{"title":"Horror","description":null,"products":[{"product_id":"ghost-house","title":"GHOST HOUSE","description":"\u003cdiv class=\"product-short-description\"\u003e\r\n\r\nജീവിതത്തിലെ ചില തകർച്ചകൾക്കുശേഷം ജോലിയും സമാധാനവും തേടി മറ്റൊരു നാട്ടിലെത്തുന്ന വിഷ്‌ണുവിനെ കാത്തിരിക്കുന്നത് അസാധാരണമായ ചില അനുഭവങ്ങളാണ്. താമസിക്കാനായി കമ്പനി നൽകുന്ന വീടും അവിടുത്തെ അസാധാരണ അനുഭവങ്ങളും അവന്റെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. ശാപവും പകയും മൃതിയും വിശ്വാസങ്ങളും ഇഴചേർന്ന ആ വീടിൻ്റെയും വിഷ്‌ണുവിന്റെയും കഥയാണ് ഗോസ്റ്റ് ഹൗസ്. വിട്ടുപോകാൻ ശ്രമിച്ചിട്ടും ആ വീട് വിഷ്‌ണുവിൻ്റെ ജീവിതത്തെ പിന്തുടരുന്നത് എന്തുകൊണ്ടാവും ? അവനോട് ആ വീടിന് എന്താണ് പറയാനുള്ളത്? ശ്വാസമടക്കിപ്പിടിച്ചു മാത്രം വായനക്കാർക്ക് ഗോസ്‌റ്റ് ഹൗസി ലേക്ക് പ്രവേശിക്കാം\r\n\r\nMalayalam Books in the UK\r\n\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153150806,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/eea95d3c-385b-4f74-bfd5-df3d570b188a.jpg?v=1779303600"},{"product_id":"grandha-yakshi","title":"GRANDHA YAKSHI","description":"അഖിലേഷ് പരമേശ്വർ എഴുതുന്ന ആദ്യ പുസ്‌തകമാണിത്. പക്ഷേ, ഒരു തുടക്കക്കാരന്റെ പതർച്ചകളില്ലാതെയുള്ള എഴുത്തിൽ അനേകം മാന്ത്രിക മുഹൂർത്തങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളും നിറഞ്ഞിട്ടുണ്ട്.\r\nപ്രണയവും, പകയും, പ്രതികാരവും നിറഞ്ഞ പുസ്‌തകം ഒരു ഹൊറർ സിനിമ കാണുന്ന ഫീലോഡ്‌കൂടി വായിച്ചു തീർക്കാം. – നിഖിൽ രൺജി പണിക്കർ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153412950,"sku":null,"price":6.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/d0fdb597-461a-48c4-ae26-bebcc74a8430.jpg?v=1779303601"},{"product_id":"karuthachan","title":"KARUTHACHAN","description":"\u003cblockquote\u003eഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ സൃഷ്ടിച്ച ആഘാതത്തിന്‍റെ ദുരൂഹതകള്‍ തേടി അവളുടെ കാമുകന്‍ അന്വേഷിച്ചലയുന്ന കഥാപരിസരങ്ങളാണീ നോവല്‍. പൊലീസിന്‍റെയും മനശ്ശാസ്ത്ര വിശകലനങ്ങളുടെയും അറിവിനപ്പുറം ചെന്നെത്തുന്ന പ്രേതകഥകളിലൂടെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ഒരുക്കുകയാണ് നോവലിസ്റ്റ്. കറുത്തച്ചന്‍മേട്ടിലെ അരികുവല്‍ക്കരിക്കപ്പെട്ട ആറ് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി കണ്ടെത്തുന്ന കാണാക്കയങ്ങള്‍ എന്തൊക്കെയാണ്?\u003c\/blockquote\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155215190,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8840.png?v=1779303624"},{"product_id":"korapappanu-sthuthiyayirikette","title":"KORAPAPPANU STHUTHIYAYIRIKETTE","description":"ടി.ഡി. രാമകൃഷ്ണന്‍ ഫ്രാന്‍സിസ് ഇട്ടിക്കോരയിലൂടെ സൃഷ്ടിച്ച, സമകാലിക മലയാള നോവല്‍ സാഹിത്യത്തിലെ കള്‍ട്ട് ഫിഗറായ കോരപ്പാപ്പന്‍ ഒന്നര പതിറ്റാണ്ടിന് ശേഷം കൂടുതല്‍ കരുത്തോടെ വായനക്കാരിലേക്ക്. കമനീയമായ രൂപകല്പനയില്‍, എഴുത്തുകാരന്റെ കൈയൊപ്പോടെ കൂടിയ കോപ്പികള്‍ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155772246,"sku":null,"price":10.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9927.png?v=1779303626"},{"product_id":"luciferinte-rathri","title":"LUCIFERINTE RATHRI","description":"Lucifarinte Rathri | ലൂസിഫറിന്റെ രാത്രി – Paul Sebastian | പോൾ സെബാസ്റ്റ്യൻ “ഇരുട്ടിന്റെ ഇടങ്ങൾ നിങ്ങൾ ഭൂമിയിൽനിന്ന് ഇല്ലാതാക്കുമ്പോൾ ഞാൻ നിങ്ങളുടെ മനസ്സിൽ കുടിയുറപ്പിക്കും. ലോകം മുഴുവൻ കാൽക്കീഴിലാ ണെന്ന് അഹങ്കരിക്കുന്ന മനുഷ്യാ, നിങ്ങളുടെ മനസ്സിൽ ദുഷ്ടതയുടെ വൻകരകൾ ഞാൻ സ്ഥാപിക്കും.” മനുഷ്യമനസ്സിന്റെ നിയന്ത്രണം സ്വന്തമാക്കാൻ ഏതറ്റം വരെയും പോകുന്ന ദുഷ്ടശക്തികൾ. മൃഗങ്ങളോട് ക്രൂരത കാണിക്കുന്ന മനുഷ്യപ്പിശാചുക്കൾ മനുഷ്യരോട് അതിലേറെ നികൃഷ്ടമായി പെരുമാറുന്നു. അതിക്രൂരരായ മനുഷ്യർക്കും മനുഷ്യരിൽ ദുഷ്ടത വിളയിക്കാൻ കാത്തു നില്ക്കുന്ന അമാനുഷിക ശക്തികൾക്കും എതിരെ ഒരേ സമയം വിട്ടുവീഴ്ചയില്ലാത്ത സാഹസിക പോരാട്ടത്തി ലാണ് അതിന്ദ്രീയ കുറ്റന്വേഷക ദീപ. സംത്രാസം നിറഞ്ഞുനില്ക്കുന്ന, പലപ്പോഴും ശ്വാസം അടക്കിപ്പിടിച്ചു മാത്രം വായിക്കാവുന്ന ഒരു ഡിറ്റ ക്ടീവ് നോവൽ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156525910,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9228.jpg?v=1779303626"},{"product_id":"pandoth-kavil-yakshi","title":"PANDOTH KAVIL YAKSHI","description":"\u003cp\u003eഒരു ദേശത്തെയാകെ ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ദുരിതങ്ങളുടെയും മുൾമുനയിൽ നിർത്തിയ സൗപർണികയുടെ കഥ… ഒരു ദത്തുപുത്രിയുടെ പ്രതികാരത്തിന്റെ തീക്കനലിൽ ഒരു ഗ്രാമത്തിന്റെ കഥ… ജനിക്കുന്ന ചോരക്കുഞ്ഞുങ്ങൾക്ക് പോലും ജീവൻ നിഷേധിക്കുന്ന മഹാരൗദ്രതയുടെ കഥ… ചുടുരക്തത്തിന്റെ ഗന്ധവും പേറി അവൾ…. സൗപർണിക! കൂടെ ഒരു കാലകർണിയും!\u003c\/p\u003e\n\u003cp\u003e Malayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162489686,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/c9f8b450-8a23-4c42-955b-63096362b546.jpg?v=1779303667"},{"product_id":"prethavettakkaran","title":"PRETHAVETTAKKARAN","description":"\u003cp\u003eപ്രേതസാന്നിധ്യംകൊണ്ട് കുപ്രസിദ്ധമായ പത്മനാഭപുരം മയ്യക്കോട്ടയിലും, അതീന്ദ്രിയസാന്നിധ്യം ആരോപിക്കപ്പെട്ട കണ്ണൂരിലെ പഞ്ചവടിയിലും രണ്ടുപേരുടെ അപമൃത്യു നടന്ന കന്യാകുമാരി ജില്ലയിലെ വീട്ടിലും രാത്രി ഒറ്റയ്ക്ക് കഴിഞ്ഞ്, ഭയം എന്ന വികാരത്തിന്റെ ഉള്ളറ രഹസ്യങ്ങളിലേക്ക് ജി. ആർ. ഇന്ദുഗോപൻ നടത്തിയ സാഹസികയാത്രകളുടെ ത്രസിപ്പിക്കുന്ന അനുഭവാഖ്യാനം. മാർത്താണ്ഡവർമ നശിപ്പിച്ച എട്ടുവീട്ടിൽ പിള്ളമാരുടെ പിന്മുറക്കാർ രണ്ടര നൂറ്റാണ്ടിനു ശേഷം, പുതിയ കാലത്തിൽനിന്ന് അതീതശക്തികളുടെ സഹായത്തോടെ നടത്തുന്ന പ്രതികാരത്തിന്റെ ഞെട്ടിപ്പിക്കുന്ന അനുഭവകഥ. ഒപ്പം, പ്രേതവേട്ടക്കാരൻ, പന്ത്രണ്ടാമത്തെ രാത്രി കഴിയുന്നില്ല, ഒറ്റക്കാലുള്ള പ്രേതം, ഓഗസ്മിലെ കൈ… തുടങ്ങി ഇരുട്ടും ഭയവും ഇഴപാകുന്ന പതിനഞ്ചു കഥകൾ. ജി. ആർ. ഇന്ദുഗോപന്റെ അനുഭവങ്ങളും കഥകളും ചേർന്ന അപൂർവ പുസ്തകം.\u003c\/p\u003e\n\u003cp\u003eMalayalam Books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162555222,"sku":null,"price":7.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_7784.jpg?v=1779303667"},{"product_id":"ouija-board","title":"OUIJA BOARD","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003e\r\n\r\nFrom the author of Ram c\/o Anandhi\r\n\r\nപ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടൂകാരും ഓജോബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം .\r\n\r\n\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162948438,"sku":null,"price":6.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8853.png?v=1779303670"},{"product_id":"saira","title":"SAIRA","description":"\u003cp\u003eജന്മാന്തരങ്ങളായി ഒരു വുഡു പാവയ്ക്കുള്ളിൽ ഉറങ്ങുന്ന ദുരാത്മാവ്. തൻ്റെ ഭൂതകാലത്തിൽ ചോര നിറച്ചവരോട് പുതിയകാലത്തിലൂടെ പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയാണ് അത്. ഉദ്വേഗരചനയെ പിന്തുടരുന്ന പുതിയകാല എഴുത്തുകാരിൽ പ്രതീക്ഷ നൽകുന്ന അനുരാഗ് ഗോപിനാഥ് നിഗൂഡതയുടെയും ഭയത്തിന്റെയും പേടകത്തിനുള്ളിൽ ഈ കഥാതന്തുവിനെ അടച്ചുവച്ച് തുറക്കാൻ വായനക്കാരനോട് ആവശ്യപ്പെടുന്നു. നെഞ്ചിടിപ്പിന്റെ ഒരു മുഹൂർത്തമാണത് – ജി.ആർ ഇന്ദുഗോപൻ.\u003c\/p\u003e\n\u003cp\u003eMalayalam books in the UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164717910,"sku":null,"price":6.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/saira-front-cover.jpg?v=1779303694"},{"product_id":"bram-stockers-dracula-kottayam-pushpanath-author-signed","title":"BRAM STOCKER‘S DRACULA- KOTTAYAM PUSHPANATH (AUTHOR SIGNED)","description":"ഇരുളടഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന ഉള്ളറകളുടെയും സ്വയം തുറ ക്കുകയും അടയ്ക്കുകയും ചെയ്യുന്ന കവാടങ്ങളുള്ള അവ്യക്തത ഭയകേന്ദ്രമായ കോട്ടകളുടെയും പകല്‍ സമയത്ത് പ്രേതങ്ങള്‍ മാത്രം വിശ്രമിക്കാന്‍ ഉപയോഗിക്കുന്ന പെട്ടികളുടെയും നിശായാമ ങ്ങളില്‍ ഭീകരമായി വാപൊളിച്ചുതുറക്കുന്ന ശവക്കുഴികളുടെയും ഓരിയിട്ടു നിലവിളിക്കുന്ന ചെന്നായ്ക്കൂട്ടങ്ങളുടെയും അവയുടെയെല്ലാം നേതാവും നിയന്താവുമായി കഴിയുന്ന ഡ്രാക്കുളപ്രഭുവിന്റെയും വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന അത്ഭുതകഥ. എക്കാലത്തെയും ഹൊറര്‍ നോവലുകളില്‍വച്ച് ഏറ്റവും ഭീതിജന കമായ കൃതി.\r\n\r\n \r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149466063190,"sku":null,"price":23.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/46768fd6-52b7-4517-9f3a-ff1e24c12378.jpg?v=1781033303"},{"product_id":"kaakkakalude-raathri","title":"KAKKAKALUDE RAATHRI","description":"ത്രികാലജ്ജാനികളായ കാക്കകള്‍ രാവിന്റെ ഇരുള്‍ച്ചിറകടിച്ചുകൊണ്ട്‌ പറന്നു വരികയാണ്‌. ജന്മരഹസ്യങ്ങളുടെ നിശ്ചലസമുദ്രങ്ങള്‍ക്കുമുകളില്‍ അവ വട്ടമിട്ടുപറക്കുന്നു. പരേതാത്മാക്കളുടെ മുറിഞ്ഞവാക്കുകളെ കറുത്ത കരച്ചില്‍കൊണ്ട്‌ അവ തോറ്റിയുണര്‍ത്തുന്നു. കാക്കകള്‍ ദേവിലെ കാത്തിരിക്കുകയായിരുന്നു. അവള്‍ വന്നു. രഹസ്യങ്ങളുടെ മഞ്ഞുപാളികളില്‍ അവളുടെ മനസിന്റെ പെരുവിരലമരുമ്പോള്‍ രാത്രിയുടെ മൗനമുദ്രിതമായ ചൊടികള്‍ വിറയ്‌ക്കുന്നു. ‘കലിക’യിലൂടെ മലയാളിയുടെ വായനയില്‍ മാന്ത്രികതയുടെ അത്ഭുതസൗന്ദര്യം വിടര്‍ത്തിയ നോവലിസ്‌റ്റിന്റെ പ്രശസ്‌തകൃതിയുടെ പുതിയ പതിപ്പ്‌.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149466325334,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/79A18047-8AFB-4EB4-A539-7ABA9A8B839F.png?v=1781033308"},{"product_id":"jahanna-the-rise-of-martha","title":"JAHANNA : THE RISE OF MARTHA","description":"\u003ch3\u003e\u003cstrong\u003eജഹന്ന\u003c\/strong\u003e\u003c\/h3\u003e\r\n\u003ch3\u003eThe rise of martha\u003c\/h3\u003e\r\nക്രിസ്തുവിനും 1200 വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ അതിഥിയായെത്തിയ പിശാച്\r\nഈ മണ്ണിൽ ആദ്യമായ് അവനെ വാഴ്ത്തിയ ഉപാസകന് തന്റെ കഥയും കർമ്മങ്ങളും ചേർത്തെഴുതിയ പുസ്തകം സമ്മാനിച്ച ശേഷം ഇപ്രകാരം അരുൾ ചെയ്തു.\r\n\r\n“സർവ്വ പാപങ്ങളുടേയും ഈറ്റില്ലമായ ഈ ഗ്രന്ഥം\r\n\r\nസൂക്ഷിക്കുന്നവൻ സമ്പന്നനും\r\n\r\nഉപാസിക്കുന്നവൻ കീർത്തിമാനും\r\n\r\nപ്രയോഗിക്കുന്നവൻ പിശാചുമായി തീരും.”","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54149466587478,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9785.png?v=1781033304"},{"product_id":"karutha-kurbana","title":"KARUTHA KURBANA","description":"ഇടുക്കിയുടെ മഞ്ഞുപുതച്ച താഴ്‌വരകളിൽ ചോര മരവി ക്കുന്ന ഒരു രഹസ്യമുണ്ട്. ഏദൻ തോട്ടം പോലെ സുന്ദരമായ ഉപ്പുകുന്ന് ഗ്രാമത്തിൽ, സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിൽ പ്രഭാത കുർബാനയുടെ മണി മുഴങ്ങുമ്പോൾ, വികാരി ഫാദർ വിൻസെ ന്റിൻ്റെ ഉള്ളിൽ ഭയത്തിൻ്റെ കറുത്ത നിഴലുകൾ പടരുകയാണ്. ആൻഡ്രൂസിന്റെയും മോളിക്കുട്ടിയുടെയും സമാധാനപൂർണ്ണമായ കുടുംബജീവിതത്തിലേക്ക് കടന്നുവന്ന ആ അപരിചിതൻ, നരകത്തിൻ്റെ കാവൽക്കാരൻ, അവൻ നടന്നുകയറിയത് ഒരു ഗ്രാമത്തിന്റെ സ്വച്ഛമായ ദിവസങ്ങളിലേക്കാണ്. ശ്വാസം അടക്കിപ്പിടിച്ച് വായിക്കുക. ഉപ്പുകുന്നിൻ്റെ രാത്രികൾ വന്യവും നിഗൂഢവുമാണ്.\r\n\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54354977947990,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/7c199726-3443-4049-83a3-435cf7305447.jpg?v=1782463519"},{"product_id":"raktha-kanyaka","title":"Raktha Kanyaka","description":"\u003cp\u003eകൊച്ചിക്കായലിലെ പ്രേതാത്മാക്കള്, വസൂരിക്കുന്ന്, പ്രഭാതസവാരി, തീരദേശത്തെ കുളമ്പുകാലികള്, ഉമ്മിണിക്കോത, മംഗളവിലാസം, മരുഭൂമിയിലെ രാക്ഷസന്, അമ്പാമലയിലെ ഭൂഗര്ഭ അറകള്, യക്ഷന്റെ ശാപം, മരുതച്ചോലയിലെ വേതാളം, രക്തകന്യക, കബന്ധിനിവൃക്ഷം, ആഴക്കടലിലെ ലങ്കാളകള്, സര്പ്പകന്യക, കണ്ണാടിയിലെ പ്രേതങ്ങള്, പാതാളരാജ്ഞി, മാന്ത്രികപ്പാവ, കബാലിയിലെ പ്രതിമാലയം, ചിന്താമണി, ഒലീവിയാ ബംഗ്ലാവ്.\u003c\/p\u003e\n\u003cp\u003eഭൂതപ്രേതങ്ങളും യക്ഷിയും കഥാപാത്രങ്ങളാകുന്ന, മിക്കതും പഴയകാല മട്ടാഞ്ചേരിയും ഫോര്ട്ടുകൊച്ചിയും പശ്ചാത്തലമായിട്ടുള്ള, ആകാംക്ഷയുണര്ത്തുന്ന പ്രേതകഥകള്\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54431373951318,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/46900dd0-6ee2-428e-993e-3342347288bb.jpg?v=1783180025"},{"product_id":"pallivetta","title":"Pallivetta","description":"\u003cp\u003e\u003cspan\u003eപി വി തമ്പിയുടെ ഏറ്റവും ജനപ്രിയ മാന്ത്രികനോവൽ. കായംകുളം ദേശത്തെ യക്ഷിയെ തളയ്ക്കുവാൻ പുറപ്പെട്ട മഹാമാന്ത്രികൻ മാർത്താണ്ഡപ്പിള്ള നേരിട്ട അഗ്നിപരീക്ഷകൾ തപസ്സനുഷ്ഠിക്കുന്ന സന്ന്യാസിയുടേതിനെക്കാൾ കഠിനമായിരുന്നു. മാന്ത്രികന്റെ ഓരോ ക്രിയയുടെയും കരുത്തു ചോർത്താൻ യക്ഷിയുടെ പക്കൽ തന്ത്രങ്ങളുണ്ട്. നോവലിലെ സംഭവവികാസങ്ങൾക്കൊപ്പം കേരളത്തിൻ്റെ മന്ത്രവാദപാരമ്പര്യവും മന്ത്രതന്ത്രങ്ങളുടെ ഗൂഢാർഥങ്ങളും അവതരിപ്പിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54526632067414,"sku":null,"price":11.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/poovan_resized_600x1000_6d3c2cbe-d09f-4667-b9da-d0ae04d2d3b2.jpg?v=1783878731"},{"product_id":"55-rathrikal","title":"55 Rathrikal","description":"\u003cp\u003e\u003cspan\u003eകാടിന്റെ വന്യതയ്ക്കുള്ളിൽ ശാപമുറങ്ങുന്ന ആ പഴയ തറവാട്ടിലേക്ക് ചുവടുവെച്ചതോടെ അവരുടെ ജീവിതം മാറിമറിയുന്നു. സൂര്യനസ്തമിച്ചാൽ പുറത്തുനിറയുന്ന ഇരുട്ടും, മുകളിലത്തെ നിലയിലെ ആ അടഞ്ഞ മുറിയും അവരെ വേട്ടയാടാൻ തുടങ്ങുന്നു. ഇരുപത് വർഷത്തെ ചതിയുടെയും ചോരയുടെയും കഥ പറയുന്ന നൈനയുടെ ആ പഴയ ഡയറി പതുക്കെ തുറക്കപ്പെടുമ്പോൾ, ഭയവും വിചിത്രാനുഭവങ്ങളും അവരെ വലംവെക്കുന്നു. ഓജോബോർഡിലെ നാണയത്തുമ്പിലൂടെയും വിചിത്രമായ അടയാളങ്ങളിലൂടെയും മരണം വിഭ്രാന്തി വിതയ്ക്കുന്നു. വിശപ്പും ശ്വാസംമുട്ടലും ഭയവും ഭ്രാന്ത് പിടിപ്പിക്കുന്ന 55 രാത്രികളുടെ പൈശാചികമായ പരീക്ഷണഘട്ടങ്ങൾ! സ്വപ്നവും യാഥാർത്ഥ്യവും തമ്മിലുള്ള നേർത്ത അതിർവരമ്പിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഹൊറർ ത്രില്ലർ. അവർക്ക് അവിടെനിന്ന് ജീവനോടെ മടങ്ങാനാകുമോ?\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam Books in the UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":54987309842774,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/f38c6d1bc7ca4eb019718d0e91548f1c_1785417109.webp?v=1786741648"},{"product_id":"pishachinte-kotta-kottayam-pushpanath","title":"PISHACHINTE KOTTA -Kottayam Pushpanath","description":"\u003cp\u003e\u003cspan\u003eA Horror series novel by Kottayam Pushpanath.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam horror books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55128931107158,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/pishachinte-kotta-kottayam-pushpanath-malayalam-book-scaled.jpg?v=1787998274"},{"product_id":"draculakotta-kottayam-pushpanath","title":"DRACULAKOTTA-KOTTAYAM PUSHPANATH","description":"\u003cp\u003e\u003cspan\u003eമലയാളത്തിലെ ഡിറ്റക്ടീവ് ഫിക്ഷൻ രചനയ്ക്ക് നൽകിയ സംഭാവനകൾക്ക് പേരുകേട്ട ഒരു ഇന്ത്യൻ എഴുത്തുകാരനായിരുന്നു കോട്ടയം പുഷ്പനാഥ് . [ 1 ] അദ്ദേഹത്തെ \" മലയാള ഫിക്ഷന്റെ പിതാവ്\" എന്നും \" ഇന്ത്യയുടെ ആർതർ കോനൻ ഡോയൽ \" എന്നും വിളിക്കുന്നു . ഹൊറർ കഥാ രചനയിൽ പ്രത്യയശാസ്ത്രങ്ങളും അമാനുഷിക ഘടകങ്ങളും സൃഷ്ടിപരമായി ഉൾപ്പെടുത്തുമ്പോൾ , വായനക്കാരെ സ്വയം ഡിറ്റക്ടീവുകളാകാനും നിഗൂഢതകൾ പരിഹരിക്കാനും പ്രേരിപ്പിക്കുന്ന വിശ്വസനീയമായ കുറ്റകൃത്യ കഥകളിലാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. 1968-ൽ അദ്ദേഹം തന്റെ ആദ്യ നോവലായ ' ചുവണ്ണ മനുഷ്യൻ' ഒരു ശാസ്ത്രീയ ത്രില്ലർ പുറത്തിറക്കി. 1970-കളിലും 1980-കളിലും മുഖ്യധാരാ നോവലുകൾ, സയൻസ് ഫിക്ഷൻ, ഹൊറർ ഫിക്ഷൻ എന്നിവയുൾപ്പെടെ 350-ലധികം കൃതികൾ അദ്ദേഹം എഴുതി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam horror novels in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55128954667350,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG-20240524-WA0053.jpg?v=1787999173"},{"product_id":"nalam-valavile-nagasundhari","title":"Nalam Valavile Nagasundhari","description":"\u003cp\u003e\u003cspan\u003eവായ്മൊഴിയായാണ് യക്ഷിക്കഥകൾ ആദ്യകാലത്ത് പ്രചരിച്ചിരുന്നത്. തലമുറ തലമുറകളായി പകർന്നു കിട്ടിയവയാണീ കഥകളൊക്കെയും. ആയതിനാൽ ഇവയുടെ ഉത്ഭവത്തെപ്പറ്റിയുള്ള ചരിത്രം സ്പഷ്ടമല്ല, ഈ കഥകൾക്കെല്ലാം മാന്ത്രിക പരിവേഷമുണ്ട്. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഈ യക്ഷികൾ പ്രാപ്തരത്രെ. യക്ഷിക്കഥകൾ ഐതിഹ്യങ്ങളിൽ നിന്നും വ്യത്യസ്തമാണ്. കേരളത്തിലെ ഒരു ക്ഷേത്രത്തിൽ കുടിയിരിക്കുന്ന നാഗയക്ഷി അവിടെ നിന്നും മനുഷ്യരൂപം കൈക്കൊണ്ട് ഒരു സീരിയൽ ചിത്രീകരണത്തിൽ വന്നെത്തുന്ന ഒരു വ്യത്യസ്ത കഥപറയുന്ന നോവലാണ് കോട്ടയം പുഷ്പനാഥിൻ്റെ നാലാം വളവിലെ നാഗസുന്ദരി\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55128969740630,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1Book-6A.jpg?v=1787999646"},{"product_id":"chuvanna-anki-kottayam-pushpanath","title":"Chuvanna Anki - Kottayam Pushpanath","description":"\u003cp\u003e\u003cspan\u003eഫിനിക്സിന് നാല്പതു മൈൽ കിഴക്കുള്ള സൂപ്പർ സീഷ്യൻ മലകളിലാണ് ഇത് നടന്നത്. അവിടെ പുരാതനമായ നിധിയുണ്ടെന്ന് പലരും വിശ്വസിക്കുന്നു. The Lost Dutchman's Gold Mine എന്നാണ് അതിന്റെ പേര്. 1930 ൽ അഡോൾഫ് റോത്ത് എന്നൊരു വ്യാപാരി ഈ നിധിയെക്കുറിച്ചറിയാൻ സൂപ്പർ സ്റ്റീഷ്യൻ മലയിൽ പോയിരുന്നു. ആറുമാസത്തിനുശേഷം ആ മലകളിൽ പര്യടനം നടത്തിയ പുരാവസ്തു ഗവേഷകന്മാർ അദ്ദേഹത്തിന്റെ ചേതനയറ്റ തല ഒരു സ്ഥലത്തു കിടക്കുന്നതായി കണ്ടു. അര മൈൽ അകലയായി ബാക്കി ഉടലും കാണപ്പെട്ടു. അയാൾ എപ്രകാരം മരണമടഞ്ഞു എന്നതിനെക്കുറിച്ചു ഇന്നും ആർക്കു മറിഞ്ഞു കൂടാ. ഇതായിരുന്നു. ആ ലേഖനത്തിന്റെ ഉള്ളടക്കം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam horror novels in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55128996708694,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2596_637571457194787603_3f246568-da44-4816-8831-909bd83107fc.webp?v=1788000280"},{"product_id":"maranamillathavan-by-kottayam-pushpanath-marxin-series","title":"Maranamillathavan by Kottayam Pushpanath - Marxin Series","description":"\u003cp\u003e\u003cspan\u003eട്രാൻസിൽവാനിയ, കാർപാത്യൻ മലനിരകൾ എന്നിവിടങ്ങളിലെ മനുഷ്യരുടെ മനസ്സിൽ പരമ്പരാഗതമായി കടന്നുകൂടിയ അന്ധവിശ്വാസങ്ങളുടെയും ഭയപ്പെടുത്തുന്ന ഡ്രാക്കുള പ്രഭുവെന്ന ഭീകര മനുഷ്യന്റെ രഹസ്യത്തിന്റെയും ചുരുളഴിയിക്കുവാൻ ഡിറ്റക്ടീവ് മാർക്സിൻ ഡ്രാക്കുള കോട്ടയിലേക്ക് പോകുന്നതാണ് കഥയുടെ പശ്ചാത്തലം. ആകാംക്ഷയും നിഗൂഢതകളും നിറഞ്ഞ കഥാസന്ദർഭങ്ങൾ, ട്രാൻസിൽവാനിയ, കാർപാത്യൻ മലനിരകൾ എന്നിവയിലൂടെ ഒരു സാഹസിക സഞ്ചാരമാണ് കഥാകൃത്തു ഈ നോവലിലുടെ അനുഭവവേദ്യമാക്കുന്നത്. ഹൊറർ നോവലിന്റെ ഭീകരതയും നോവലിന്റെ നാടകീയതയും കൂട്ടിയിണക്കി വായനക്കാരെ പുതിയ ഒരു തലത്തിലേക്ക് എത്തിക്കുവാൻ എഴുത്തുകാരനു കഴിഞ്ഞു എന്നതാണ് വസ്തുത. നോവൽ പ്രസിദ്ധീകരിച്ച് നാലു പതിറ്റാണ്ടുകൾക്ക് ശേഷം ഡിറ്റക്ടീവ് പുന:പ്രസിദ്ധീകരിക്കുമ്പോൾ അതേ ഭീകരത വായനക്കാരന്റെ മനസ്സിൽ നിലനിർത്തുവാൻ കഥാകൃത്തിനു സാധിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55129064145238,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2596_638113162426301850.webp?v=1788000704"},{"product_id":"dracula-unarunnu-kottayam-pushpanath","title":"Dracula Unarunnu - Kottayam Pushpanath","description":"\u003cp\u003e\u003cspan\u003eനൂറ്റിയമ്പതു വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്ന ഡ്രാക്കുള പ്രഭുവിനെക്കുറിച്ചു ഇപ്പോൾ എന്തിന് ഓർമ്മിക്കുന്നു. അയാൾ മരിച്ചു അടക്കം ചെയ്യപ്പെട്ടു കഴിഞ്ഞതാണ്. എന്നാൽ ട്രാൻസിൽവാനിയായിലെ ഗ്രാമീണരുടെ ഇടയിൽ അവൻ മരിച്ചതായി വിശ്വസിക്കുന്നവരില്ല. അവൻ ഇപ്പോഴുമുണ്ടെന്നും, രാത്രിയുടെ ചില യാമങ്ങളിൽ അവൻ ഉണരുമെന്നും, താഴ്വരയിലെത്തി സുന്ദരികളായ യുവതികളെ തട്ടിക്കൊണ്ട് പോകാറുണ്ടെന്നും അവർ വിശ്വസിക്കുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55129372852566,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/dracula-unarunnu-kottayam-pushpanath-malayalam-book-994x1536.jpg?v=1788001270"},{"product_id":"bungalow-vilkkanundu-kottayam-pushpanath","title":"Bungalow Vilkkanundu -  Kottayam Pushpanath","description":"\u003cp\u003e\u003cspan\u003eഹൈറേഞ്ചിനോട് ചേർന്നുകിടക്കുന്ന ഒരു കുടിയേറ്റ ഗ്രാമത്തിന്റെ അതിർത്തിയിൽ ആരും പകൽ പോലും കടന്നുചെല്ലാൻ ഭയപ്പെടുന്ന കാട്ടരുവിയാൽ ചുറ്റപ്പെട്ട ഭാഗത്തായിരുന്നു ആ ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. അവിടെ ചെന്നെത്താൻ വളരെ പഴക്കമുള്ള ഒരു തടിപ്പാലം അരുവിക്ക് കുറുകെ ഉണ്ടായിരുന്നു. ഏതു നിമിഷവും നിലംപൊത്താൻ തയ്യാറായി നിൽക്കുന്നപോലെ തോന്നും അതിന്റെ കാഴ്ചകണ്ടാൽ. പ്രത്യേക രീതിയിൽ നിർമ്മിച്ച പാലത്തിന്റെ കൈവരികൾ ഒരു ഇരുമ്പ് വടത്തിൽ കൊളുത്തി രണ്ടു വശവും കൽതൂണുകളിൽ ഉറപ്പിച്ചിരുന്നു. വർഷങ്ങളായി ഉപേഷിക്കപ്പെട്ടുകിടന്ന എസ്റ്റേറ്റിന്റെയും ബാംഗ്ളാവിന്റെയും ഉടമ ഡോക്ടർ ഫർഗൂസൻ എന്ന അതിമാനുഷ്യന്റെ കഥയാണ് കോട്ടയം പുഷ്പനാഥ് ഇവിടെ ചുരുളഴിയിക്കുന്നത്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam novels in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55129574834518,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/bunglow-vilkkanundu-kottayam-pushpanath-book-malayalam-scaled.jpg?v=1788002146"},{"product_id":"dracula-asiayil-kottayam-pushpanath","title":"Dracula Asiayil - Kottayam Pushpanath","description":"\u003cp\u003e`\u003cspan\u003eഅതിൽ ഇങ്ങനെ എഴുതിയിരുന്നു. \"പ്രേതങ്ങൾ ഉണ്ടെന്നും ഇല്ലെന്നും പറയുന്നവരുണ്ട്. യുക്തിവാദികൾ പ്രേതങ്ങളെയും ഈശ്വരനെത്തന്നെയും ഒരു മിഥ്യയായി വിശേഷിപ്പിക്കുന്നുമുണ്ട്. എന്നാൽ പ്രാചീന ലിഖിതങ്ങളിലും ചിത്രങ്ങളിലും, പ്രേതങ്ങളിൽ അനാദികാലം മുതൽക്കുള്ള വിശ്വാസം പ്രകടമായി കാണുന്നുണ്ട്. എന്തെങ്കിലും ഒരടിസ്ഥാനമില്ലാതെ ഒരു സങ്കല്പങ്ങൾ പോലും ഉളവാകുന്നില്ല. രസകരമായ ആ വിവരണം അടുത്ത പേജിലും ശ്രദ്ധിക്കുവാൻ അവളെ പ്രേരിപ്പിച്ചു..\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55129696141654,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/dracula-asiayil-kottayam-pushpanath-malayalam-book.jpg?v=1788002424"},{"product_id":"olymbusile-raktharakshas-by-kottayam-pushpanath-marxin-series","title":"Olymbusile Raktharakshas by Kottayam Pushpanath - Marxin Series","description":"\u003cp\u003e\u003cspan\u003eഗ്രീസിലെ ഒളിമ്പസ് പർവ്വത നിരകളുടെ താഴ്വരയിൽ നിന്ന് ഗർഭിണികളായ യുവതികളെ കാണാതാകുന്നതും അതിന്റെ പിന്നിലെ നിഗൂഢ രഹസ്യങ്ങളുടെ ചുരുളഴിക്കുവാൻ ഡിറ്റക്ടീവ് മാർക്സിൻ എത്തുന്നതുമാണ് കഥയുടെ പശ്ചാത്തലം. ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളും ഭയപ്പെടുത്തുന്ന മുഖങ്ങളും ഇരുണ്ട കൈകളും അഴകേറിയ സ്ത്രീ രൂപങ്ങളുമൊക്കെയായി വായനയെ അതിന്റെ അത്യുന്നതിയിൽ എത്തിക്കുന്നു. സൂക്ഷ്മമായ ബുദ്ധിയും നിരീക്ഷണ പാടവവുമുപയോഗിച്ച് അസാധാരണമായ വൈഭവത്തോടെ എവിടെയോ മറഞ്ഞു കിടക്കുന്ന സത്യത്തെ വിദഗ്ധമായി വായനക്കാരന്റെ മുന്നിലെത്തിക്കുമ്പോൾ ആസ്വാദകനുണ്ടാകുന്ന വികാരം വാക്കുകൾക്കതീതമാണ്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam books in uk\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55136595018070,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/olimbasile-rakstharakshass-kottayam-pushpanath-malayalam-book.jpg?v=1788083624"},{"product_id":"pischachinte-raktham-kottayam-pushpanath","title":"Pischachinte Raktham -Kottayam pushpanath","description":"\u003cp\u003e\u003cspan\u003eപിശാചിന്റെ രക്തം : ലോകമെമ്പാടുമുള്ള എല്ലാ സംസ്കാരങ്ങളിലും പ്രേതങ്ങളിലുള്ള വിശ്വാസം കാണപ്പെടുന്നു. 1830കളിൽ ഗോഥിക് നോവലിന്റെ തകർച്ചയ്ക്കും ഒന്നാം ലോക മഹായുദ്ധത്തിൻ്റെ തുടക്കത്തിനും ഇടയിലാണ് \"പ്രേതകഥയുടെ സുവർണ്ണകാലം\" നിലനിന്നിരുന്നതായി പല സാഹിത്യ നിരൂപകരും വാദിക്കുന്നതായി പ്രേതകഥകളുടെ ചരിത്രകാന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ശരീരത്തിൽ കടന്നുകൂടിയ ദുരാന്മാവ് സത്യപ്രതിജ്ഞ ചെയ്യുന്നതിലൂടെയോ, വിപുലമായ ഒരു ആചാരം നടത്തുന്നതിലൂടെയോ അല്ലെങ്കിൽ ഉയർന്ന ശക്തിയുടെ പേരിൽ പോകണമെന്ന് ആജ്ഞാപിക്കുന്നതിലൂടെയോ ശരീരം വിട്ട് പോകുന്നതായി കാണാം. അത്തരത്തിൽ എക്കാലത്തെയും ചർച്ചാവിഷയമായിരുന്ന ചുവന്ന അങ്കി എന്ന കോട്ടയം പുഷ്പനാഥ് നോവലിൻ്റെ രണ്ടാം ഭാഗമാണ് പിശാചിന്റെ രക്തം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam book in Europe\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55136645218646,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1bc0faf5-326e-440a-a647-1cc2203158ec.webp?v=1788084185"},{"product_id":"yakshimana-kottayam-pushpanath-manthrikam-series","title":"Yakshimana : Kottayam Pushpanath : Manthrikam Series","description":"\u003cp\u003e\u003cspan\u003eBest seller author of all times\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55136656982358,"sku":null,"price":8.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2596_637992461805067688.webp?v=1788084648"},{"product_id":"nizhal-illatha-manushyan-story-of-satan-worship-kottayam-pushpanath","title":"Nizhal Illatha Manushyan -Story of satan worship - kottayam Pushpanath","description":"\u003cp\u003e\u003cspan\u003eപതിനഞ്ചാം നൂറ്റാണ്ടോടെയാണ് സാത്താൻ ആരാധന എന്ന പേരിൽ അറിയപ്പെടുന്ന കറുത്ത കുർബാനയുടെ തുടക്കം. റോമൻ കുർബാന ക്രമത്തിൻ്റെ ആക്ഷേപ രീതിയിലുളള അനുകരണം എന്ന രീതിയിൽ സ്ഥാപിക്കപ്പെട്ട കറുത്ത കുർബാന ആദ്യമായി തുടങ്ങുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. അമേരിക്കയിലെ കോവൻ ഗ്രൂപ് 1968 ൽ 13 മിനിറ്റ് ദൈർഘ്യം വരുന്ന കറുത്ത കുർബാനയുടെ ആൽബം പുറത്തിറക്കുകയും അത് സ്റ്റേജ് ഷോയുടെ ഭാഗമായി മാറുകയും ചെയ്തതോടെയാണ് കറുത്ത കുർബാനയ്ക്ക് കൂടുതൽ ആരാധകരുണ്ടായത്. സാത്താൻ ആരാധനയിലൂടെ സാത്താനെ പ്രീതിപ്പെടുത്താമെന്ന് ഒരുകൂട്ടർ വിശ്വസിച്ചു വരുന്നു. സാത്താൻ ആരാധന പ്രമേയമായി വരുന്ന ശ്രീ കോട്ടയം പുഷ്പനാഥിൻ്റെ നോവലാണ് നിഴൽ ഇല്ലാത്ത മനുഷ്യൻ.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam horror novel\/malayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55138099855702,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG-20240524-WA0050.jpg?v=1788086905"},{"product_id":"yakshiyambalam","title":"Yakshiyambalam -Manthrikam Series","description":"\u003cp\u003e\u003cspan\u003eഇന്ത്യയിൽ പുരാതനകാലം മുതൽക്കേ ആരാധിച്ചു വന്നിരുന്ന ഒരു ആരാധനാ മൂർത്തിയാണ് യക്ഷി. ഭാരതത്തോളം പഴക്കമുണ്ട് നമ്മുടെ അമ്മദൈവ സങ്കല്പങ്ങൾക്ക്. ചരിത്രാതീത കാലം ഈ ആരാധന സമ്പ്രദായം നിലനിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്. വൈദിക സങ്കൽപ്പത്തിൽ നിന്നും വിഭിന്നമായാണ് യക്ഷി എന്ന ദേവതയോടുള്ള ആരാധന. ആദിദ്രാവിഡ ഗോത്രക്കാരും മറ്റുമാണ് ഈ വിധാന പൂജ നടത്തിരുന്നത്. യക്ഷൻ്റെ സ്ത്രീരൂപമാണ് യക്ഷി. ഐതിഹ്യങ്ങളിലും സാഹിത്യരചനകളിലും യക്ഷിസങ്കൽപ്പം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ശ്രീ കോട്ടയം പുഷ്പനാഥ് യക്ഷി സങ്കല്പത്തെ അടിസ്ഥാനമാക്കി എഴുതിയ കൃതിയാണ് യക്ഷിയമ്പലം.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55138287944022,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/20Book-9A.jpg?v=1788087205"},{"product_id":"chuvanna-manushyan-kottayam-pushpanath","title":"Chuvanna Manushyan - kottayam pushpanath","description":"\u003cp\u003e\u003cspan\u003eകോട്ടയം പുഷ്പനാഥിന്റെ എക്കാലത്തേയും സയന്റിഫിക്ക് ത്രില്ലര് നോവല്. 1968-ല് ഈ നോവല് പ്രസിദ്ധീകരിക്കുമ്പോള് അത് മലയാള സാഹിത്യ ചരിത്രത്തിലെവായനയുടെ ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയയിരുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55140505682262,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/CHUVANNA-MANUSHYAN1.jpg?v=1788093022"},{"product_id":"draculayude-makal-kottayam-pushpanath","title":"Draculayude Makal  - Kottayam Pushpanath","description":"\u003cp\u003e\u003cspan\u003eഫിനിക്സിന് നാല്പതു മൈൽ കിഴക്കുള്ള സൂപ്പർ സ്റ്റീഷ്യൻ മലകളിലാണ് ഇത് നടന്നത്. അവിടെ പുരാതനമായ നിധിയുണ്ടെന്ന് പലരും വിശ്വസിക്കുന്നു. \"The Lost Dutchman's Gold Mine ' എന്നാണ് അതിന്റെ പേര്. 1930 ൽ അഡോൾഫ് റോത്ത് എന്നൊരു വ്യാപാരി ഈ നിധിയെക്കുറിച്ചറിയാൻ സുപ്പർ സ്റ്റീഷ്യൻ മലയിൽ പോയിരുന്നു. ആറുമാസത്തിനുശേഷം ആ മലകളിൽ പര്യടനം നടത്തിയ പുരാവസ്തു ഗവേഷകന്മാർ അദ്ദേഹത്തിന്റെ ചേതനയറ്റ തല ഒരു സ്ഥലത്തു കിടക്കുന്നതായി കണ്ടു. അര മൈൽ അകലയായി ബാക്കി ഉടലും കാണപ്പെട്ടു. അയാൾ എപ്രകാരം മരണമടഞ്ഞു എന്നതിനെക്കുറിച്ചു ഇന്നും ആർക്കു മറിഞ്ഞു കൂടാ. ഇതായിരുന്നു ആ ലേഖനത്തിന്റെ ഉള്ളടക്കം.\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55145127936342,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2596_637571460309943485.webp?v=1788104134"},{"product_id":"nagaswasthika","title":"Nagaswasthika","description":"\u003cp\u003eപുനർജന്മത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഗംഗയ്ക്ക്, തന്റെ ജീവിതത്തിൽ നടക്കുന്ന  അത്ഭുതങ്ങൾ വെറുമൊരു തോന്നലായി തള്ളിക്കളയാൻ കഴിയുമായിരുന്നില്ല. വല്യേടത്ത് കാവിൽ വീണ്ടുമൊരു വലിയ നാഗത്താൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്ന വാർത്ത നാടാകെ പരക്കുമ്പോൾ, ഗംഗ തന്റെ കൈയിലെ നാഗസ്വസ്തികയിലേക്ക് നോക്കി ഭയത്തോടെയും അത്ഭുതത്തോടെയും ആ ചോദ്യം സ്വയം ചോദിക്കുകയാണ്...\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eമനുഷ്യസ്ത്രീകളെ പ്രണയിക്കാൻ നാഗങ്ങൾക്ക് കഴിയുമോ? ഭൂമിയിൽ വന്നിണയെ തിരയാൻ അവർ ഇച്ഛാധാരികളായ രൂപമെടുക്കുമോ? \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eമരണത്തിനപ്പുറവും കാത്തിരിക്കുന്ന ആ ജന്മാന്തര പ്രണയം ഗംഗയെ എങ്ങോട്ടാണ് നയിക്കുന്നത്?\u003cbr\u003eനിഗൂഢതകളുടെയും തീവ്രപ്രണയത്തിന്റെയും പുനർജന്മത്തിന്റെയും അത്യന്തം ഉദ്വേഗജനകമായ കഥ - 'നാഗസ്വസ്തി\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam books in UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55145529475414,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/1784101043_6a5738b3c2e15.jpg?v=1788105106"},{"product_id":"soorya-samharam-kottayam-pushpanath","title":"Soorya Samharam : Kottayam Pushpanath","description":"\u003cp\u003e\u003cspan\u003eപുരാതന താന്ത്രിക രഹസ്യങ്ങളിലും മനസ്സിലാക്കാൻ കഴിയാത്ത നിഗൂഢ ശക്തികളാലും നയിക്കപ്പെടുന്ന അപാമായ സാമ്പത്തിലേക്കും അധികാരത്തിലേക്കും ഉയരുന്ന ഒരു നായകന്റെ ജീവിതത്തെ ഈ കഥയിൽ അനാവരണം ചെയ്യുന്നു. ചില കഥകൾ യാഥാർത്ഥകത്തിലേക്ക് ചുവടുവെക്കുന്നു. അവ നമ്മുടെ ഭാഗമായിത്തീരുന്നു. അവയുടെ നിശുവിതകൾ നമ്മുടെ സ്വന്തം ജീവിതവുമായി ഇഴചേർന്നു പല ലോകത്തെ കാണുന്ന രീതിയെ എന്നെന്നേക്കുമായി മാറ്റുന്നു.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55230619746646,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/WhatsApp-Image-2026-07-14-at-10.45.41.jpg?v=1788629324"},{"product_id":"brahmarakshas-kottayam-pushpanadth-manthrikam-series","title":"Brahmarakshas : Kottayam Pushpanadth : Manthrikam Series","description":"\u003cp\u003e\u003cspan\u003eകോട്ടയം പുഷ്പനാഥ് ഭയം എന്ന വികാരത്തെ ആകാംക്ഷയുടെ ഛായക്കൂട്ടിൽ ചാലിച്ച് എഴുത്തിൻ്റെ രൂപത്തിൽ മലയാളികളുടെ മനസ്സിൽ ഭീതിപരത്തിയ അതുല്ല്യ പ്രതിഭയാണ് ശ്രീ കോട്ടയം പുഷ്പനാഥ്. മാന്ത്രികവും താന്ത്രികവും നിറഞ്ഞ ഹോമം, പൂജ, തപശക്തി, ഏകാഗ്രത, വ്രതം, ഉപാസം തുടങ്ങിയ നൂതനമാർഗ്ഗത്തിലൂടെ, പുരാതന താളിയോല ഗ്രന്ഥങ്ങളിലെ മന്ത്ര സൂക്തങ്ങൾ സ്വായത്തമാക്കി അത് നന്മക്കും തിന്മക്കും പ്രായോഗികമാക്കാൻ ശ്രമിക്കുന്ന മഹാമാന്ത്രികർ, തങ്ങളുടെ ഉപാസന മൂർത്തികളെ പ്രസാദിപ്പിച്ച് വരുതിക്ക് കൊണ്ടുവരുന്നു. മനുഷ്യൻ്റെ യുക്തിചിന്തകളെ പരീക്ഷിക്കുന്ന മന്ത്രതന്ത്രങ്ങളും ആവാഹിക്കലും പരിഹാരപ്രക്രിയകളും ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. ദുർമന്ത്രവാദവും ആഭിചാരക്രിയകളും തന്നെയാണ് ഇവിടെയും നിമിത്തങ്ങൾ ആകുന്നത്. മനോരമ വാരികയിലൂടെ വായനക്കാരുടെ മുക്തകണ്ഠം പ്രശംസക്ക് പാത്രീഭൂതമായ 'ബ്രഹ്മരക്ഷസ്സ്' സിനിമയാക്കാൻ അന്ന് ചലച്ചിത്രലോകത്തെ പ്രേരിപ്പിക്കുകയായിരുന്നു\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55230701502806,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/83_638818148072261087120091.webp?v=1788630512"},{"product_id":"plutoyude-kottaram-by-kottayam-pushpanath-marxin-series","title":"Plutoyude Kottaram by Kottayam Pushpanath | Marxin Series","description":"\u003cp\u003e\u003cspan\u003eഗ്രീക്കു മിത്തോളജിയിൽ പ്രതിപാദിച്ചിട്ടുള്ള പ്ലൂട്ടോയുടെ കൊട്ടാരത്തിലേക്ക് ഓർഫിയൂസിന്റെയും യൂറിഡസിന്റെയും പ്രണയകഥയിൽ ആകൃഷ്ടരായി ഒരു യുവതിയും യുവാവും എത്തിച്ചേരുന്നതും, ഭീതിയുടെ നിഴലിൽ സഞ്ചരിക്കുന്ന അവർ നേരിടുന്ന വിചിത്ര സംഭവങ്ങിളിലൂടെയുമാണ് നോവൽ പുരോഗമിക്കുന്നത്. പ്ലൂട്ടോയുടെ കൊട്ടാരത്തിൽ നിലനിൽക്കുന്ന നിഗൂഢതകളുടെയും രഹസ്യങ്ങളുടെയും ചുരുളഴിയിക്കുവാൻ ഡിറ്റക്ടീവ് മാർക്സിൻ എത്തുന്നതും പിന്നീട് നടക്കുന്ന വിചിത്രമായ സംഭവങ്ങളും, ഇതിഹാസങ്ങളിലും ഐതീഹ്യങ്ങളിലും കാണത്തക്കവിധത്തിലുള്ള അതിശയോക്തിപരമായ കടംങ്കഥകളിലെ കഥാപാത്രങ്ങളുമായുള്ള ബന്ധങ്ങളും, നൽപ്പത്തിയഞ്ചു വർഷങ്ങൾക്കു ശേഷം നോവൽ പുനഃ പ്രസിദ്ധീകരിക്കുമ്പോൾ വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു. ബുദ്ധിയെ ഉണർത്തും വിധം കണിശവും ചടുലവുമായ കുറ്റാന്വേഷണ ശൈലി ഈ കാലഘട്ടത്തിലും വായനക്കാരെ ഹരം കൊള്ളിപ്പിക്കുമെന്നത് തീർച്ചയാണ്.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003emalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55230734369110,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2596_638112387411299560.webp?v=1788630713"},{"product_id":"draculayude-anki","title":"Draculayude Anki","description":"\u003cp\u003e\u003cspan\u003eശ്രീ കോട്ടയം പുഷപനാഥ് ഡ്രാക്കുളയെ കേന്ദ്രകഥാപാത്രമാക്കിയും ചെക്കൊസ് ലൊവോക്യയെ പശ്ചാത്തലമാക്കിയും 1976 -ല് രചിച്ച കൃതിയാണ് ഡ്രാക്കുള അങ്കി.\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eBest Malayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55343790424406,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/DRAKKULAYUDE-ANKI1.jpg?v=1789275048"},{"product_id":"digambaran","title":"Digambaran","description":"\u003cp\u003e\u003cspan\u003eദിഗംബരനെ കൊല്ലാൻ തീരുമാനിച്ചു. രാത്രിയുടെ ഇരുളിൽ പാപനാശം കടലിലേക്ക് ദിഗംബരനെ ഞങ്ങൾ വലിച്ചെറിഞ്ഞു. ആത്മാവിന് മോക്ഷം കിട്ടാൻ ബലികർമ്മങ്ങളും ചെയ്തു. ദിവസങ്ങൾ കഴിഞ്ഞില്ല… മഴപിടിച്ച ഒരു രാത്രിയിൽ ശരീരമാകെ ചിതൽ പിടിച്ച ഒരു മനുഷ്യൻ കടലിൽ നിന്ന് കയറി വരുന്നത് കണ്ടു. നനഞ്ഞ മണലിൽ വിരലുകൾ മാത്രമേ തൊട്ടിരുന്നുള്ളൂ. ചുണ്ടിൽ മരണമന്ത്രം ചൊല്ലിയ ആ മനുഷ്യനെ ഇടിമിന്നലിന്റെ വെളിച്ചത്തിൽ കണ്ട് ഞാൻ ഞെട്ടി… സിരകളിൽ ഭയത്തിന്റെ ചുടുചോര തണുത്തുറയുന്ന ആ നിമിഷം എന്റെ മനം അയാളുടെ പേര് അറിയാതെ ഉച്ചരിച്ചു പോയി… ദിഗംബരൻ..!\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55348200112470,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/c3a67f_0d1d34a5744c430d92870d931be584e0_mv2.avif?v=1789315953"},{"product_id":"garuda-malika","title":"Garuda Malika","description":"\u003cp\u003eകൃത്യം പതിമൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു നനഞ്ഞ സന്ധ്യയിൽ ഋഷികേശിൽ വെച്ച് സ്വാമി ശാന്തിനികേതൻ എന്നോട് ചോദിച്ചു പൂർവ്വജന്മത്തിൽ താങ്കൾ ഈ പടിക്കെട്ടിലൂടെ ഉരുണ്ടുപോയത് ഓർക്കാൻ കഴിയുന്നുണ്ടോയെന്ന്. ഇല്ലായെന്ന് ഞാൻ മറുപടി പറഞ്ഞു അന്ന് പ്രായം നാൽപ്പത്തി ഏഴ്. ഭൗതിക ജീവിതത്തിന്റെ ശവദാഹവും കഴിഞ്ഞ് എന്റെ തന്നെ ചിതാഭസ്മവുമായി എത്തിയകാലം. അന്ന് രാത്രി ഋഷികേശിലെ ചെറിയ മുറിയിൽ കിടക്കുമ്പോൾ അറിഞ്ഞു, അതിനു മുമ്പുള്ള ഏതോ ജന്മത്തിൽ ഗംഗയുടെ പടിക്കെട്ടിൽ പ്രാണനില്ലാതെ മഴ നനഞ്ഞുകിടന്നത്. പിന്നെ മഞ്ഞുറഞ്ഞ എന്റെ ഭൗതിക ശരീരം ആരോ ഗംഗയിലേക്ക് ഒഴുക്കിവിട്ടത്. ശവങ്ങൾ തിന്നുകൊഴുത്ത മീനുകൾ എത്രയോ കാലം എന്നെ ഭക്ഷിച്ചു. വിശപ്പടക്കിയത്. പൂർവ്വ ജന്മത്തെക്കുറിച്ച് പിന്നീട് ആഴത്തിൽ അറിഞ്ഞപ്പോൾ എന്തിനീ ജന്മം എന്ന ചിന്ത വേട്ടയാടി തുടങ്ങി. ഭ്രാന്തമായ ആ ചിന്ത പോയി അവസാനിച്ചത് ഗരുഡമാളികയിൽ. രാത്രിയുടെ ഭീകരതയിൽ ഭ്രാന്തമായി ഭയന്ന് അലറിവിളിച്ച ഈ ഗരുഡമാളികയിൽ…\u003c\/p\u003e\n\u003cp\u003eഭൗതികശാസ്ത്രത്തിന്റെ യുക്തികൊണ്ട് അളക്കാന് പറ്റാത്ത ഒരു ലോകം വരച്ചിടുകയാണ് ഗരുഡമാളിക. ഒരു മാന്ത്രികപരിവേഷത്തിന്റെ ശക്തി ജീവിതത്തിന്റെ നെടുങ്കല് സ്വപ്നങ്ങളെ തകര്ത്തുകളയുകയാണ് ഈ നോവല്. വാസ്തവത്തിലേക്ക്, സത്യത്തിലേക്ക് പാലം പണിയാന് മനുഷ്യശരീരത്തിന്റെ ചില രഹസ്യരേഖകളിലൂടെ സഞ്ചരിക്കുകയാണ് നോവലിസ്റ്റ്.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam books in UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55348206371158,"sku":null,"price":9.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/7Book-3A.jpg?v=1789316006"},{"product_id":"gandhamadanam","title":"Gandhamadanam","description":"\u003cp\u003e\u003cspan\u003eഅടുത്തേക്ക് ചെന്ന് സൂക്ഷിച്ച് നോക്കി.. അവൾ കാൽ നീട്ടി ഇരിക്കുന്നു തലമുടിയിൽ നിന്ന് നീട്ടിക്കെട്ടിയ മുല്ലപ്പൂവിന്റെ മണം… നീ ആരാ..? മണിക്കുട്ടൻ ചോദിച്ചു…. അവൾ തീക്ഷ്ണമായി ചിരിച്ചു… കാളിക..! പ്രപഞ്ചം നടുങ്ങി… മിന്നൽ പിണർ… ഇടിമുഴക്കം… കനത്ത മഴ… എല്ലാം പെട്ടെന്നായിരുന്നു… കള്ളിച്ചെടികൾക്കിടയിൽ അയാൾ രക്തമില്ലാത്ത കബന്ധമായി കമഴ്ന്നു കിടന്നു.. വാണിയംകുളത്തെ അവളുടെ ആദ്യത്തെ ഇര…\u003c\/span\u003e\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e\u003cspan\u003eMalayalam books in UK\u003c\/span\u003e\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55348214563158,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/OIP_1_530da274-3d40-4cb1-9d92-9463f5b9ae44.webp?v=1789316226"},{"product_id":"madankolli","title":"Madankolli","description":"\u003cp\u003eആഭിചാരങ്ങൾക്ക് അടിയറവ് പറയാത്ത ഒരു മാന്ത്രികന്റെ പ്രതികാരത്തിന്റെ അനുഭവ കഥ നോവൽ രൂപത്തിലാക്കിയ കൃതി. രണ്ടായിരത്തിനാലിൽ മലയാള മനോരമ ആഴ്ചപ്പതിപ്പിൽ “സർപ്പസത്രം” എന്ന പേരിൽ പ്രസിദ്ധീകരിച്ച് ജനപ്രീതി നേടിയ കൃതി ഇപ്പോൾ മാടൻകൊല്ലി എന്ന പേരിൽ ചലച്ചിത്രമാകുന്നു.\u003c\/p\u003e\n\u003cp\u003eഭീതിയുടേയും ഭീകരതയുടേയും തടവറയിൽ മനുഷ്യമനസിനെ തളച്ചിടുന്ന ഉദ്യോഗജനകമായ ഈ മാന്ത്രിക നോവൽ ശ്രീ. സുനിൽ പരമേശ്വരന്റെ വ്യത്യസ്ത രചന തന്നെയെന്ന് നിസംശയം പറയാം. വായിക്കുക- മാടൻകൊല്ലി. ! ഒരു മുൻവിധിയുമില്ലാതെ ! കരിങ്കാളിയെ പ്രീതിപ്പെടുത്താന് സ്വന്തം പിതാവിന്റെ തലയറുത്ത ജന്മമാണ് അയാളുടേത്.. പക്ഷേ ഇപ്പോള് അയാള്ക്ക് നേരെ എവിടെയോ ഒരു ശത്രു ഉയര്ത്തേശുന്നേള്ക്കുന്നു.\u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eMalayalam books in UK\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":55348231012694,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/81h3Lii6uQL._SY466.jpg?v=1789316763"}],"url":"https:\/\/bookshelfuk.com\/collections\/horror.oembed?page=2","provider":"Bookshelf UK","version":"1.0","type":"link"}