{"title":"Medical Suspense Thriller","description":null,"products":[{"product_id":"alvarado-maranangal","title":"ALVARADO MARANANGAL","description":"\u003cp style=\"text-align: left;\"\u003eനിഖിലേഷ് മേനോൻ എഴുതിയ അൽവറാഡോ മരണങ്ങൾ ഒരു സസ്പെൻസ് മെഡിക്കൽ ക്രൈം ത്രില്ലർ ആണ്. തന്റെ മകനുമായി ആറുമാസമായി പ്രണയത്തിലായിരുന്നതായും ഗർഭിണിയാണെന്നും പറഞ്ഞ് നിരന്തരം ഒരു പെൺകുട്ടി വിളിക്കുന്നതായി പരാതി പറയാനാണ് സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസിന്റെ അടുത്ത് എബ്രഹാം ഡേവിഡ് എത്തുന്നത്. എന്നാൽ ഈ പറയുന്ന മകൻ മരിച്ചിട്ടുതന്നെ 8 മാസമായതായി അയാൾ പറയുന്നു. അന്വേഷണവുമായി മുന്നോട്ടുപോകുന്ന അലക്സിന് ആ പരാതി വ്യാജമാണെന്ന് മനസ്സിലാവുന്നു. എന്നാൽ തുടർന്ന് അയാൾക്ക് ലഭിക്കുന്ന ചില സന്ദേശങ്ങൾ അൽവറാഡോ മെഡിസിറ്റി എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടന്ന 9 മരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. സ്വകാര്യാശുപത്രിയായ അൽവറാഡോ മെഡിസിറ്റിയുടെ ഐ.സി.യു വിൽ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട ഒൻപത് പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നു. മാസങ്ങളോളം സ്വാഭാവികം എന്നു കരുതിയിരുന്ന മരണങ്ങളിലെ ദുരൂഹത പിന്നീടാണ് തിരിച്ചറിയപ്പെടുന്നത്. സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസ് നടത്തിയ ചില കണ്ടെത്തലുകളാണ് വിഷയത്തിൽ വഴിത്തിരിവായത്. ഈ മരണങ്ങളുടെ ചുരുളഴിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ.\u003c\/p\u003e\r\n \r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148137302,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1461.png?v=1779303550"}],"url":"https:\/\/bookshelfuk.com\/collections\/medical-suspense-thriller.oembed","provider":"Bookshelf UK","version":"1.0","type":"link"}