u003e\n\u003cblockquote\u003e\u003cem\u003eMalayalam Books in the UK\u003c\/em\u003e\u003c\/blockquote\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942149972310,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6379.png?v=1779303560"},{"product_id":"buried-thoughts-one-life-many-stories","title":"BURIED THOUGHTS-ONE LIFE, MANY STORIES","description":"Buried Thoughts : Each person’s life is a grand sum of a thousand tales, told and untold, with its uphills and downhills and with its bleakness and magnificence. Here, joseph is narrating his own life experience with staggering honesty and you feel that you are a part of the plot. They speak to us about love, remembrance, mistake and hope that motivate us to re-examine our lives and find meaning in it. With the turn of each page, the author gives off a sensation that no matter how dark dusk is, dawn is always waiting at the end of the horizon. However, his writing will captivate you till the end and force you to bring back the memories you have buried alive under the slab called “\r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\nmalayalam books in UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150168918,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6858.png?v=1779303561"},{"product_id":"chidambarasmarana","title":"CHIDAMBARASMARANA","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഉരുകിയൊലിക്കുന്ന ലാവാ പോലെയാണ് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗദ്യം. കവിതയെന്നു പോലെ തന്നെ ഗദ്യവും അനായാസമാണ് ആ തൂലികയിൽ നിന്നു രൂവം കൊള്ളുന്നത്. മലയാള ഭാഷയുടെ ശക്തി സൗന്ദര്യങ്ങൾ അനുഭവിക്കുന്നു ഈ അനുഭവക്കുറിപ്പുകൾ. ഒപ്പം പ്രാപഞ്ചികനും നിരാലംബനും ആയ കേവല മനുഷ്യന്റെ ഏകാന്ത വിഹ്വലകൾക്കും മൂർത്ത ദുഃഖങ്ങൾക്കും വാഗ്‌രൂപം പകരുകയും ചെയ്യുന്നു ..\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003eMalayalam Books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150398294,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1988.png?v=1779303565"},{"product_id":"en-neram-thuzhanju","title":"EN NERAM THUZHANJU","description":"ഒരു മനുഷ്യൻ എപ്പോഴാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്? ആലോചിച്ച് നോക്കിയിട്ടുണ്ടോ?ഉത്തരം യാത്രകളിൽ എന്നാവാം... ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളെ തടവിലാക്കിയ ദ്വീപിലാണ് ആ യാത്ര ചെന്നെത്തുന്നത്. ഓർമ്മകളുടെ തോണിയിലേറി പങ്കായം തുഴഞ്ഞ്, ദ്വീപ് എന്ന മറുകരയിലെത്തുമ്പോൾ ജീവിതം സഫലമാകുന്നു. ഓർമ്മകളില്ലാത്ത മനുഷ്യന് ജീവിതമില്ല. സന്തോഷപ്രദമായ ഓർമ്മകൾ നിധിപോലെ സൂക്ഷിക്കുക. ദുഃഖം തന്ന ഓർമ്മകൾ വെള്ളത്തിൽ ഒഴുക്കികളയുക. ഒടുവിൽ ദ്വീപിലെത്തുമ്പോൾ നിങ്ങൾ പ്രകാശിക്കട്ടെ. ആ പ്രകാശം ലോകം മുഴുവൻ പരക്കട്ടെ.\r\n\r\nഎന്റേത് മാത്രമായ ഓർമ്മകളുടെ തോണിയിൽ ഞാൻ നിങ്ങളെയും കൂട്ടുകയാണ്. ഒരുപക്ഷേ ഞാനും, നിങ്ങളും ഒന്നായേക്കാം....","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151315798,"sku":null,"price":4.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/ec8322af-54f7-4584-b9ee-20c8d3aca7d1.jpg?v=1779303572"},{"product_id":"jeevitham-oru-kalkkanda-thundanu","title":"JEEVITHAM ORU KALKKANDA THUNDANU","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eസരളമായഅവതരണത്തിലൂടെ കൊച്ചുകൊച്ചു ജീവിതാനുഭവങ്ങളിലൂടെ, സ്നേഹത്തിന്റെ നനുത്ത സ്പർശത്തിലൂടെ മഹിമയുള്ള മനുഷ്യനിലേക്ക് ഈ പുസ്തകം നമ്മം കൂട്ടിക്കൊണ്ടുപോകുന്നു.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151971158,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1091.png?v=1779303584"},{"product_id":"indian-rainbow","title":"INDIAN RAINBOW","description":"ഒരുപക്ഷേ, മലയാളത്തിലാദ്യമായാണ് ഒരു വനിതയുടെ പട്ടാളസ്മരണകള്‍ പ്രത്യക്ഷപ്പെടുന്നത്. ലഫ്. കേണല്‍ സോണിയാ ചെറിയാന്‍ എന്ന പട്ടാള ഡോക്ടറുടെ സേനാജീവിതസ്മരണകള്‍ ഒരേസമയം ഒരു സാഹസികകഥ പോലെയും ഒരു ഭാവഗീതം പോലെയും നമ്മെ ആനന്ദിപ്പിക്കുന്നു; ഇരുത്തി വായിപ്പിക്കുന്നു. ഭാഷാസൗന്ദര്യസമൃദ്ധവും ആഖ്യാനപാടവം തിളങ്ങുന്നതുമാണ് സോണിയയുടെ എഴുത്ത്. ഈ യുവ എഴുത്തുകാരിയുടെ സംഭവബഹുലമായ ഓര്‍മ്മകളില്‍ ഒത്തുചേരുന്നത് പട്ടാളജീവിതത്തിന്റെ മനുഷ്യകഥകള്‍ മാത്രമല്ല, അതിലേക്ക് ഒഴുകിവരുന്ന പരജീവിതങ്ങളുടെ ആര്‍ദ്രസ്മരണകള്‍ കൂടിയാണ്. സോണിയ ഈ പുസ്തകത്തില്‍ മലയാള സാഹിത്യത്തിന് സമ്മാനിക്കുന്നത് മനുഷ്യത്വത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും ചെറിയ മനുഷ്യരുടെ കോരിത്തരിപ്പിക്കുന്ന അതിജീവനങ്ങളുടെയും മാന്ത്രികകഥകളാണ്. അത് മൗലികവും സുന്ദരവുമായ ഒരു വായനാനുഭവമായിത്തീരുന്നു.\r\n\r\nMalayalma books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152102230,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1989.png?v=1779303584"},{"product_id":"collector-bro-ini-njan-thallatte","title":"COLLECTOR BRO - INI NJAN THALLATTE","description":"ഇതൊരു സിവിൽ സർവീസ്‌ ഉദ്യോഗസ്ഥന്റെ സര്‍വീസ് സ്‌റ്റോറി അല്ല, മറിച്ച് Compassion (അതിനെയെന്താണ് യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത്? ആര്‍ദ്രതയെന്നോ? സഹാനുഭൂതിയെന്നോ) എന്ന ഒരൊറ്റ പ്രമേയത്തില്‍ ചേര്‍ത്തു കെട്ടാനാവുന്ന സംഭവങ്ങളുടെയും ആശയങ്ങളുടെയും ഓര്‍മകളുടെയും ഒരോര്‍മ പുസ്തകം! താൻ എന്താണെന്നും എന്തെല്ലാം ചെയ്യാനാവുമെന്നും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും തിരിച്ചറിഞ്ഞ, ജീവിതത്തിലെ ആവേശേജ്ജ്വലമായ ഒരു കാലഘട്ടത്തിലെ യാത്രയാണിത്‌. അതുകൊണ്ടുതന്നെ ഇതൊരു വെറും ഓർമ്മപുസ്തകമല്ല. 2015 നും 2017 നുമിടക്ക് കോഴിക്കോട് ജില്ലയില്‍ കളക്ടറായി ആയി നിയമനം ലഭിച്ച ഒരാള്‍ സാമ്പ്രദായിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറത്തുനിന്നും പഠിച്ച പാഠങ്ങൾ...സഹാനുഭൂതിയും അതോടൊപ്പ സാമൂഹിക മധ്യമങ്ങളുടെ ഗുണപ്രദമായ ഇപയോഗവും ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ, അതുവരെ ആരും അറിയാതിരുന്ന ഒരു വെറും ജില്ലാ കളക്ടറെ സഹോദരതുല്യനായ 'കളക്ടര്‍ ബ്രോ' ആക്കി മാറ്റിയതെങ്ങനെയെന്ന കഥ ഈ പുസ്തകം പങ്കുവയ്ക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152266070,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9147.jpg?v=1779303583"},{"product_id":"daivathinte-charanmar","title":"DAIVATHINTE CHARANMAR","description":"നിരവധി കോപ്പികൾ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്‌സിനു ശേഷം ജോസഫ് അന്നംകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം. ഓർമകളുടെ കൂടാരത്തിൽനിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകൾ. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152659286,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8847.png?v=1779303586"},{"product_id":"isneham","title":"ISNEHAM","description":"സ്നേഹം അതിന്റെ ചില വേരിയന്റുകളെ എനിക്ക് മുന്നിലേക്കും അയച്ചു. അതിൽ ചിലതെന്നെ സ്നേഹിച്ചു, ചിലതെന്നെ ചിന്തിപ്പിച്ചു. ചിലതെന്നെ കൂടുതൽ മനുഷ്യനാക്കി. കൊടുക്കൽ വാങ്ങലുകളിലല്ലാതെ ഭൂമിയിൽ എനിക്ക് ചുറ്റും സ്നേഹമുണ്ടെന്നും സ്നേഹിക്കാൻ മാത്രമല്ലാതെ ചുറ്റിലും സ്നേഹത്തിന് സാധ്യതകളുണ്ടെന്നും അവരെന്നെ ഓർമപ്പെടുത്തി. എന്റെ ജീവന് ദൈവം തന്ന സ്നേഹത്തിന്റെ മുഖവുമായി ഞാൻ കണ്ടുമുട്ടിയ മനുഷ്യരെ ഞാൻ എന്റെ മനുഷ്യരെന്ന് വിളിച്ചു. ഈ പുസ്തകത്തിലുടനീളം എന്റെ മനുഷ്യരെ ഞാൻ നിങ്ങൾക്ക് തുറന്ന് തരുന്നു. ഇതാണ് ഞങ്ങൾ... ഇസ്നേഹം!","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152692054,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8814.png?v=1779303584"},{"product_id":"hridayapoorvam-chilar","title":"HRIDAYAPOORVAM CHILAR","description":"സ്വന്തം ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്ന, ജീവിതത്തിലെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകള്‍. കെ.എസ്. സേതുമാധവന്‍, ജോണ്‍സണ്‍, കൈതപ്രം, ഇളയരാജ, ഇന്നസെന്റ്, മോഹന്‍ലാല്‍, ശ്രീനിവാസന്‍ തുടങ്ങി തന്റെ വ്യക്തിജീവിതത്തിലും സിനിമാജീവിതത്തിലും അടയാളപ്പെട്ടവരെക്കുറിച്ച് ഓര്‍ക്കുകയാണ് മലയാളത്തിന്റെ വിഖ്യാത സംവിധായകന്‍. നര്‍മ്മവും ദര്‍ശനവും\r\nഅനുഭവപാഠങ്ങളുമെല്ലാം ഇഴചേര്‍ന്ന ഹൃദ്യമായ ഓര്‍മ്മകള്‍.\r\n\r\nസത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകളുടെ സമാഹാരം","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153183574,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/05bdb47b-e1e8-4581-9c14-5a3989ba5924.jpg?v=1779303599"},{"product_id":"ente-lokam","title":"ENTE LOKAM","description":"അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തബ്ധരാക്കുകയും സദാചാര വേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥയുടെ തുടര്‍ച്ച. എന്റെ കഥ എഴുതിയ ശേഷമുണ്ടായ സംഭവവികാസങ്ങളും സാമൂഹ്യഇടപെടലുകളും ഈ അനുഭവാഖ്യാനത്തില്‍ കടന്നു വരുന്നു. പെണ്‍മനസ്സിന്റെ ഉള്ളറകളെ പുറത്തുവലിച്ചിടുന്ന മറ്റൊരു തുറന്നെഴുത്ത്. ഇതുവരെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടാതിരുന്ന ഈ ആത്മകഥാഭാഗം എന്റെ കഥപോലെ വായനക്കാരെ ആകര്‍ഷിക്കും.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154166614,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9508.png?v=1779303601"},{"product_id":"empty-space","title":"EMPTY SPACE","description":"\u003cform id=\"productDetailsForm\" action=\"https:\/\/keralabookstore.com\/add-to-cart-submit.do\" method=\"post\" name=\"AddToCartForm\"\u003e\r\n\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-sm-9\"\u003e\r\n\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-xs-12\"\u003e\r\n\u003cdiv class=\"tab-content\"\u003e\r\n\u003cdiv id=\"blurb\" class=\"tab-pane fade in active text-justify\"\u003e\r\n\u003ch4\u003eEmpty Space Baashpeekruthayude Aaramviral\u003c\/h4\u003e\r\nപ്രമീളാ നായരുടെ ജീവിതം തേടി രണ്ടു സ്ത്രീകള്‍ നടത്തുന്ന അന്വേഷണ യാത്ര\r\nഎംറ്റി സ്പെയ്സ് - ബാഷ്പീകൃതയുടെ ആറാം വിരല്‍ - \u003cb\u003eദീദി ദാമോദരന്‍\u003c\/b\u003e- പാപ്പയ്ക്ക്\r\nഎംറ്റി സ്പെയ്സ് - ബാഷ്പീകൃതയുടെ ആറാം വിരല്‍ - \u003cb\u003eഎച്മൂക്കുട്ടി\u003c\/b\u003e - ഗീതുവിന്\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003emalayalam bookstore in UK\u003c\/div\u003e\r\n\u003c\/div\u003e\r\n\u003c\/div\u003e\r\n\u003c\/div\u003e\r\n\u003c\/div\u003e\r\n\u003c\/form\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154428758,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/21c08a0a-00d4-4ee4-a689-42ac533c25f6.jpg?v=1779303600"},{"product_id":"kambilikandathe-kalbharanikal","title":"KAMBILIKANDATHE KALBHARANIKAL","description":"\u003cp\u003eതികച്ചും പ്രതികൂലമായ ചുറ്റുപാടുകളില് വളര്ന്ന നിര്ദ്ധനനും നിരാലംബനുമായ ഒരു ബാലന് ജീവിതപ്പടവുകള് കയറാനായത് നിരന്തരോത്സാഹത്തോടൊപ്പം ജീവിതമൂല്യങ്ങള് മുറുകെപ്പിടിച്ചതുകൊണ്ടാണ്. അമ്മയുടെ വാക്കനുസരിച്ച് കരപിടിച്ചപ്പോള് ബാബു തന്റെ പിന്ഗാമികള്ക്കുവേണ്ടി വെള്ളത്തിലേക്കു തള്ളിവിട്ട ചങ്ങാടമാണ് ഈ ഓര്മ്മപ്പുസ്തകമെന്നു പറയാം. ചുറ്റിലും നിന്ന് ലഭിച്ച അവജ്ഞയും അവഹേളനങ്ങളും അവഗണനകളും അവിശ്വസനീയമാംവിധം മറികടന്നതിന്റെ ജീവിതരേഖയാണ് ഈ പുസ്തകം. -അഷ്ടമൂര്ത്തി ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം\u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154527062,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/018.jpg?v=1779303601"},{"product_id":"kapalam","title":"KAPALAM","description":"അസാധാരണ മരണങ്ങളില്‍ ഒരു ഫോറന്‍സിക് വിദഗ്ധന്റെ വൈദഗ്ധ്യമാണ് കുറ്റാന്വേഷണത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നത്. ഫോറന്‍സിക് തെളിവുകളുടെ ചുവടുപിടിച്ച് ഡോ. ഉമാദത്തന്‍ തെളിയിച്ച പതിനഞ്ചു കേസ്സുകളാണ് കഥാരൂപത്തില്‍ ഇവിടെ അവതരിപ്പിക്കുന്നത്. കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രതത്ത്വങ്ങളും ഒപ്പം ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ട് നടത്തിയ അന്വേഷണവഴികള്‍ ഉദ്വേഗജനകമായ വായനാനുഭവം പ്രദാനംചെയ്യുമെന്ന് തീര്‍ച്ച","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155018582,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8898.png?v=1779303622"},{"product_id":"kavalkkari","title":"KAVALKKARI","description":"'Lots of memories, but no evidence' സോഷ്യൽ മീഡിയയുടെയും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെയും കടന്നു വരവിനുമുമ്പ് ജീവിതം തുടങ്ങിയ മനുഷ്യർക്കെല്ലാം ഈയൊരു വാചകം വലിയൊരു ശരിയാണ്. മറവിയുടെ കാറ്റ് ജീവിതത്തിലേക്കു വീശിത്തുടങ്ങുമ്പോൾ മെല്ലെ ആടിയുലഞ്ഞു പതുക്കെ കെട്ടുപോകുന്ന ഓർമകൾക്ക് ആരെങ്കിലും കാവൽ നിന്നിരുന്നെങ്കിൽ ഈ പുസ്തകം വായിച്ചുതീരുമ്പോൾ കുറച്ചു നിങ്ങൾ കണ്ണടച്ചിരിക്കാൻ സാധ്യതയുണ്ട്. കൈമോശം വന്ന ആ പഴയ നിഷ്കളങ്കതയിലേക്കു മടങ്ങിപ്പോകാൻ മാർമലയും വല്യമ്മച്ചിയും വല്യപ്പാപ്പനും തങ്കച്ചിയും ഗോവിന്ദനപ്പൂപ്പനും, അരുവിയും ചാമ്പമരവും കാപ്പിത്തോട്ടവും നിങ്ങളെ സാഹായിച്ചേക്കും.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155411798,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6265.png?v=1779303623"},{"product_id":"life-25-ലൈഫ്-25","title":"LIFE @ 25 | ലൈഫ് @ 25","description":"ഒരു സ്വപ്നത്തിൽ നിന്നും ഉണർന്നപ്പോഴാണ് എഴുതണമെന്ന തോന്നൽ ഉണ്ടാവുന്നതും അതിനായി ശ്രമിക്കുന്നതും. എന്തെഴുതണം, എങ്ങനെ എഴുതണമെന്ന ആശയക്കുഴപ്പങ്ങൾ കുറച്ചുനാൾ എന്നെ പേന കൈയിലെടുക്കാൻ അനുവദിച്ചില്ല. പക്ഷെ, എഴുതണമെന്ന ശക്തമായ ആഗ്രഹത്തിന് മുമ്പിൽ അവ കീഴടങ്ങി. അടുക്കും ചിട്ടയുമില്ലാത്ത ഓർമ്മകളും ഇരുപത്തിയഞ്ച് വയസ്സിനിടെ പിന്നിട്ട ജീവിതവും പ്രവാസത്തിലേക്കുള്ള കാൽവെയ്പ്പും പതിയെ അക്ഷരങ്ങളായി ഇറ്റുവീണു. അവകാശവാദങ്ങളൊന്നുമില്ലാതെ ഞാൻ ഈ പുസ്തകം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. മുൻവിധികളില്ലാതെ വായിക്കാൻ വേണ്ടി\r\n\r\nMalayalam books in uk\/life@25","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155739478,"sku":null,"price":1.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_7189.jpg?v=1779303624"},{"product_id":"manju-thinnunna-manushyar","title":"MANJU THINNUNNA MANUSHYAR","description":"What happens to the human heart when geography changes―but longing does not?\r\n\r\nManju Thinnunna Manushyar unfolds across frozen Finnish lakes, Amsterdam’s neon-lit streets, the misty Ardennes of Belgium, and the hidden wedding markets of Bulgaria. These are stories of ordinary people navigating loneliness, migration, fractured belonging, and quiet transformation.\r\n\r\nAcross shifting borders and unfamiliar languages, one truth remains constant: the hunger for connection, love, dignity, and meaning.\r\n\r\nWith emotional honesty and subtle intensity, this collection explores the fragile space between home and exile, memory and reality. It is a journey through snow-covered cities and silent inner landscapes―where humans wander far from where they began, yet remain tied together by invisible threads of hope and vulnerability.\r\n\r\n \r\n\r\nMalayalm books in the uk\/ Europe","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156951894,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8998.jpg?v=1779303628"},{"product_id":"mother-mary-comes-to-me","title":"MOTHER MARY COMES TO ME- MALAYALAM AUTHOR  SIGNED )","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eArundhati Roy’s first work of memoir, this is a soaring account, both intimate and inspiring, of how the author became the person and the writer she is, shaped by circumstance, but above all by her complex relationship to the extraordinary, singular mother she describes as ‘my shelter and my storm’. Born out of the onrush of memories and feelings provoked by her mother Mary’s death, this is the astonishing, often disturbing and surprisingly funny memoir of the Arundhati Roy’s life, from childhood to the present, from Kerala to Delhi. With the scale, sweep and depth of her novels, The God of Small Things and The Ministry of Utmost Happiness, and the passion, political clarity and warmth of her essays, this book is an ode to freedom, a tribute to thorny love and savage grace – a memoir like no other.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157640022,"sku":null,"price":10.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1303336439739-WhatsApp-Image-2026-05-15-at-2.53.18-PM.jpg?v=1786096320"},{"product_id":"nananju-theertha-mazhakal","title":"NANANJU THEERTHA MAZHAKAL","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഓർമ്മകൾക്ക് പല നിർവ്വചനങ്ങളുണ്ട്. ഉച്ചാടനം അതിലൊന്നാണ്. ഒരു കാലത്തെ മറികടക്കലാണ് ഓർമ്മയെഴുത്ത്. കരൾ പിളർന്നുകൊണ്ടാണെങ്കിലും കാലത്തെ ഓർമ്മയുടെ ഉളികൊണ്ട് പലരും കൊത്തിവയ്ക്കുന്നത് അതുകൊണ്ടാണ്. കൊത്തിക്കഴിയുമ്പോൾശില്പം എല്ലാരുടേതുമാകുന്നു...\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942158328150,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8843.png?v=1779303646"},{"product_id":"ninte-katha","title":"NINTE KATHA","description":"കല്യാണമണ്ഡപം, മയില്‍പ്പച്ച സാരി, പൂക്കള്‍, ചെറിയ ബൈക്ക് യാത്രകള്‍, ട്രെയിന്‍ യാത്രകള്‍, ലൈഫ്‌ലൈന്‍ ഹോസ്പിറ്റല്‍, വാടകവീടുകള്‍, അപമാനങ്ങള്‍, കലാപങ്ങള്‍, പുതിയ വീട്, ഹോസ്പിറ്റലിലെ\r\nഓപ്പറേഷന്‍ തിയേറ്ററുകള്‍, കുഞ്ഞിക്കരച്ചിലുകള്‍, ചിരികള്‍… കഴിഞ്ഞു. പതിനാറു വര്‍ഷത്തെ ജീവിതം അങ്ങനെ ചുരുക്കിക്കെട്ടാവുന്നതേയുള്ളൂ. വിശാലമായ ഭൂമിയില്‍, അനന്തമായ സമയത്തില്‍ പതിനാറു വര്‍ഷമൊന്നും വലിയൊരു കാലയളവേയല്ല. അതിനുശേഷവും ജീവിതമുണ്ട്, എല്ലാവര്‍ക്കും… എല്ലാവര്‍ക്കും…\r\n\r\nമാനസികസംഘര്‍ഷങ്ങളും മഹാവ്യഥകളും അപമാനങ്ങളും ഭീഷണികളും മനസ്സില്‍ സദാ മുഴങ്ങിക്കേട്ടിരുന്ന മരണമണിയും ഉള്‍ക്കരുത്താക്കിമാറ്റി, നരകത്തീപോലെ കത്തിയാളിയ മാരകമായ പതിനാറു വര്‍ഷങ്ങള്‍ ജീവിച്ചുതീര്‍ക്കേണ്ടിവന്ന ഒരു സ്ത്രീയുടെ, എഴുത്തുകാരിയുടെ അനുഭവങ്ങളും ഓര്‍മ്മകളും. ഉത്തമയായ ഭാര്യയെന്ന ഒറ്റലക്ഷ്യത്തില്‍ മറ്റു പല ഇഷ്ടങ്ങളും കഴിവുകളും അവസരങ്ങളും ത്യജിക്കുന്ന പെണ്‍കുട്ടികളും, ജീവിതത്തിലെ പ്രധാനദൗത്യം പെണ്‍മക്കളുടെ ആര്‍ഭാടവിവാഹമാണെന്നു കരുതി ആയകാലം മുഴുവന്‍ സ്വരുക്കൂട്ടിവെച്ചതെല്ലാം അതിനുവേണ്ടി ഹോമിച്ച് കടക്കെണിയിലും ദാരിദ്ര്യത്തിലും അകപ്പെടുന്ന മാതാപിതാക്കളും ഒരു വിശുദ്ധഗ്രന്ഥം കണക്കെ എപ്പോഴും കൂടെ കരുതേണ്ട പുസ്തകം.\r\n\r\nകല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത, ആത്രേയകം എന്നീ നോവലുകളുടെ രചയിതാവിന്റെ പുതിയ പുസ്തകം\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942160982358,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2d8b99d3-5d78-48c3-83c4-9ac965f0c5fc.jpg?v=1779303656"},{"product_id":"ochukalude-kaloppu","title":"OCHUKALUDE KALOPPU","description":"\u003cul\u003e\r\n \t\u003cli\u003eജീവിതത്തെക്കാള്‍ പ്രധാനം കലയാണെന്ന് ചിന്തിച്ചിരിക്കുമ്പോഴാകും അതു തെറ്റാണെന്നു തോന്നുന്ന ചില നിമിഷങ്ങള്‍ സംഭവിച്ചു പോകുന്നത്. അതുപോലെതന്നെ സ്വന്തം കലയെക്കുറിച്ചാലോചിക്കുമ്പോള്‍ സ്വാഭാവികമായും അതിനു കീഴേ മങ്ങിമാത്രം കാണപ്പെടുന്ന ജീവിതവും തെളിഞ്ഞുവരുന്നു. പല അടരുകളായി അവ മറഞ്ഞു കിടക്കുന്നതുകൊണ്ടുതന്നെയാണ് ചിലപ്പോഴെങ്കിലും ഒന്നു ചുരണ്ടിനോക്കാന്‍ തോന്നുന്നതും….\r\nസസ്പെന്‍സ് നിലനിര്‍ത്താനുള്ള തകര്‍പ്പന്‍ തന്ത്രങ്ങളോടെ കഥയില്ലാത്ത കഥ പറഞ്ഞു ഫലിപ്പിച്ചിരുന്ന മുത്തിയമ്മൂമ്മ, നാടകീയതയോടെ മാത്രം ഏതു സംഭവങ്ങളും പറയുന്ന അമ്മച്ചി, ഈനാശു എന്ന കഥാപാത്രമായി ചാവുനിലമെന്ന നോവലിലേക്കു കയറിവന്ന് മറഞ്ഞുപോയ മനുഷ്യന്‍, സാഹിത്യകൃതികളെടുത്ത് തികച്ചും സിനിമയുടേതു മാത്രമായ ലോകം സൃഷ്ടിച്ച് അമ്പരപ്പിച്ച സംവിധായകര്‍, ജീവിതത്തില്‍നിന്നും സാഹിത്യകൃതികളില്‍നിന്നും കഥകളും കഥാപാത്രങ്ങളും സിനിമയിലേക്കു കടന്നുവരുന്നത്,  മഹാപ്രതിഭകളായ എഴുത്തുകാര്‍, പുസ്തകങ്ങള്‍, വായന, സിനിമകള്‍, സൗഹൃദങ്ങള്‍, സ്വപ്നങ്ങള്‍… അങ്ങനെ പലരും പലതുമായി, കഥകളും കാഴ്ചകളും ഓര്‍മ്മകളുമെല്ലാം ചേര്‍ന്ന്\u003c\/li\u003e\r\n\u003c\/ul\u003e\r\nപി.എഫ്. മാത്യൂസിന്റെ ഏറ്റവും പുതിയ പുസ്തകം","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942160818518,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8940.png?v=1779303656"},{"product_id":"ottayadippatha","title":"OTTAYADIPPATHA","description":"സാമൂഹികപ്രവർത്തകയായി മറ്റുള്ളവരുടെ കണ്ണുനീർ തുടച്ചുമാറ്റാനും അവരുടെ നന്ദിയും സ്‌നേഹവും സമ്പാദിക്കുവാനും ഞാൻ ഒരിക്കൽ ആഗ്രഹിച്ചു. പക്ഷേ, ഇന്നു ഞാൻ തനിച്ചാണ്. എന്റെ യാത്രയിൽ എനിക്ക് ആരും കൂട്ടിനില്ല. ലഗേജിന്റെ ഭാരം കൂടാതെ ഒരൊറ്റയടിപ്പാതയിൽക്കൂടി ഞാൻ അലയുന്നു. ദിക്ക് ഏതെന്നറിയാതെ, കാണാൻ ഇരിക്കുന്നത് എന്തെന്നാലോചിക്കാതെ, ഞാൻ ഒരു സ്വപ്‌നാടനക്കാരിയെപ്പോലെ ഒരിക്കലും തിരിഞ്ഞുനോക്കാതെ മുന്നേറുന്നു. ഓരോ രക്ഷാവലയവും ക്രമേണ തകർന്നുവീഴുമെന്നും ഒടുവിൽ മതിലില്ലാത്ത, അംഗരക്ഷകരില്ലാത്ത, വാതിലുകളില്ലാത്ത ഒരു തുറന്ന ലോകത്തിൽ ഒരനാഥയായി അവശേഷിക്കുമെന്നും ബാല്യകാലത്തിന്റെ ആഘോഷവേളയിൽ ഞാൻ ഒരിക്കലും വിചാരിച്ചില്ല. ജീവിതത്തിന്റെ ഒറ്റയടിപ്പാതകളിൽ ഏകയും നിരാലംബയുമായി നടക്കേണ്ടിവരുന്നവർക്ക്","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161113430,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8779.png?v=1779303656"},{"product_id":"ottamarappeythu","title":"OTTAMARAPPEYTHU","description":"ഓര്‍മ്മകള്‍ സ്വപ്‌നത്തെക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്‍. അനുഭവങ്ങള്‍ എത്ര തീവ്രമാണെങ്കിലും സ്വപ്‌നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില്‍ വായിക്കാം. വെയിലില്‍ മാത്രമല്ല തീയിലും വാടാത്ത നിശ്ചയദാര്‍ഢ്യവും ധീരതയും ആ എഴുത്തുകള്‍ക്ക് പുതിയൊരു ചാരുത സമ്മാനിക്കുന്നു. ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ്. സാഹിത്യഭാഷയുടെ ചമത്കാരങ്ങളും ധ്വനികളുമില്ല. ഋജുവായി, സരളമായി അവ നമ്മോടു സംവദിക്കുന്നു","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162129238,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6269.png?v=1779303669"},{"product_id":"neermathalam-pootha-kalam","title":"NEERMATHALAM POOTHA KALAM","description":"ഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം, മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ഗ്രാമസ്മൃതികളുടെ ഈ പുസ്തകം മലയാളി എന്നെന്നും നെഞ്ചേറ്റുന്ന ഒന്നാണ്. സ്മരണകളുടെ ഈ അപൂർവ പുസ്തകം ഓരോ വായനക്കാരിലും സ്വന്തം പൂർവസ്മൃതികളുടെ സുഗന്ധം പരത്തുന്നു. മാധവിക്കുട്ടിയുടെ പ്രശസ്തമായ ഓർമ്മക്കുറിപ്പുകളുടെ പുതിയ പതിപ്പ്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162456918,"sku":null,"price":7.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8777.png?v=1779303668"},{"product_id":"pandavapuram","title":"PANDAVAPURAM","description":"പാണ്ഡവപുരത്തെ തെരുവുകളിലൂടെ അനാഥകളായ പെണ്‍കുട്ടികളുടെ ജീവിതം തുലയ്ക്കാനായി ജാരന്മാര്‍ പുളച്ചുനടന്നു. അവിടെ കുന്നിന്‍മുകളില്‍ കരിങ്കല്‍ച്ചുമരുകള്‍ക്കു നടുവിലുള്ള ശ്രീകോവിലില്‍ ചുവന്ന ഉടയാടകളണിഞ്ഞ്, നെറുകയില്‍ സിന്ദൂരമണിഞ്ഞ്, ഭഗവതി ചമ്രം പടിഞ്ഞിരുന്നു. പാണ്ഡവപുരത്തു വന്നെത്തുന്ന ഓരോ വധുക്കളും ദേവിയോടു പ്രാര്‍ത്ഥിച്ചു: ‘ജാരന്മാരില്‍നിന്നും ഞങ്ങളെ രക്ഷിക്കൂ. അവരുടെ മായാവലയത്തില്‍പ്പെടാതെ കാത്തുകൊള്ളണേ!’\r\nവിഭ്രാമകമായ അനുഭവങ്ങളിലൂടെ, അപരിചിതമായ ഓര്‍മകളിലൂടെ, വായനക്കാരനെ പിന്തുടരുന്ന ഈ നോവല്‍ നവീനഭാവുകത്വത്തിനു കൈവന്ന അപൂര്‍വലബ്ധിയാണ്.\r\n1982-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162981206,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_5627.jpg?v=1779303666"},{"product_id":"orachante-ormakkurippukal","title":"ORACHANTE ORMAKKURIPPUKAL","description":"ഒരച്ഛൻ മകനെ ഓർക്കുമ്പോൾ ഒരു കാലഘട്ടത്തിന്റെ ചതിയും ഹിംസയും വെളിപ്പെടുന്ന കാഴ്ചയാണ് ഈ പുസ്തകത്തിൽ. ഭരണകൂടത്തിന്റെ ഇരകളായി തീർന്ന മക്കളെ ഓർക്കുന്ന അച്ഛനമ്മമാർക്കു വേണ്ടി കണ്ണീരുംകൊണ്ടും അജയ്യമായ സഹനശക്തികൊണ്ടും ഒടുങ്ങാത്തപോരാട്ട വീര്യം കൊണ്ടും രചിച്ച ഈ പുസ്തകം ഭരണകൂട ഭീകരതയുടെ കുടിലകാലത്തെ നമ്മുടെ മറവിയിൽ നിന്നും പുറത്തു ചാടിക്കുന്നു..\r\n\r\nഹേബിയസ്സ് കോർപസ് വിധിപകർപ്പ്, രാജന്റെ അപൂർവ ചിത്രങ്ങൾ എന്നിവ അനുബന്ധമായി ചേർത്തിരിക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163013974,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/7bfad7d8-4bb0-41b8-842b-730fd96c1032.jpg?v=1779303667"},{"product_id":"ormayile-kadumkappi","title":"ORMAYILE KADUMKAPPI","description":"കാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്‍ക്കിടയിലെ നേര്‍ത്ത വിരലോട്ടങ്ങളില്‍ പകര്‍ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്‍വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്ന ചില അടുപ്പങ്ങളുണ്ട്.., 'മ്മക്കൊരു കാപ്പി കുടിച്ചാലോ' എന്ന ചോദ്യത്തില്‍ പുഞ്ചിരിയാകുന്നത്..! മധുരമില്ലാത്ത കടുംകാപ്പിയില്‍ നിറങ്ങള്‍ ചാലിക്കാന്‍ ചില മനുഷ്യര്‍ക്ക് മായികതയുണ്ട്, ഒപ്പം ഓര്‍മ്മയില്‍ മധുരമാവാനും... കോരിച്ചൊരിയുന്ന പുതുമഴയില്‍ ഒരു കടുംകാപ്പി കുടിച്ചുതീര്‍ത്ത നിര്‍വൃതി സമ്മാനിക്കുന്നു ഈ ഓര്‍മ്മ.\r\n\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163505494,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2261.png?v=1779303682"},{"product_id":"8785","title":"TACK SO MIKE","description":"സന്തോഷത്തിന്റെ സൂചികയിൽ മുന്നിട്ടുനിൽക്കുന്ന ഒരു ഇടമായി സ്കാന്ഡിനേവിയൻ നാടുകൾ  നമ്മുടെ മനസ്സിൽ നിലനിൽക്കുന്നു. ഒരു മലയാളി അവിടെ  ജീവിച്ചുകൊണ്ടു നടത്തുന്ന സഞ്ചാരമാണ് ഈ കൃതി. അവിടുത്തെ  മങ്ങിയ പ്രകാശവും കുളിരണിമഞ്ഞും നമ്മെ ആകർഷിക്കും. എന്നാൽ ലോകമാധ്യമങ്ങൾ വരച്ചുകാട്ടുന്ന ചിത്രത്തിൽ നിന്നും വ്യത്യസ്തമാണ് സ്കാന്ഡിനേവിയ. മികച്ച സന്തോഷസൂചികയുടെ പ്രചരണകോലാഹലങ്ങൾക്കിടയിൽ അവിടുത്തെ  ആദിമനിവാസികളുടെയും ജീവിതം മറച്ചുപിടിക്കപ്പെട്ടിരിക്കുന്നു. ജിനു സാമുവേൽ  എന്ന എഴുത്തുകാരന്റെ യാത്ര കാലത്തിലൂടെയും ചരിത്രത്തിലൂടെയും വ്യക്തി അനുഭവങ്ങളിലൂടെയും നമ്മെയും സഞ്ചാരത്തിലെ പങ്കാളിയാക്കും.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165799254,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/26cb6099-bc27-4461-a279-b12533f45fb2.jpg?v=1779303699"},{"product_id":"visappu-pranayam-unmadam","title":"VISAPPU PRANAYAM UNMADAM","description":"ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരു വായനസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീല്‍പ്ലാന്റിലെ ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ് തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച എഴുത്തുകാരന്റെ ജീവിതം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166651222,"sku":null,"price":6.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/020.jpg?v=1779303703"},{"product_id":"verumorormathan-kurunnuthooval","title":"VERUMORORMATHAN KURUNNUTHOOVAL","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eആചാരങ്ങളുടെയെല്ലാം പരിവേഷങ്ങൾ അഴിച്ചുവെച്ച് നിസ്സാരതകളോടും ചെറുതുകളോടും ഒപ്പം നിൽക്കുന്ന ആത്മീയ ആചാര്യനാണ് ബോബി ജോസ് അച്ചൻ. തോറ്റവരുടെയും ഉന്മാദികളുടെയും ഏകാകികളുടെയും സൗഹൃദവലയത്തിനുള്ളിൽ നിലനിൽക്കുന്ന ബോബി ജോസ് അച്ചന്റെ ആത്മഗതങ്ങളാണ് ഈ പുസ്തകം. കേരളീയ ബാല്യത്തിന്റെ ഒരു പരിച്ഛേദം, ഒരുപക്ഷേ, നമുക്ക് അതിൽ വായിക്കാം . നഷ്ടപ്പെട്ടുതുടങ്ങിയ നമ്മുടെ നിഷ്‌കളങ്കതയിലേക്ക് ഒരു മടക്കയാത്രയാണ് ഇത്.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam books in the UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167109974,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9436.png?v=1779303710"},{"product_id":"adyam-vannath-avalayirunnu","title":"ADYAM VANNATH AVALAYIRUNNU","description":"ജീവിതം ഗൗരവകരമായ കാര്യങ്ങൾക്കിടയിലൂടെ മാത്രം കടന്നുപോകേണ്ട ഒന്നല്ലെന്നും, അതിനിടയിൽ സംഭവിക്കുന്ന ചെറിയ ചെറിയ തമാശകളെയും പാളിച്ചകളെയും ആഘോഷമാക്കാമെന്നും നമ്മെ ഓർമ്മിപ്പിക്കുന്ന പുസ്തകമാണ് പ്രശസ്ത കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം രചിച്ച 'ആദ്യം വന്നത് അവളായിരുന്നു'. തനിക്ക് പറ്റിയ അബദ്ധങ്ങളെ ലോകത്തിന് മുന്നിൽ തുറന്നുപറഞ്ഞ് വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുകയാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം ചെയ്യുന്നത്. 'നിഷ്കളങ്കത', ആദ്യം വന്നത് അവളായിരുന്നു', 'സഭാകമ്പം', 'ഫാദർ കുമ്പളങ്ങ', 'ഭാഗ്യവാൻ', 'മൃഗസ്നേഹി' എന്നിങ്ങനെ മുപ്പത്താറോളം രസകരമായ ഓർമ്മക്കുറിപ്പിലൂടെയാണ് ഈ ഓർമ്മക്കുറിപ്പ് കടന്നുപോകുന്നത്. ഓരോ അധ്യായത്തിനൊടുവിലും നൽകിയിരിക്കുന്ന കുസൃതി നിറഞ്ഞ 'ഗുണപാഠങ്ങൾ' വായനയിൽ കൗതുകം പകരുന്നു. ജീവിതത്തിൻ്റെ പിരിമുറുക്കങ്ങളിൽ നിന്ന് അല്പനേരം മാറിനിന്ന് മനസ്സുതുറന്ന് ചിരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വായനക്കാരനും ഡോ. സഞ്ജു സിറിയകിൻ്റെ ആദ്യം വന്നത് അവളായിരുന്നു എന്ന പുസ്തകം മികച്ചൊരു കൂട്ടായിരിക്കും.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149465735510,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9550.png?v=1781033301"},{"product_id":"achappam-kathakal","title":"ACHAPPAM KATHAKAL","description":"ഗൗരവക്കാരനായ, ചിലപ്പോൾ കുസ്യതികൾ കാട്ടുന്ന സുഹൃത്തായ ഒരച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എല്ലാവരുടെയും ഉള്ളിലുണ്ടാവും. ഗായത്രി അരുൺ ഈ പുസ്‌തകത്തിലൂടെ പരിചയപ്പെടുത്തുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട 'അച്ഛപ്പ'ത്തെയാണ്. സ്വന്തം അബദ്ധങ്ങൾ മറ്റുള്ളവർക്കു മുന്നിൽ വിളിച്ചു പറഞ്ഞ് ചിരിക്കുന്ന, ജീവിതത്തെ ആഘോഷമാക്കിയിരുന്ന അച്ഛനെക്കുറിച്ചുള്ള മകളുടെ ഓർമ്മകളാണ് ഈ പുസ്‌തകം. അതിനുമപ്പുറം, വായനക്കാരെ സ്വന്തം കുട്ടിക്കാലത്തേക്കും അച്ഛനുമൊത്തുള്ള നിമിഷങ്ങളിലേക്കും നടത്തുന്ന രചന. അച്ഛനെ സ്നേഹിക്കുന്ന മക്കൾക്കും, മക്കളെ സ്നേഹിക്കുന്ന അച്ഛന്മാർക്കുമായി ഗായത്രി അരുൺ സമർപ്പിക്കുന്ന ഈ പുസ്‌തകം മധുരമുള്ള അച്ചപ്പംപോലെ ഹൃദ്യമാണ്\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149465997654,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_2715.png?v=1781033303"},{"product_id":"kulambadiyochakalude-diary","title":"KULAMBADIYOCHAKALUDE DIARY","description":"മലയാളിയുടെ പ്രിയപ്പെട്ട അശ്വമേധകാരൻ ശ്രീ ജി സ് പ്രദീപിന്റെ ഓര്മകളുടെയും അനുഭവങ്ങളുടെയും സാംസ്‌കാരിക സ്മ്രിതികളുടെയും പുസ്തകവുമാണ് കുളമ്പടിയൊച്ചകളുടെ ഡയറി.തന്റെ ജീവിതത്തെ കൂടുതൽ മിഴിവുള്ളതാക്കിയ മനുഷ്യരെയും അനുഭവങ്ങളെയും മിഴിവോടെയും ജി സ് പ്രദീപ് ഓർക്കുന്നു.വക്കും ഓർമ്മയും അമരമാകുന്നു എന്ന് പേർത്തും പേർത്തും ഓർമിപ്പിക്കുന്ന പുസ്തകം","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149467046230,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9816.jpg?v=1781033305"},{"product_id":"mother-mary-comes-to-me-malayalam-author-signed","title":"MOTHER MARY COMES TO ME - MALAYALAM","description":"അരുന്ധതി റോയിയുടെ ആദ്യ ഓര്‍മ്മപ്പുസ്തകമായ മദര്‍ മേരി കംസ് ടു മീ ഡി സി ബുക്സിലൂടെ മലയാളത്തില്‍. അമ്മയും താനുമായുള്ള സങ്കീര്‍ണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തില്‍. എഴുത്തുകാരിയുടെ ബാല്യകാലം മുതല്‍ ഇന്നുവരെ, കേരളം മുതല്‍ ഡല്‍ഹിവരെ നീളുന്ന ഓര്‍മ്മകളെ രസകരമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വിവര്‍ത്തനം -എന്‍ ജി നയനതാര","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149467767126,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9766.jpg?v=1781033307"},{"product_id":"aaranyakhandam","title":"AARANYAKHANDAM","description":"വഴിതെളിക്കാൻ മുൻഗാമികളില്ലാത്ത ഗ്രാമങ്ങളിലെ മധ്യവർഗ്ഗ കുടുംബത്തിൽ നിന്നും മെഡിക്കൽ കോളേജിൽ എത്തുന്ന വിദ്യാർത്ഥികളുടെയെല്ലാം കലാലയ ജീവിതകഥകൾക്ക് ഒരേ സ്വഭാവമാണെന്നാണ് എൻ്റെ അനുഭവം. പക്ഷേ, സുഹൃത്തുക്കൾക്ക് നടുവിൽ നിന്നും സമൂഹത്തിലേക്ക് ഏകനായിറങ്ങുന്ന മെഡിക്കൽ വിദ്യാർഥിയിൽ നിന്നും പക്വതയും ഉത്തരവാദിത്തവും നിറഞ്ഞ മെഡിക്കൽ ഓഫീസറിലേക്കുള്ള വളർച്ചയുടെ കഥ ഓരോരുത്തരുടെയും വ്യത്യസ്‌തമാണ്. 14 വർഷങ്ങൾക്ക് മുൻപേ ആലപ്പുഴ മെഡിക്കൽ കോളേജിൻ്റെ മതിൽക്കെട്ടിന് പുറത്തേക്കിറങ്ങിയ നേരം ഞാനും മുന്നിലെ ശൂന്യതയിൽ പകച്ച് നിന്നിരുന്നു. അവിടെ നിന്നും ഇന്നുള്ള എന്നിലേക്കുള്ള പരിണാമത്തിൻ്റെ നാൾവഴികളെക്കുറിച്ചാണ് ഈ പുസ്‌തകം. അതോടൊപ്പം ഞാൻ ഏറെ ഇഷ്ടപ്പെട്ട് നടത്തിയ വനയാത്രകളും എന്റെ സൗഹൃദങ്ങളുമൊക്കെ കഥകൾക്കിടയിലൂടെ പുസ്‌തകത്തിൽ കടന്നുവരുന്നുണ്ട്.\r\n\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354977554774,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0438.jpg?v=1782463495"},{"product_id":"athmahathyakkum-bhranthinumidayil","title":"ATHMAHATHYAKKUM BHRANTHINUMIDAYIL","description":"ജീവിതവഴിയിൽ പുസ്തകങ്ങളോടൊപ്പം യാത്രചെയ്ത മുഹമ്മദ് അബ്ബാസ് എന്ന പെയിന്റ് പണിക്കാരന്റെ പൊള്ളുന്ന അനുഭവകഥകൾ. സൈക്യാട്രിക് വാർഡിലും ആത്മഹത്യാ മുനമ്പിലും ജോലിക്കിടയിലെ ഉച്ചവിശ്രമത്തിന്റെ വേളയിലും യാത്രകളിലും പൊള്ളുന്ന ജീവിതപ്പാതയിലും അതിന്റെ നൂറായിരം സങ്കീർണ്ണതകളിലും കൂട്ടുവന്ന പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകളെ അബ്ബാസ് ജീവിതംകൊണ്ട് വായിക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354977685846,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0188.jpg?v=1782463496"},{"product_id":"ente-jeevithayathra","title":"ENTE JEEVITHAYATHRA","description":"രാമേശ്വരത്തെ ഒരു ഗ്രാമത്തിൽ ജനിച്ചുവളർന്ന് ലോകമറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനും ഇന്ത്യയുടെ പ്രഥമപൗരനുമായി മാറിയ ഡോ. എ.പി.ജെ. അബ്ദുൾ കലാം തന്റെ എട്ടു പതിറ്റാണ്ടു നീണ്ട വളർച്ചയുടെ പിന്നിലെ കഷ്ടപ്പാടുകളും വെല്ലുവിളികളും ഓർത്തെടുക്കുന്നു. തന്റെ കഴിഞ്ഞകാല ജീവിതത്തിലെ പ്രധാന സംഭവങ്ങളും ബാല്യംമുതലുള്ള വളർച്ചയിൽ താങ്ങായും പ്രോത്സാഹനമായുംനിന്ന ചില വ്യക്തികളെയും മാതാപിതാക്കന്മാരെയും തന്റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്താൻ സഹായിച്ച മാർഗ്ഗദർശികളെയും ഈ ഗ്രന്ഥത്തിൽ അദ്ദേഹം ഓർമ്മിക്കുന്നു. ഒപ്പം പരാജയങ്ങളുടെയും തിരസ്‌കരിക്കപ്പെടലുകളുടെയും ഓർമ്മകളുണ്ട് ഗൃഹാതുരവും സത്യസന്ധവും ആഴത്തിൽ വ്യക്തിപരവുമായ മനോഹരമായ ഓർമ്മക്കുറിപ്പുകളുടെ പുസ്തകം.\r\n\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354977718614,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3326.png?v=1782463520"},{"product_id":"ente-makal-monisha","title":"ENTE MAKAL MONISHA","description":"അത്യസാധാരണമായ പ്രതിഭയുമായി ഈ ലോകത്തിലേക്കു കടന്നുവന്ന മോനിഷ എന്ന കലാകാരിയെ നാമെന്നും ഓര്‍മ്മിക്കുന്നു, നമ്മുടെ മനസ്സില്‍ സൂക്ഷിക്കുന്നു എന്നുള്ളത് വലിയൊരു കാര്യമാണ്.\r\n-എം.ടി. വാസുദേവന്‍ നായര്‍\r\n\r\nഅകാലത്തില്‍ പൊലിഞ്ഞ നടി മോനിഷയെക്കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി എഴുതിയ ഓര്‍മ്മകളും അനുഭവങ്ങളും. മുപ്പത്തിമൂന്നു വര്‍ഷം മുമ്പ് സംഭവിച്ച ആ വിയോഗത്തിനുശേഷം തന്റെ മകളെ ഓര്‍മ്മിക്കാത്ത, മാത്രകളില്ലാത്ത ഒരു ദിവസംപോലുമില്ല എന്ന് അമ്മ അനുസ്മരിക്കുന്നു. അവളെക്കുറിച്ചുള്ള ചലച്ചിത്ര സ്മരണകളും ഓര്‍മ്മക്കുറിപ്പുകളും എഴുതുകയെന്നത് സ്വന്തം കടമയായി ആ അമ്മ കരുതുന്നു. മകളുടെ ഉന്നതിയിലുള്ള സന്തോഷം പങ്കുവെക്കുന്ന അമ്മയുടെ കഥകൂടിയാണ് ഈ പുസ്തകം.\r\n\r\nനടി മോനിഷയെക്കുറിച്ച് ലളിതമായ ഭാഷയില്‍ അമ്മ എഴുതിയ ഓര്‍മ്മകള്‍","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354977751382,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0431.jpg?v=1782463496"},{"product_id":"kunnolamundallo-bhoothakalakkulir","title":"KUNNOLAMUNDALLO BHOOTHAKALAKKULIR","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eഒരു നിലവറയ്ക്കുള്ളില് അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓര്മ്മക്കുറിപ്പുകള്. ഈ ഓര്മ്മകള്ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില് പറ്റിപ്പിടിച്ച ചില ഗന്ധങ്ങള് ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓര്മ്മക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന് നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. ഏതു വലിയ കീറാമുട്ടിയെയും നൂറായിരം ചീളുകളാക്കി അവള് തോളിലേറ്റും. പ്രകൃതി കനിഞ്ഞുനല്കിയ ഈ അതിജീവനശക്തിയാണ് പെണ്ണിനു ഭാഷ. ദീപയുടെ ഈ ചെറുകുറിപ്പുകള് എന്നെ ആഹ്ലാദിപ്പിക്കുന്നത് അതിലെ പ്രതികരണശേഷിയിലുള്ള നിര്വ്യാജമായ ആത്മാര്ത്ഥതകൊണ്ടാണ് വായനാസുഖമുള്ള, സാമൂഹ്യബോധമുള്ള കുറിപ്പുകളാണവ.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54399756501334,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_0639.png?v=1782983115"},{"product_id":"aanavandi","title":"AANAVANDI","description":"\u003cdiv class=\"woocommerce-product-details__short-description\"\u003e\n\u003cp\u003eഇന്ത്യയുടെ ഗതാഗതചരിത്രത്തിലെ സവിശേഷമായ ഒരു അദ്ധ്യായമാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റേത്. കേരളത്തിന്റെ അടിസ്ഥാന സാമൂഹ്യവികസനത്തിൽ കെ എസ് ആർ ടി സി വഹിച്ച പങ്ക് രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി കെ എസ് ആർ ടി സിയിലെ യാത്രാനുഭവങ്ങളെ ‘ആനവണ്ടി’ എന്ന പേരിൽ സമാഹരിക്കുകയാണ്. ഓർമ്മകളിലൂടെ കേരളീയ ജീവിതത്തിൽ കെ എസ് ആർ ടി സിയുടെ പങ്ക് അടയാളപ്പെടുത്താനുള്ള ശ്രമമാണിത്. സക്കറിയ, ടി ഡി രാമകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, ഇന്ദ്രൻസ്, കെ എ ബീന, ദിവ്യ എസ് അയ്യർ തുടങ്ങി ഇരുപത്തഞ്ചോളം പ്രമുഖരുടെ വ്യക്ത്യധിഷ്ഠിതമായ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ.\u003c\/p\u003e\n\u003c\/div\u003e\n\u003cp\u003eMalayalam books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54430577066326,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3637.png?v=1783165347"},{"product_id":"voshadam-pookkunna-marangal","title":"VISHADAM POOKKUNNA MARANGAL","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eകവിതകൊണ്ടും സ്നേഹംകൊണ്ടും മുറിവേറ്റ പെണ്ണകത്തിന്റെ അപൂർവ്വമായ തുറന്നെഴുത്തുകൾ. മാധവിക്കുട്ടി 'എന്റെ കഥ'യിൽ പകർത്തിയ ആത്മാനുഭവങ്ങളിലെ പുതിയ അനുഭവാദ്ധ്യായമാണ് ഈ എഴുത്ത്. ഗ്രന്ഥകർത്രിയുടെ അനുപമമായ ആഖ്യാനവൈഭവം ഈ ഓർമ്മകളെ സംഗീതമാക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54430598234454,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3638.png?v=1783165471"},{"product_id":"ee-jeevitham-kondu-ithramathram","title":"Ee Jeevitham Kondu Ithramathram","description":"\u003cp\u003e\u003cmeta charset=\"UTF-8\"\u003e\u003cspan\u003eകലഹിച്ചും പ്രണയിച്ചും ജീവിച്ചും ഈ കാലമത്രയും മാധവിക്കുട്ടി എഴുതിയതിന്റെ പുനരെഴുത്തുകൾ. ആത്മകഥനസ്വഭാവമാർന്ന എഴുത്തിൽ ഗ്രന്ഥകർത്രി സ്വയം ജീവിതത്തെ സംഗ്രഹിക്കുന്നു ഈ ജീവിതം ഇത്രമാത്രമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books for malayalam readers in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54430812963158,"sku":null,"price":4.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_3641.png?v=1783170266"},{"product_id":"ormayude-arakal","title":"Ormayude Arakal","description":"\u003cdiv class=\"product-section\"\u003e\n\u003cdiv class=\"product-right-col\"\u003e\n\u003cdiv class=\"book-info-card\"\u003e\n\u003cdiv class=\"book-info-summary\"\u003e\n\u003cdiv class=\"book-info-summary__text\"\u003eഅനുഭവങ്ങൾ ഒരു ഭൂഖണ്ഡത്തെത്തന്നെ സാഹിത്യത്തിലേക്ക് കൊണ്ടുവരാൻ ബഷീറിന് കഴിഞ്ഞു..\u003c\/div\u003e\n\u003cdiv class=\"book-info-summary__text\"\u003e\u003c\/div\u003e\n\u003cdiv class=\"book-info-summary__text\"\u003eMalayalam Books in the UK\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54514824118614,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/99776585785559-ormayude-ara.jpg?v=1783797303"},{"product_id":"madrassil-ninnulla-theevandi","title":"Madrassil Ninnulla Theevandi","description":"\u003cp\u003e\u003cspan\u003eകോൺസൻട്രേഷൻ ക്യാമ്പിലെ ഒളിയിടത്തിലിരുന്ന്, 11-ാം വയസ്സിൽ ആൻഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകൾ പിൽക്കാലത്ത് കണ്ടെടുത്ത് പുസ്തകമാവുമ്പോൾ അത് ചരിത്രത്തിന്റെ വീണ്ടെടുപ്പും ഉള്ളുലയ്ക്കുന്ന വായനാനുഭവവുമായി മാറി. വിശ്വവിഖ്യാത ചലച്ചിത്രകാരൻ ഇംഗ്മാർ ബർഗ്മാൻ തന്റെ മഹനീയ ജീവിതത്തിന്റെ നീണ്ട പാതയുടെ ദൂരം താണ്ടി തിരിഞ്ഞുനോക്കി, പിന്നിട്ട സുവർണ്ണകാൽപ്പാടുകളെ നിസ്സംഗതയോടെ വരച്ചിട്ട 'മാജിക് ലാന്റെൺ' ഉള്ളിൽ കോറിയിടുന്ന ആത്മസംഘർഷങ്ങളായി... ഇതൊന്നും ആവേണ്ടതില്ലല്ലോ കൊച്ചുകേരളത്തിന്റെ സിനിമാമുറ്റത്തെ കൽപ്പടവുകളിലിരുന്ന് ഒറ്റപ്പാലത്തുകാരനായ ചെറുപ്പക്കാരൻ തന്റെ സ്വപ്നങ്ങളെ പകർത്തിവയ്ക്കുമ്പോൾ. അതിന്റെ നന്മയും സത്യസന്ധതയും ലാളിത്യവുംതന്നെയാണ് പകർത്തപ്പെടേണ്ടത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMALAYALAM BOOKS IN UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54535797309782,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/220344033.jpg?v=1783958457"},{"product_id":"chiripuranda-jeevithangal","title":"Chiripuranda Jeevithangal","description":"\u003cp\u003e‘ഞാന് ഒരു തമാശ പറയാം എന്ന് ആരെങ്കിലും പറഞ്ഞാല്\u003cbr\u003eഎങ്ങനെ ചിരിക്കാതിരിക്കാം എന്ന് ആലോചിക്കുന്നവര്…\u003cbr\u003eവരാന്പോകുന്ന തമാശയ്ക്ക് എന്നെ ചിരിപ്പിക്കാനാകുമോ\u003cbr\u003eഎന്നു സംശയിക്കുന്ന മറ്റുചിലര്. ഇതു രണ്ടും അല്ലെങ്കില്\u003cbr\u003eഒരുപാട് ചിരിക്കാം എന്നു കരുതി അമിതപ്രതീക്ഷയുടെ\u003cbr\u003eഭാരത്തില് തൃപ്തിപ്പെടാതെപോകുന്നവര്. അതുകൊണ്ട്\u003cbr\u003eപലപ്പോഴും ആമുഖങ്ങളില്ലാതെ തമാശ പറയുവാന്\u003cbr\u003eഇഷ്ടപ്പെടുന്നയാളാണ് ഞാന്…’\u003c\/p\u003e\n\u003cp\u003eസ്വന്തം ജീവിതാനുഭവങ്ങളില് നര്മ്മത്തിന്റെ വെള്ളം\u003cbr\u003eചേര്ത്ത് കൊഴുപ്പിച്ച് രമേഷ് പിഷാരടി പറയുന്ന ഈ കഥകള്\u003cbr\u003eമുഴുവന് സത്യമല്ല, കള്ളവുമല്ല.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54670953480534,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Chiripuranda-Jeevithangal-Cover-Front-scaled.jpg?v=1784463258"},{"product_id":"tta-yillatha-muttayikal","title":"Tta Yillatha Muttayikal","description":"\u003cp\u003e\u003cspan\u003eഅശ്വതി ശ്രീകാന്ത് എന്ന അവതാരകയെ അറിയാത്ത മലയാളികള് കുറവാണ്, ഈ കാലത്ത്. അക്ഷരങ്ങള് കൊണ്ടൊരു കാഴ്ചക്കോലമിട്ട്, ഐശ്വര്യപൂര്ണ്ണമായൊരു നവലോകത്തെ വരവേല്ക്കാനൊരുങ്ങിയ, മലയാളത്തനിമയാര്ന്ന ഈ അക്ഷരശ്രീയെ മലയാളം അറിഞ്ഞു വരുന്നേയുള്ളൂ. കുറഞ്ഞകാലം കൊണ്ട് അഞ്ചാം പതിപ്പിലെത്തിയ ഈ കഥ മിഠായികളുടെ ജീവിതമധുരം, മലയാള സാഹിത്യലോകത്ത് വേറിട്ടു നില്ക്കുന്ന ഒരു പുത്തന് ആസ്വാദന വഴി തുറന്നതിന് സാക്ഷ്യമാകുന്നു. വരും നാളുകള് മികച്ച കഥാകാരി എന്നുകൂടി അശ്വതി ശ്രീകാന്തിനെ അടയാളപ്പെടുത്തുമെന്നും ഞങ്ങള്ക്കുറപ്പുണ്ട്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54777024250198,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/34356277113283-Ttayillatha-Muttayikal-5-Front-550x550h.jpg?v=1784738048"},{"product_id":"velichappadum-pokkattadikkarum","title":"Velichappadum Pokkattadikkarum","description":"\u003cp\u003eജെല്ലിക്കെട്ടുകാര്, ഉരുവില് കടലില്പ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാര്, ചവിട്ടുനാടകക്കാര്, വെളിച്ചപ്പാട്, പോക്കറ്റടിക്കാര്, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങനെ എത്രയെത്ര ലോകങ്ങള്! ഈ മനുഷ്യരെയെല്ലാം സുനില് സമീപിക്കുന്നതും അവരുടെ കഥകള് കേള്ക്കുന്നതും സഹജമായ മനുഷ്യസ്നേഹത്തോടെയും കാരുണ്യത്തോടെയുമാണ്. ഇതിലെ ഒരു ജീവിതത്തെയും ഈ എഴുത്തുകാരന് വിധിക്കുന്നില്ല. ഇങ്ങനെയും ജീവിതങ്ങളുണ്ട് എന്നു കാണിച്ചുതരിക മാത്രം ചെയ്യുന്നു. എഴുത്തില് അലങ്കാരങ്ങളുടെ പൊലിപ്പിക്കലുകളില്ല. കെട്ടിപ്പറച്ചിലുകളില്ല. പോവുന്ന യാത്രികന്റെ കണ്ണിലെ തെളിമയാണ് എല്ലാറ്റിലും. കേട്ടതും അനുഭവിച്ചതും മനസ്സിനെ സ്പര്ശിച്ചതും മാത്രമേ എഴുതിയിട്ടുള്ളൂ. അതുകൊണ്ട് ഹൃദയത്തില്നിന്നും ഹൃദയത്തിലേക്കാണ് സുനിലിന്റെ എഴുത്തിന്റെ സഞ്ചാരം.\u003cbr\u003e-മോഹന്ലാല്\u003c\/p\u003e\n\u003cp\u003eആരാലും രേഖപ്പെടുത്തപ്പെടാതെപോയ അസംഖ്യം സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലൂടെ സഞ്ചരിച്ച ഒരു ഫോട്ടോഗ്രാഫറുടെ ഹൃദ്യമായ ഓര്മ്മപ്പുസ്തകം.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54779600666966,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/Velichappadum-Pocketadikkarum-Cover-Front.jpg?v=1784758035"}],"url":"https:\/\/bookshelfuk.com\/collections\/memories.oembed?page=4","provider":"Bookshelf UK","version":"1.0","type":"link"}