{"title":"Fiction","description":null,"products":[{"product_id":"12-years-my-messed-up-love-story","title":"12 YEARS: MY MESSED-UP LOVE STORY","description":"He's 33. She's 21. He's a struggling stand-up comic. She's a rising star in private equity. He's divorced. She's never had a boyfriend. He's Punjabi. She's from a conservative Jain family. They shouldn't be together. But they can't stay apart. Welcome to 12 Years: My Messed-Up Love Story. Saket and Payal couldn't be more different—age, background, beliefs. Yet, they're drawn to each other in ways they can't explain. Is it just chemistry, or something deeper? Is it madness and lust, or is it love? Unputdownable and thoroughly entertaining, 12 Years tries to answer the eternal question: How do you know if someone is the one—especially when everything says they're not? From India's top-selling writer Chetan Bhagat comes a powerful new love story that will make you laugh, cry and rethink everything you know about","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942146957654,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8084.jpg?v=1779303543"},{"product_id":"1987-kathal-coffee","title":"1987 KATHAL COFFEE","description":"സിനിമയെ ശ്വാസംപോലെ കണ്ട ചില ജീവിതങ്ങൾ. അവരിൽ വെള്ളിവെളിച്ചത്തിലേക്ക് വന്നവരും വീണുപോയവരുമുണ്ട്.\r\nതിരുവനന്തപുരത്തിൻ്റെ മലയാള സിനിമാലോകം! ആ ലോകത്തെത്തി സിനിമാക്കാരുടെ കുശിനിക്കാരനാവാൻ ആഗ്രഹിച്ച മണിസ്വാമിയുടെ പാളയത്തെ മണീസ് കഫെയിൽ ഇരുന്നായിരുന്നു ശങ്കറും ലൂയിസും സിനിമയെ സ്വപ്‌നം കണ്ടത്. അവിടെവെച്ചാണ് ശങ്കർ വസിഷ്‌ഠലക്ഷ്മിയെ കണ്ടുമുട്ടുന്നത്. ചിലങ്കമണികളുടെ നേർത്ത മന്ത്രത്താൽ പിണഞ്ഞ അവരുടെ സ്നേഹത്തിൻ്റെ ഇഴയടുപ്പം, ഒന്നു തൊട്ടാൽ തളിർക്കുന്ന സിനിമാസ്വപ്നങ്ങളുടെ മധുരവും നോവുമാണ്\r\n1987 കാതൽ കോഫി","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147088726,"sku":null,"price":5.49,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6621.png?v=1779303549"},{"product_id":"aana-doctor","title":"AANA DOCTOR","description":"വായനയെ തീര്‍ഥാടനമാക്കുന്ന ഒരു കൃതി. കാട്ടാനകള്‍ തുമ്പിക്കെ ഉയര്‍ത്തി ആദരിക്കുന്ന, കണ്ണും കാതും വാലും ഉടല്‍ മുഴുവനും സ്‌നേഹമായി രൂപാന്തരപ്പെടാന്‍ ചെന്നായ്ക്കക്കളെപ്പോലും പ്രേരിപ്പിക്കുന്ന, ഒരു പുഴുവിനെ കൈയിലെടുത്ത് ആ ഓമന ഉടലിനോട് കുശലം പറയുന്ന, ഒരു മഹാമനസ്സിലേക്ക് അനുവാചകനെ ഉയര്‍ത്തുന്ന, മനുഷ്യത്വത്തെക്കാള്‍ വലിയ ചിലതുണ്ടെന്ന് വിചാരിപ്പിക്കുന്ന ഒരു കൃതി. വിസ്മയിക്കാനും പ്രചോദിതനാകാനും പിന്തുടരാനും സംവദിക്കാനും തിരുത്താനും അര്‍ഹമായ ഒരു നിത്യസാന്നിധ്യത്തെ എന്നേക്കുമായി മലയാളിക്ക് തരുന്ന ഒരു രചന. സകല ജീവജാലങ്ങളിലെയും പ്രാണനെ സുഖപ്പെടുത്തുന്ന ഒരു യഥാര്‍ഥ വൈദ്യന്‍, ക്രിസ്തുവിനെയോ ബുദ്ധനെയോ ഗാന്ധിയെയോ ഗുരുവിനെയോ വൈദ്യനെന്നു പറയുമ്പോള്‍ ആരുടെ ഛായ അവരില്‍ പതിഞ്ഞിരിക്കുന്നുവോ ആ ഛായ പതിഞ്ഞ ഒരാളെ നമുക്ക് തരുന്ന ഒരു നായകശില്പം. മാനുഷികമായ സകല പോരായ്മകളും നാട്ടില്‍ അഴിച്ചുവെച്ച അക്കമഹാദേവിയെപ്പോലെ നഗ്‌നയായി കാട്ടിലേക്കു വരൂ എന്ന ഈ അതിശയപുസ്തകം ക്ഷണിക്കുന്നു. ‘കാട്ടിലേക്കുള്ള ഈ തീര്‍ഥാടനത്തിനുശേഷം എനിക്കു കാട് പഴയ കാടല്ല.’ ‘ഉന്നതമായ അര്‍ഥത്തില്‍ കാട് കാട്ടുന്ന നോവല്‍.’\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147318102,"sku":null,"price":4.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9342.png?v=1779303544"},{"product_id":"agni-nakshathram","title":"AGNI NAKSHATHRAM","description":"ഭയം ഒരു മനുഷ്യനെ ദുർബലനാക്കുന്നു. ഭയമില്ലെന്ന് പറയുന്ന ഏതൊരാളും ഒരിക്കലെങ്കിലും ഇരുട്ടിനെ ഭയന്നൊരു നിമിഷമുണ്ടാകും. അത്തരത്തിൽ ഭയം നിറച്ച നിരവധി സാഹചര്യങ്ങൾ നിറഞ്ഞ ഇന്നത്തെ കാലത്ത്, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ നരബലിയും സമാധിയും വരെ എത്തിനിൽക്കുന്ന ഒരു സമൂഹത്തിന്റെ കാണാച്ചരടുകൾ തേടി ഒരു യാത്ര. അതിനെതിരെ പോരാടാൻ നിയോഗിക്കപ്പെട്ട മനുഷ്യജീവിതങ്ങളുടെ നേർക്കാഴ്‌ച. സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാത്ത ഈ യാത്രയുടെ വഴികൾ ഇതാ നിങ്ങൾക്കായി തുറന്നിടുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147678550,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/d1c191e5-7a79-4f6e-a55c-d4c9c9d0d4fd.jpg?v=1779303545"},{"product_id":"aathreyakam","title":"Aathreyakam","description":"ഇതിഹാസങ്ങളിലൊരിടത്തും സ്ഥാനപ്പെട്ടിട്ടില്ലാത്ത,\r\nക്ഷാത്രനാഗരികതയ്ക്ക് അപരിചിതമായ ആത്രേയകം എന്ന\r\nഅജ്ഞാതദേശം. രാജദ്രോഹികളും അജ്ഞാതശവങ്ങളും\r\nഅശരണരും രോഗികളുമെല്ലാം കൊണ്ടുതള്ളപ്പെടുന്ന,\r\nഔഷധഗന്ധം ആധാരശ്രുതിയായ ആത്രേയകത്തിലേക്ക്്\r\nഅഭയംതേടി എത്തിച്ചേരുന്ന നിരമിത്രന്‍ എന്ന അനാഥയുവത്വം.\r\nപൗരുഷത്തിന്റെ ഘോഷാക്ഷരങ്ങളുച്ചരിക്കുമ്പോള്‍ എപ്പോഴും\r\nപിഴച്ചുപോകുന്ന, ജന്മഫലത്താല്‍ രാജമുദ്രകള്‍ മാഞ്ഞുതുടങ്ങിയ\r\nആ അത്യപൂര്‍വ്വ കഥാപാത്രത്തെ മുന്‍നിര്‍ത്തി,\r\nധര്‍മ്മാധര്‍മ്മങ്ങളും പാപപുണ്യങ്ങളുമെല്ലാം പലയളവില്‍\r\nപകുത്തെടുക്കപ്പെടുന്ന ജീവിതമെന്ന പ്രഹേളികയെ\r\nപുത്തനായി വ്യാഖ്യാനിക്കുന്ന രചന.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147875158,"sku":null,"price":8.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/021.png?v=1779303546"},{"product_id":"anahi","title":"ANAHI","description":"പുതിയ ഭാഷ, പുതിയ പുസ്തകം, പുതിയ ലോകം. വിപിൻ ‘അനാഹി’യിലൂടെ പുതുതലമുറയിലെ എല്ലാ എഴുത്തുകാരെയും പിന്തള്ളിക്കൊണ്ട് ഭയാത്മകതയുടെയും ഭ്രമാത്മകതയുടെയും രഹസ്യാത്മകതയുടെയും ഗൂഢമായ സാത്താനികലോകത്തേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. പുതിയ ഭാഷ, പുതിയ ശൈലി, നവീനലോകം, ഭയം ഇതാണ് അനാഹിയുടെ കാതൽ. ഇതുതന്നെയാണ് അനാഹിയുടെ വിജയവും.\r\n-ഇന്ദുമേനോൻ\r\n\r\nസ്വപ്നത്തിൽ തന്റെ ശരീരത്തിൽ കൊത്തിവെക്കപ്പെടുന്ന ഏതോ പ്രാചീനഭാഷയിലെ സന്ദേശം തിരക്കിയിറങ്ങുകയാണ് സഹ്യൻ എന്ന ചെറുപ്പക്കാരനും അയാളുടെ സുഹൃത്ത് ആരവല്ലിയും. ഉദ്വേഗവും ഭീതിയും നിറഞ്ഞ ഒരുപാട് അനുഭവങ്ങളിലേക്കാണ് അവരുടെ അന്വേഷണം നയിക്കപ്പെടുന്നത്. അതുവരെയുള്ള എല്ലാ ദൈവസങ്കല്പങ്ങളെയും അട്ടിമറിക്കുന്നൊരു ലോകാവസാനത്തിന്റെ സത്യത്തിലേക്കാണ് ഒടുവിൽ അവർ ചെന്നെത്തുന്നത്. ആഭിചാരം, മാന്ത്രികതന്ത്രങ്ങൾ, അതീന്ദ്രിയ മനഃശാസ്ത്രം, പൈശാചികാരാധന, പ്രകൃത്യാതീതപ്രതിഭാസങ്ങൾ, രഹസ്യജ്ഞാനം തുടങ്ങിയ പ്രമേയങ്ങളുമായും പാശ്ചാത്യ-ഒക്കൽറ്റ് പാഠങ്ങളുമായും ക്രിസ്ത്യൻ-യഹൂദ-മിത്തോളജിയുമായും പാഠാന്തരബന്ധം പുലർത്തുന്ന നോവലാണ് അനാഹി.\r\n-മരിയ റോസ്\r\n\r\nപ്രമേയംകൊണ്ടും അവതരണരീതികൊണ്ടും മലയാളത്തിൽ പൂർവമാതൃകയില്ലാത്ത ഉദ്യേഗജനകമായ വായനാനുഭവം നല്കുന്ന നോവൽ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148006230,"sku":null,"price":6.29,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/eb64281c-1772-4cb5-aa8d-9cc94d472c9b.jpg?v=1779303547"},{"product_id":"amina-to-and-from-delhi","title":"AMINA TO AND FROM DELHI","description":"നാട്ടിൽ നിന്നും ഡൽഹി യൂണിവേഴ്‌സിറ്റിയിലേക്ക് പഠിക്കാൻ പോവുന്ന ആമിന എന്ന പെൺകുട്ടി തീവണ്ടി കയറിയത് മുതൽ അവൾ നേരിടുന്ന ജീവിതം ജാമിയ മില്ലിയ ഇസ്ലാമിയയിലേക്കുള്ള മാറ്റം അവിടത്തെ പഠനകാലം, സൗഹ്യദങ്ങൾ, പ്രണയം… അതിനിടെ തന്നിലേക്ക് വന്നു ചേരുന്ന ജീവിതാനുഭവങ്ങൾ അതിലെ സന്തോഷങ്ങളും ദുഃഖങ്ങളും നിരാശകളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും പുതുകാല യുവതയുടെ ജീവിത വീക്ഷണങ്ങൾ…. അവരുടെ ക്രിയാത്മകമായ ഇടപെടലുകൾ… ’ആമിന ടു ആൻഡ് ഫ്രം ഡൽഹി’ പുതുമയാർന്ന വായന നൽകുന്നു","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148071766,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6617.jpg?v=1779303548"},{"product_id":"ajnathanaama","title":"AJNATHANAAMA","description":"ചന്ദ്രോത്സവം, ഉണ്ണുനീലിസന്ദേശം, ലീലാതിലകം- ഏറക്കുറേ ഒരേ കാലഘട്ടത്തില്‍ രചിക്കപ്പെട്ട്, കാലത്തെ അതിജീവിച്ച് അഞ്ചു നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഗവേഷകരുടെ മോഹിനിയായി വാഴുന്ന കൃതികളുടെ അജ്ഞാതരായ കര്‍ത്താക്കളെ തേടിയുള്ള ഭാവനാത്മകയാത്ര. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ ഈ ടൈം ട്രാവലില്‍ കര്‍ത്താവ് അജ്ഞാതനായതിന്റെ കാരണവും പൂരിപ്പിക്കപ്പെടുന്നു. അജ്ഞാതകര്‍ത്താക്കളെപ്പറ്റി ഭാഷാപണ്ഡിതര്‍ ഉയര്‍ത്തിവിട്ട ഊഹവിലകള്‍ക്കപ്പുറം മോഹവിലയുള്ള മറുപടികള്‍ കണ്ടെത്തുകയാണ് എഴുത്തുകാരന്‍. ഭൂമിയില്‍ ആദ്യമായി നടന്ന ചന്ദ്രോത്സവത്തിന്റെയും അതിന്റെ ഹവിസ്സായി മാറിയ ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തിന്റെയും ഒപ്പം നടന്ന എഴുത്തുകാരന്റെ ദൃക്‌സാക്ഷ്യംകൂടിയാണ് ഈ രചന.\r\n\r\nചരിത്രാതീതകാലരചനകളുടെ പൊരുള്‍ തേടിയുള്ള\r\nകെ. രഘുനാഥന്റെ പുതിയ നോവല്‍\r\n\r\nOnline Malayalam Books","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148038998,"sku":null,"price":8.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/de014f8c-c433-44cf-a7db-4de66b6c6cd1.jpg?v=1779303549"},{"product_id":"at-least-i-have-a-cat","title":"AT LEAST I HAVE A CAT","description":"\u003cdiv class=\"woocommerce-product-details__short-description\"\u003e\r\n\r\n“ഉർണാവൂ…” ഊർഗ്ഗ മയങ്ങിക്കിടന്ന സെന്തേനോടു പറഞ്ഞു. ഊർഗ്ഗായുടെ ലൈംഗികമായ ചിന്തകൾ ഉണർന്ന് നിക്കുമ്പോ വരുന്നതാണീ ഉർണാവൂ ഒച്ചകൾ. കേട്ടപാടെ അവളതിനെ തുറന്നുവിടും. ‘കളിച്ചു വരൂ ഉന്മാദങ്ങൾ അനുഭവിക്കൂ, ഞാനൊക്കെ യോഗമില്ലാതെ പായ മടക്കേണ്ടിവരും. കൂടാതെ എനിക്ക് കുഞ്ഞിക്കാലുകൾ കാണുവാൻ ആസയായിറുക്ക്!” അന്ന് ഉച്ചമയക്കത്തിൽ അവളൊരുപാട് കുഞ്ഞ് അച്ചാറു ഭരണികൾ സ്വപ്നം കണ്ടു. മുറിവുണക്കാൻ പലതരം രുചിയിലുള്ള പൂനൈ ഊർഗ്ഗാകൾ. ഞാനും അപ്പാവും സരക്ക് അടിക്കുന്നു. ഓരോ ഗ്ലാസ് കഴിയുന്നേനെ, ഓരോ ഊർഗ്ഗ ജൂനിയർസിനെ എടുത്ത് മണപ്പിച്ച് ഹാപ്പി ഹോർമോണുകൾ റിലീസ് ചെയ്യപ്പെടുന്നു. അവള് ചിരിച്ചുകൊണ്ട് ചെരിഞ്ഞുകിടന്നു.\r\n\r\n\u003c\/div\u003e\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148989270,"sku":null,"price":3.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9306.png?v=1779303551"},{"product_id":"blueberries","title":"BLUEBERRIES","description":"ഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി\r\nഓര്‍ഡര്‍ ചെയ്ത കേക്കിലെഴുതാന്‍ വിഷാദപൂര്‍ണ്ണമായ വരികള്‍- കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ\r\nഉല്ലാസവേളകളും ആനന്ദങ്ങളുമെല്ലാം കേക്കിന്റെ പുറംപാളിപോലെ സുന്ദരമാണെങ്കിലും അതിനുള്‍ഭാഗം കയ്പും ചവര്‍പ്പും നിറഞ്ഞ് അനാകര്‍ഷകമാണെന്ന് ഇതിലെ കഥാപാത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ദുര്‍ഗ്രഹമായ സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു മരണത്തെ\r\nപിന്‍പറ്റിയുള്ള, അതിന്റെ കാരണമാരാഞ്ഞുകൊണ്ട്\r\nമൂന്നു പെണ്‍കുട്ടികള്‍ നടത്തുന്ന അന്വേഷണം.\r\nമനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കും ചാഞ്ചല്യങ്ങളിലേക്കും സഞ്ചരിക്കുന്ന കുറ്റാന്വേഷണസ്വഭാവമുള്ള നോവല്‍","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150005078,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/f98783f3-a07f-4625-ae21-19eba0987cdd.jpg?v=1779303559"},{"product_id":"coffee-house","title":"COFFEE HOUSE","description":"ദുർഗ്രഹവും ദുരൂഹവുമായ ഒരു കോഫിഹൗസ് കൊലപാതകം. സംശയകരമായ സാഹചര്യത്തിൽ വധശിക്ഷ വിധിക്കപ്പെട്ട ബെഞ്ചമിനുവേണ്ടി പത്രപ്രവർത്തകയായ എസ്തർ നടത്തുന്ന ഉദ്വേഗഭരിതമായ കുറ്റാന്വേഷണം. കോട്ടയം ടൗൺ, പൊലീസ് സ്റ്റേഷൻ, പത്രമാപ്പീസ്, റെസ്റ്റോറന്റുകൾ, അനേകം ലൊക്കേഷനിലൂടെ എസ്തർ നടത്തുന്ന അന്വേഷണത്തിന്റെ പരിസമാപ്തിയിൽ അവിശ്വസനീയ മായ ഒരു സംഭവത്തിന്റെ യാഥാർത്ഥ്യം വെളിപ്പെടുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150660438,"sku":null,"price":5.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/005.jpg?v=1779303566"},{"product_id":"daivame-nee-aarude-thonnalaanu","title":"DAIVAME NEE AARUDE THONNALAANU?","description":"\u003cdiv class=\"exerpt-book\"\u003e\r\n\r\nജാതിയും മതവും ഏകമായിരിക്കുന്നതുപോലെ\r\nദൈവവും ഒന്നുതന്നെ.\r\n-ശ്രീനാരായണഗുരു\r\nദൈവം എല്ലാത്തിനുമുപരി നല്ലൊരു കലാകാരനാണ്.\r\nഅവന്‍ ജിറാഫിനെയും ആനയെയും\r\nഉറുമ്പിനെയും സൃഷ്ടിച്ചു. ഒരു ശൈലി അതേപടി\r\nപിന്‍തുടരാന്‍ ഒരിക്കലും ശ്രമിച്ചില്ല.\r\n-പിക്കാസോ\r\nദൈവത്തിനോട് ഞാനൊരു ബൈക്ക് ചോദിച്ചു.\r\nഅക്കാര്യത്തില്‍ അവനൊന്നും ചെയ്യാന്‍ കഴിയില്ലെന്ന്\r\nഎനിക്കറിയാമായിരുന്നു. അതിനാല്‍ ഞാനൊരു ബൈക്ക്\r\nമോഷ്ടിക്കുകയും ദൈവത്തോട് മാപ്പ് പറയുകയും ചെയ്തു.\r\n-അല്‍ പാച്ചിനോ\r\nപ്രപഞ്ചം സൃഷ്ടിക്കുന്നതിനു മുന്‍പ് ദൈവം\r\nഎന്തു ചെയ്യുകയായിരുന്നു?\r\nഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവരെ\r\nഇടാന്‍ നരകം സൃഷ്ടിക്കുകയായിരുന്നു.\r\n-സ്റ്റീഫന്‍ ഹോക്കിങ്\r\nബദാം മരത്തോടു ഞാന്‍ പറഞ്ഞു:\r\n‘സോദരീ, എന്നോട് ദൈവത്തെക്കുറിച്ച് പറയൂ’\r\nഅന്നേരം ബദാം പുഷ്പിച്ചു.\r\n-കസാന്‍ദ്‌സാക്കിസ്‌\r\n\r\n\u003c\/div\u003e\r\n\u003cdiv class=\"about-author\"\u003eMalayalam books in UK\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150725974,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/e79576ec-c4a9-4a0e-8f46-88dbca46dc55.jpg?v=1779303569"},{"product_id":"gulika","title":"GULIKA","description":"\"എന്തായിപ്പോ ഈ യാത്രയിലുള്ളത്? എന്തുകൊണ്ടാണ് എല്ലാവരും പ്രശ്‌നപരിഹാരമായി യാത്രയെ ചൂണ്ടി കാണിക്കുന്നത്? അതിപ്പോ, തെറാപ്പി എടുക്കുന്നതിനൊക്കെ പകരമാണോ?\" \"ഈ 'യാത്ര' എന്ന് പറയുന്നതേ, പുറത്തൂടെ മാത്രം സഞ്ചരിക്കാനുള്ളതല്ല, അത് അകത്തൂടെയും സഞ്ചരിക്കാനുള്ളതാണ്. നമ്മള് എത്ര മനോഹരമായി അകത്തൂടെ സഞ്ചരിക്കുന്നുവോ, അതിനനുസരിച്ചായിരിക്കും പുറത്തൂടെയുള്ള നമ്മുടെ ഓരോ യാത്രയും മനോഹരമാകുന്നത്.\"","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152560982,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/60ade8bb-c29a-473f-a023-e113c2d70771.jpg?v=1779303583"},{"product_id":"dravidakkallu","title":"DRAVIDAKKALLU","description":"ജനിമൃതികൾക്കിടയിൽകൂടി മോക്ഷമാർഗ്ഗംപോലെ നീണ്ടുപരന്നു കിടക്കുന്ന കഥാഗതി. വേദകാലത്തെ മഞ്ഞുപുതച്ച കൈലാസശൃംഗങ്ങളിൽനിന്നും തുടങ്ങുന്ന ദ്രാവിഡയാത്ര വർത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്കുവരെ അനുവാചകരെ കൊണ്ടുചെന്നെത്തിക്കുന്നു. മാരണമെന്ന ആഭിചാര കർമ്മത്തെക്കുറിച്ച്... ഈക്കമുടിക്കോട്ട് താമരയെക്കുറിച്ച്... അവളുടെ കഴുത്തിലെ മൂന്നിഴമണിമാലയിലെ വിശിഷ്ടമായ നിധിയെക്കുറിച്ച്... പുരാണവും മിത്തും യാഥാർത്ഥ്യവും ഇഴപിരിഞ്ഞ ഉദ്വേഗജനകമായ കഥ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153478486,"sku":null,"price":7.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9512.png?v=1779303600"},{"product_id":"kadannaline-thinnunnavar","title":"KADANNALINE THINNUNNAVAR","description":"പുരുഷാധിപത്യത്തിന്റെ വിവിധ മുഖങ്ങളോടും ഭാവങ്ങളോടും എതിരിട്ട് സ്വന്തം യുദ്ധങ്ങളില്‍ വ്യാപരിക്കേണ്ടിവരുന്ന പത്തു സ്ത്രീകളുടെ നിത്യജീവിതത്തിലൂടെയുള്ള സഞ്ചാരം. ‘നിയര്‍ ദ നിള’ റിസോര്‍ട്ടില്‍ വരുന്ന സ്ത്രീകളുടെ ജീവിതത്തിനു സാക്ഷിയാവുന്ന ആത്മഹത്യചെയ്ത ശ്രീലക്ഷ്മിയാണ് ഇതിലെ ആഖ്യാതാവ്. തേനിന്റെ രുചി നുകരാന്‍ കടന്നലിനെ തിന്നവള്‍. പുരുഷാധിപത്യമൂല്യങ്ങളുടെ നേര്‍ക്ക് അനുഭാവപൂര്‍വ്വം നിലകൊള്ളുന്ന ഒരു സമൂഹത്തില്‍ സ്ത്രീകള്‍ എങ്ങനെ പോരാടുന്നുവെന്ന് ഇതിലെ പത്തുപേരുടെയും അവസ്ഥകള്‍ നിദര്‍ശനമാണ്. വ്യത്യസ്ത സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലവും പ്രായപരിധിയുമുള്ള അവര്‍ ആസിഡാക്രമണവും സൈബറാക്രമണവും പോലെയുള്ള അധിക്ഷേപത്തിനും വിവേചനത്തിനും വിധേയരായവരാണ്. പുരുഷമേല്‍ക്കോയ്മയ്ക്കു വഴങ്ങാതെ സകലതും സഹിച്ച് സമൂഹത്തില്‍ ഇരകളായി നില്‍ക്കാതെ അവര്‍ ലോകത്തോട് ഏറ്റുമുട്ടുന്നു.\r\n\r\nസമകാലികസ്ത്രീകളുടെ പ്രശ്‌നങ്ങളെ അവയുടെ എല്ലാ സങ്കീര്‍ണ്ണതകളോടെയും അവതരിപ്പിക്കുന്ന സ്ത്രീപക്ഷനോവല്‍\r\n\r\n \r\n\r\n \r\n\r\nMalayalam books in the UK\/EUROPE","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153511254,"sku":null,"price":7.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/5c774ad2-0390-4af9-97fe-ed443439431c.jpg?v=1779303601"},{"product_id":"jeevichirikke-maricha-manushyar","title":"JEEVICHIRIKKE MARICHA MANUSHYAR","description":"ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അറ്റമില്ലാത്ത സങ്കടങ്ങളുടെ കടലില്‍ വീണ് ഒരിക്കലെങ്കിലും മരണപ്പെടുന്നവരാണ് ഓരോ മനുഷ്യജീവിയും. ദുരന്തങ്ങളില്‍നിന്നും ദുരന്തങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിതത്തെ വളരെ മനോഹരമായി അടയാളപ്പെടുത്തുന്ന നോവല്‍.\r\n\r\nജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ആഴത്തില്‍ തൊടുന്ന രചന\r\n\r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154101078,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/df9fa9f4-19e8-4684-9e03-1fda93fb75c9.jpg?v=1779303600"},{"product_id":"kalyaniyennum-dakshayaniyennum-peraya-randu-sthreekalude-katha","title":"KALYANIYENNUM DAKSHAYANIYENNUM PERAYA RANDU STHREEKALUDE KATHA","description":"ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും ‘സൂത്രധാര’യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിതീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തെപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു.\r\n-എൻ. ശശിധരൻ\r\n\r\nഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾത്തന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തു അസാധാരണ നോവൽ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154461526,"sku":null,"price":8.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/8a1e7f1e-3f12-4cc1-bd9a-f53a0abfbc5b.jpg?v=1779303600"},{"product_id":"kasa-pilasa","title":"KASA PILASA","description":"\u003cdiv class=\"woocommerce-product-details__short-description\"\u003e\r\n\r\nകലിതുളളിപ്പെയ്യുന്ന മഴപോലെയായിരുന്നു കട്ടിപ്പൊക്കം ഗ്രാമക്കാരുടെ ജീവിതം. മേലെ കരിമ്പടം പുതച്ചുകിടന്നിരുന്ന മേഘങ്ങളൊക്കെയും ഉരുകിയൊലിച്ചപ്പോൾ കടപുഴകി വീണത് ഒരുപാട് ജീവിതങ്ങളാണ്. ജീവിതത്തോടായിരുന്നു അവർ യുദ്ധം ചെയ്തത്. മണ്ണായിരുന്നു അവരുടെ ആയുധം. പൊന്ന് വിളയിക്കലായിരുന്നു വിജയം. അതിനിടയിൽ അവർ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടേയിരുന്നു. കൺമുൻപിലുണ്ടായിട്ടും കാണപ്പെടാതെപോയ വാഗ്ദത്ത ഭൂമിയിൽ പുതിയ സാമ്രാജ്യം പടുത്തുയർത്താനുള്ള പദ്ധതികൾ അവർ ആവിഷ്‌കരിച്ചു. ഇമ്മട്ടിച്ചാച്ചനും കുഞ്ഞേശുവും കുഞ്ഞമ്പുവും ബ്രീജീത്താമ്മയും കരിവണ്ടും എൽസിയും കറിമങ്കയും മിഖായേലച്ചനും റീത്തയും നിറഞ്ഞുനില്ക്കുന്ന കാസ പിലാസ സങ്കീർണ്ണമായ ജീവിതാവസ്ഥകളുടെ കേറ്റങ്ങളിലൂടെയും ഇറക്കങ്ങളിലൂടെയും കലങ്ങിമറിഞ്ഞ് വിലയം പ്രാപിക്കുന്നു.\r\n\r\n\u003c\/div\u003e\r\nMalayalam Books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155084118,"sku":null,"price":9.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1981.png?v=1779303624"},{"product_id":"lockup","title":"LOCKUP","description":"വാനില്‍ ഇരുന്ന് അമിത് സ്റ്റേഷന്റെ ചുറ്റുപാടും നിരീക്ഷിച്ചു. ബൈക്കുകളുടെ കൂട്ടത്തില്‍ പൊടിപിടിച്ചിരിക്കുന്ന തന്റെ ഹാര്‍ലി ഡേവിഡ്‌സണ്‍ അവന്‍ കണ്ടു. അതിലേക്ക് ഒരു വള്ളിച്ചെടി പടര്‍ന്നുതുടങ്ങിയിരിക്കുന്നു. പ്രകൃതിക്ക് ചില ഗൂഢസിദ്ധാന്തങ്ങളുണ്ട്. ഉപേക്ഷിക്കപ്പെട്ടു എന്നു തോന്നിയാല്‍ അതിനെ പെട്ടെന്നു വിഴുങ്ങിക്കളയും. അവന്റെ ചങ്കൊന്ന് പാളി. സ്വന്തം ശരീരത്തിലേക്ക് അവന്‍ നോക്കി. തന്റെ ശുഷ്‌കിച്ച ഉടലിലേക്ക് പലതരം കാട്ടുവള്ളികള്‍ പടര്‍ന്നുകയറുന്നതുപോലെ അവനു തോന്നി…\r\n\r\nബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനികളുടെ ആര്‍ബിട്രേറ്ററായ അമിത് എന്ന ചെറുപ്പക്കാരന്‍ സ്വന്തം ഇഷ്ടപ്രകാരം ഒരു ദിവസം പോലീസ് സ്‌റ്റേഷന്‍ ലോക്കപ്പില്‍ കിടക്കാന്‍ ആഗ്രഹിക്കുന്ന വളരെ ലളിതവും കൗതുകകരവും മന്ദഗതിയിലുമായ തുടക്കത്തില്‍നിന്നും അയാള്‍ ലോക്കപ്പിലെത്തിയ രാത്രിയോടെ അപ്രവചനീയവും അവിശ്വസനീയവുമായ വഴികളിലേക്ക് ഗതിമാറിയൊഴുകാന്‍ തുടങ്ങുന്ന രചന. ഓരോ വാക്കിലും വരിയിലും മനുഷ്യജീവിതമപ്പാടെ അള്ളിപ്പിടിച്ചിരിക്കുന്ന അധികാരത്തിന്റെ നീരാളിക്കൈസ്പര്‍ശം അനുഭവിപ്പിക്കുന്നു.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156001622,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/e80fa429-351c-4b20-bfcc-691de170e61a.jpg?v=1779303624"},{"product_id":"mameebha","title":"MAMEEBHA","description":"വേറിട്ട മനുഷ്യരും അവരുടെ ജീവിതങ്ങളുമാണ് കുന്തള ഗ്രാമത്തിന്റെ ആത്മാവ്. അവരിലൂടെയാണ് ഗ്രാമം ഒരു ജനതയുടെ തന്നെ നാഡീ സ്പന്ദനമാവുന്നത്. പലരും വാഴുകയും വീഴുകയും, മണ്മറഞ്ഞു പോവുകയും ചെയ്യുന്നത് നിർവികാരതയോടെ ഉറ്റുനോക്കുന്ന ഗ്രാമം, ഇനി വരാൻ പോവുന്ന തലമുറക്ക് പലതും സ്വരുക്കൂട്ടി വെച്ച് തല ഉയർത്തി നിൽക്കുന്നത് നമുക്ക് കാണാം… ‘പാട്ട് കൂട്ടത്തിന്റെ’ ഹാർമോണിയ പെട്ടിയിൽ നിന്നുതിരുന്ന ഓരോ ഈണത്തിലും നാടിന്റെ തുടിപ്പും തേങ്ങലും ആഹ്ളാദവും അലയടിച്ചുയർന്നിരുന്നു. ഗ്രാമത്തിന്റെ ഹൃദയത്തിലേക്ക് ഇനി ആരൊക്കെ വന്നാലും, നിന്നാലും, ചാത്തനും, രഞ്ജുവും മണിയുമൊക്കെ അവിടെത്തന്നെ കാണും… ചിലരുടെയെങ്കിലും മനസ്സിൽ നേരിയ നോവായി… ഓർമ്മയായി… സ്നേഹമായി… കുന്തള ഗ്രാമത്തിന്റെയും ഗ്രാമത്തിന്റെ ഉയിരായ ചില മനുഷ്യരുടെയും ജീവിതങ്ങളെ ആഴത്തിൽ തൊടുന്ന നോവൽ..","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156362070,"sku":null,"price":4.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/d1b14356-b7fe-44ca-9a20-578a26131034.jpg?v=1779303626"},{"product_id":"maranavamsam","title":"MARANAVAMSAM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eവടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീര്‍ന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിന്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാല്‍ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയില്‍ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിന്റെ പൊള്ളല്‍ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിന്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156853590,"sku":null,"price":8.49,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/004-maranavamsham-f.jpg?v=1779303628"},{"product_id":"mariya-verum-maria","title":"Mariya Verum Maria","description":"മരിയയ്ക്ക് സ്കൂൾ ഇഷ്ടമേയല്ലായിരുന്നു. ഉത്തരം തെറ്റിയാൽ അപ്പോ കിട്ടും ദേവകി ടീച്ചറിന്റെ വക ചൂരൽക്കഷായം. തന്നേമല്ല, ചാണ്ടിപ്പട്ടിയെ മരിയയുടെ കൂടെ ഇരിക്കാൻ ദേവകിടീച്ചർ സമ്മതിക്കുകയുമില്ല. അതുകൊണ്ട് സ്കൂൾ വിടുന്നവരെ ചാണ്ടി, കാക്കയേയും പൂച്ചയേയും ഒക്കെ ഓടിച്ച് സ്കൂൾ മുറ്റത്ത് ഓടിനടന്നു. രത്നമ്മ ടീച്ചറിന്റെ മകളും മരിയയുടെ ക്ലാസിലെ ഒന്നാംസ്ഥാനക്കാരിയുമായ റാണി പത്മിനിയുടെ പാവാട കടിച്ചുപറിച്ചതോടെ ചാണ്ടിയെ ദേവകി ടീച്ചർ സ്കൂളിനു വെളിയിലാക്കി. മരിയ ചാണ്ടിയോടു ചോദിച്ചു, “എന്തിനാ ചാണ്ടീ, റാണി പത്മിനീടെ പാവാടേ കടിച്ചത്?” ചാണ്ടി തലകുത്തിമറിഞ്ഞുകൊണ്ടു പറഞ്ഞു, “ഓ ആ പെണ്ണിനു ഭയങ്കര പവറാ!”\r\nസംസാരിക്കുന്ന ചാണ്ടിപ്പട്ടിയും അമ്മിണിതത്തയും വേൾഡ് ടൂർ പോകുന്ന ഗീവർഗീസ് സഹദായും പാവപ്പെട്ടവർക്കായി വിപ്ലവമുണ്ടാക്കാൻ നടക്കുന്ന കർത്താവും പ്രവചനക്കാരി മാത്തിരിയും മരിയയും ഒക്കെ തലതിരിഞ്ഞു ജീവിക്കുന്ന ഒരിടം…\r\n\r\nസാധാരണ നോവൽഘടനാസങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന നോവൽ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157148502,"sku":null,"price":5.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/020.png?v=1779303630"},{"product_id":"mrithivaarp","title":"MRITHIVAARP","description":"വ്യക്തിയുടെയും സമൂഹത്തിന്റെയും എല്ലാ സന്തോഷങ്ങളും വ്യഥകളും സങ്കീര്‍ണ്ണതകളും കൂടിച്ചേര്‍ന്നു രൂപംകൊണ്ട സിന്ധോ എന്ന ഉപദ്വീപ്. മുഖമില്ലാത്ത ഏകാധിപതിയുടെ തേര്‍വാഴ്ച തുടങ്ങുന്നതോടെ ഏതു പെണ്ണിന്റെയും ഉടലധികാരവും ഭരണകൂടത്തെ എതിര്‍ക്കുന്നവന്റെ ഉയിരധികാരവും പട്ടാളക്കാരുടെ ഉരുക്കുമുഷ്ടിക്കുള്ളിലായി. ഇരുമ്പുകമ്പികളില്‍ മുതുകു തുളച്ച് രാത്രിമഞ്ഞിലിട്ട പ്രണയികളുടെ പ്രണയക്കണ്ണുകള്‍ കൊത്തിത്തിന്നാന്‍ തീക്കാക്കകള്‍ ആര്‍ത്തിയോടെ പറന്നിറങ്ങി. പതിറ്റാണ്ടുകളായി ഭാവിതലമുറയെ സൃഷ്ടിച്ചുകൊണ്ടിരുന്ന, സ്വാതന്ത്ര്യത്തിന്റെ ഈറ്റില്ലമായിരുന്ന കപാലയാ കോളേജ് വീണ്ടും വീണ്ടും ആക്രമിക്കപ്പെട്ടു. മരണമുള്‍പ്പെടെ മനുഷ്യനെ സംബന്ധിക്കുന്ന എല്ലാറ്റിന്റെയും മൂല്യം അട്ടിമറിക്കപ്പെട്ടു. അപ്പോഴൊക്കെ നിര്‍മ്മമതയോടെ എല്ലാം നോക്കിക്കണ്ട് നീതിസാരപ്പുഴ സിന്ധോയിലൂടെ ഒഴുകിക്കൊണ്ടേയിരുന്നു…\r\n\r\nഅമല്‍ സുരേന്ദ്രന്റെ ആദ്യ നോവല്‍","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157377878,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/c4f53630-f698-447f-8368-668a3814e960.jpg?v=1779303635"},{"product_id":"mercury-island-lokavasanam","title":"MERCURY ISLAND - LOKAVASANAM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eFrom the author of Ram c\/o Anandhi അറ്റ്ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള്‍ നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്‍ന്നവരുടെയും കഥ. ആ ദ്വീപില്‍ അവര്‍ പ്രതീക്ഷിച്ചതല്ല കണ്ടത്. നേരിട്ട പ്രതിസന്ധികള്‍ക്ക് സമാനതകളില്ലാത്തതായിരുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതലോകമാണ് മെര്‍ക്കുറി ഐലന്റ്.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942157541718,"sku":null,"price":11.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8776.png?v=1779303636"},{"product_id":"nalante-damayanti","title":"NALANTE DAMAYANTI","description":"മനുഷ്യരുടെ ശല്യംമൂലം ബ്രഹ്‌മാവിന് ഉറക്കം നഷ്ടപ്പെട്ട് മനുഷ്യകുലത്തെ നശിപ്പിക്കാനൊരുങ്ങിയപ്പോഴാണ്\r\nമാനസരോവരത്തിലെ ഹേമാംഗനെന്ന സ്വര്‍ണ്ണപതംഗംഅരുതെന്നു പറഞ്ഞു തടഞ്ഞത്. ബ്രഹ്‌മാവ് ഹേമാംഗനെ ഒരു ദൗത്യമേല്‍പ്പിച്ചു- ഭൂമിയില്‍ നിസ്വാര്‍ത്ഥമായി പരസ്പരം സ്‌നേഹിക്കുന്ന സ്ത്രീയെയും പുരുഷനെയും കണ്ടുപിടിക്കുക. അവന്‍ പല ലോകങ്ങളിലൂടെ സഞ്ചരിച്ചു. അങ്ങനെ നളനെയും ദമയന്തിയെയും കണ്ടെത്തി. വിദര്‍ഭയ്ക്കും നിഷാദരാജ്യത്തിനുമിടയില്‍ പ്രണയകാവ്യങ്ങള്‍ വഹിച്ച്, അവര്‍ക്കു കൈമാറി. ദൗത്യാനന്തരം\r\nഹേമാംഗന്‍ തിരിച്ചെത്തുകയായി. അവന്‍ പറഞ്ഞതു കേട്ടശേഷം ബ്രഹ്‌മാവു പറഞ്ഞു: കവികള്‍ നളദമയന്തീകഥ വീണ്ടും വാഴ്ത്തിപ്പാടിക്കൊണ്ടിരിക്കും. പ്രണയദൂതനായ ഹേമാംഗന്‍ നായകനായുള്ള നളദമയന്തീകഥയുടെ പുതിയ ആഖ്യാനം\r\n\r\n \r\n\r\nMalayalam Books in the UK\/ Nalante Damayanthi","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942158295382,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/2650f95f-006c-4b75-b4e9-540173f77b5a.jpg?v=1779303644"},{"product_id":"pathampu","title":"PATHAMPU","description":"കേരളത്തിന്റെ നവോത്ഥാനചരിത്രത്തിന്റെ സവിശേഷമായ അടരുകളും അതിലുള്‍പ്പെട്ട മനുഷ്യാനുഭവങ്ങളുടെ സൂക്ഷ്മലോകവും ഒരു കഥാപാത്രത്തിന്റെ ആന്തരപ്രകൃതിയില്‍ ഇടകലര്‍ന്ന് കാലത്തിന്റെ കടുംകെട്ടുപോലെ മുറുകിക്കയറുന്ന ചിത്രം ‘പതമ്പ്’ നമുക്കു മുന്നില്‍ കാഴ്ചവെക്കുന്നു\r\n-സുനില്‍ പി. ഇളയിടം\r\n\r\n1893 മുതല്‍ 1934 വരെയുള്ള നാലു പതിറ്റാണ്ടാണ് ഈ നോവലിന്റെ കാലം. കേരളനവോത്ഥാനത്തിന്റെയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ഗതിവിഗതികളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച കാലഘട്ടമാണിത്. ഈ മാറ്റങ്ങളില്‍ നിശ്ശബ്ദമായ സ്വാധീനശക്തിയാവുകയും എന്നാല്‍ ചരിത്രപാഠങ്ങളുടെ വിവിധ അടരുകള്‍ക്കിടയില്‍ നഷ്ടപ്പെട്ടുപോയി ഇന്നും അജ്ഞാതമായി തുടരുകയും ചെയ്യുന്ന ഒരുപിടി സംഭവങ്ങളും വ്യക്തികളുമുണ്ട്. ആ ശൂന്യതയുടെ സാദ്ധ്യതകളിലേക്കാണ് ‘പതമ്പ്’ ഇറങ്ങിച്ചെല്ലുന്നത്. യഥേഷ്ടം ഭാവന ഉപയോഗിക്കുമ്പോഴും അത് ചരിത്രത്തില്‍നിന്നും വിട്ടുപോകുന്നില്ല. സംഭവങ്ങളും വ്യക്തികളും ഇവിടെ കാര്യകാരണവ്യക്തതയോടെ പ്രത്യക്ഷപ്പെടുന്നു.\r\n-വി. ഷിനിലാല്‍\r\n\r\nകേരളനവോത്ഥാനചരിത്രത്തെ പുനര്‍വായിക്കുന്ന നോവല്‍","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161473878,"sku":null,"price":9.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1090.png?v=1779303656"},{"product_id":"penmaaraattam","title":"PENMAARAATTAM","description":"ബെന്യാമിന്റെ ഏറെ ശ്രദ്ധേയമായ കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്\r\n\r\nഈ യാത്രയില്‍ ഞങ്ങള്‍ ബോഗിയുടെ തുറന്നിട്ട വാതില്‍ക്കല്‍ത്തന്നെ നില്‍ക്കും. കടകടശബ്ദത്തിനൊപ്പം ഇടയ്ക്കിടെ അലറിക്കൂവും. ഉറക്കെ സംസാരിക്കും. പൂരപ്പാട്ടുപാടും. വണ്ടി ഇഴയുമ്പോള്‍ പ്ലാറ്റ്‌ഫോം കച്ചവടക്കാരുടെ കൈവെള്ളയിലെ ചായ, പഴംപൊരി, പാത്രങ്ങള്‍ കാല്‍നീട്ടി തട്ടിമറിക്കും. അങ്ങനെ ഈ ട്രിച്ചി കൊച്ചിന്‍ ടീ ഗാര്‍ഡന്‍ എക്‌സ്പ്രസ്സിന്റെ പതിനൊന്നാം നമ്പര്‍ കോച്ച് ഞങ്ങളൊരു സ്വര്‍ഗമാക്കി മാറ്റും…\r\n\r\nഅംബരചുംബികള്‍, ബ്രേക്ക് ന്യൂസ്, എന്റെ ചെങ്കടല്‍യാത്രകളില്‍നിന്ന് ഒരധ്യായം, അര്‍ജന്റീനയുടെ ജേഴ്‌സി, ലോങ്മാര്‍ച്ച്, മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ചില തൊഴിലവസരങ്ങള്‍, രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, പെണ്‍മാറാട്ടം എന്നിങ്ങനെ എട്ടു കഥകള്‍. പാപത്തിന്റെയും പകയുടെയും രതിയുടെയും ആസക്തിയുടെയും ഉഷ്ണശൈത്യപ്രവാഹങ്ങള്‍ സമാന്തരമായി കടന്നുപോകുന്ന, ഒന്നിനൊന്നു വ്യത്യസ്തമായ എട്ടു ജീവിതമേഖലകള്‍.\r\n\r\nചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അദൃശ്യവും മാരകവുമായ സാന്നിധ്യം ഈ എട്ടു കഥകളെയും ഒരൊറ്റ ഭൂപടമാക്കുന്നു.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162096470,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/f87855fc-e56e-4284-b8b4-627e0ab264f4.jpg?v=1779303667"},{"product_id":"pinnakkidi-mottaso","title":"PINNAKKIDI MOTTASO","description":"\"ചില ചിന്തകൾ പുരോഗമനങ്ങളുടേതാവാം. ചിലത് പ്രയോജനമില്ലാത്തതാവാം. പ്രയോജനമില്ലാത്ത ചിന്തകളുമായി വരുന്നവരെ സൂക്ഷിക്കുക. അവർ വിദ്യാഭ്യാസത്തിന് വേണ്ടി വന്നില്ലെങ്കിലും വിശ്വാസങ്ങൾക്ക് വേണ്ടി വരും. അവർ വിശക്കുന്ന മനുഷ്യനുവേണ്ടി കണ്ണീർ പൊഴിച്ചില്ലെങ്കിലും വിശക്കാത്ത വിഗ്രഹങ്ങൾക്ക് വേണ്ടി കണ്ണീർ പൊഴിക്കും.\"\r\nനോവലിൽ ഷമിൽ രാജ് എഴുതിയ ഈ സത്യവാചകം തന്നെയാണ് ഈ നോവലിന്റെ കാതൽ. പതിവുവഴികളിൽ നിന്ന് വ്യത്യസ്‌തമായ ആഖ്യാനസ്വഭാവം കൊണ്ടും വിചിത്രമായ പേര് കൊണ്ടും കഥാപരിസരം കൊണ്ടും ഷമിലിന്റെ പിണ്ണാക്കിടി മൊട്ടാസൊ വായനക്കാരിൽ ചെറുതല്ലാത്ത തീപ്പൊരി തീർക്കുമെന്ന് ഉറപ്പാണ്.\r\n- പി. വി. ഷാജികുമാർ\r\n\r\n \r\n\r\nMalayalm Books in UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162719062,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/50374a4c-cf9c-4081-92d0-36abdfd2f2a4.jpg?v=1779303668"},{"product_id":"orange-thottathile-athidhi","title":"ORANGE THOTTATHILE ATHIDHI","description":"ക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ പുതിയ നോവല്‍.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163669334,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/002.jpg?v=1779303680"},{"product_id":"pulayappattu","title":"PULAYAPPATTU","description":"ഉത്തരമലബാറിലെ അധഃകൃതവര്‍ഗത്തിന്റെ കഥയാണിത്. സാമൂഹികനീതിക്കു വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങള്‍ … മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനും സ്‌കൂളില്‍ പഠിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍. ഈ നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്നത്, തമസ്‌കരിക്കപ്പെട്ട കലാപങ്ങളുടെയും വിലാപങ്ങളുടെയും ചരിത്രമാണ്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164062550,"sku":null,"price":10.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/a489930c-6d9e-4bd8-8976-d68e749f73ab.jpg?v=1779303680"},{"product_id":"rest-in-peace","title":"REST IN PEACE","description":"ഒരു ലക്ഷ്വറി വൃദ്ധസദനത്തിൽ നടക്കുന്ന കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിച്ച് അവിടുത്തെ അന്തേവാസികൾ നടത്തുന്ന അന്വേഷണമാണ് ഇതിനകത്ത് പറഞ്ഞിരിക്കുന്നത്\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164619606,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9326.png?v=1779303695"},{"product_id":"snow-lotus-2","title":"Snow Lotus","description":"കോവിലന്റെയും നന്തനാരുടെയും പാറപ്പുറത്തിന്റെയും തിളങ്ങുന്ന പാരമ്പര്യത്തില്‍ പട്ടാളക്കഥകള്‍ക്കിതാ പ്രകാശമാനമായ\r\nഒരു പെണ്‍ഭാഷ്യം. ഹിമാലയത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ പര്‍വ്വതനിരകളിലൂടെ പര്‍വ്വതാരോഹകയായ ഒരു പട്ടാളക്കാരി തേടിപ്പോവുകയാണ്. ഹിമവാതങ്ങളുടെ ചുഴിച്ചുറ്റലില്‍ എന്നോ മറഞ്ഞുപോയ പ്രിയപ്പെട്ട ഒരാള്‍ക്കുവേണ്ടിയുള്ള അന്വേഷണം.\r\nസമാന്തരമായി ശരീരത്തിന്റെയും ആത്മാവിന്റെയും അന്വേഷണങ്ങളുമുണ്ട്. കൊടുംശൈത്യത്തെ മഞ്ഞുപോലെ\r\nഉരുക്കുന്ന പ്രണയമുണ്ട്. ബുദ്ധിസത്തിന്റെ സുഗന്ധവും ടിബറ്റന്‍ അഭയാര്‍ത്ഥിത്വത്തിന്റെ സങ്കടങ്ങളുമുണ്ട്. അനവധി അടരുകളില്‍\r\nപടര്‍ന്നുകിടക്കുന്ന ആഖ്യാനം. ചരിത്രവും മിത്തുകളും അന്വേഷണവും കാത്തിരിപ്പും സാഹസികതയും മനുഷ്യബന്ധങ്ങളുടെ തീര്‍പ്പില്ലായ്മകളും ഒന്നുചേര്‍ന്ന് ഒരു പ്രവാഹമായി തീരുന്ന ഈ നോവല്‍ അസാധാരണമായ വായനാനുഭവമാണ്.\r\n-സക്കറിയ\r\n\r\nഇന്ത്യന്‍ റെയിന്‍ബോയിലൂടെ ശ്രദ്ധേയയായ സോണിയാ ചെറിയാന്റെ ആദ്യ നോവല്‍.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165438806,"sku":null,"price":9.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/006-Snow-lotus.jpg?v=1779303695"},{"product_id":"souparnika","title":"SOUPARNIKA","description":"മഹാഭാരതത്തില്‍ മാനവികതയുടെ സ്നിഗ്ദ്ധമുഖമുള്ള കഥാപാത്രമാണ് ഹിഡുംബി. രാക്ഷസകുലത്തില്‍ പിറന്നുവളര്‍ന്നഹിഡുംബിയെ വ്യാസന്‍ ആവിഷ്‌കരിച്ചത് തനി മനുഷ്യ സ്ത്രീയായിട്ടാണ്. ആ ചിന്തയെയാണ് ഇവിടെ സൗപര്‍ണ്ണികയായി വികസിപ്പിച്ചിരിക്കുന്നത്. ഹിഡുംബിയുടെ നാം ഇതുവരെക്കാണാത്തൊരു മുഖം, സൗപര്‍ണ്ണികയെന്ന മുഖം; റാണിയായി ഹിഡുംബവനത്തില്‍ വാണിട്ടും അധികാരത്തില്‍ മതിമറക്കാതെ, പ്രണയത്തില്‍ ഹൃദയമര്‍പ്പിച്ച സൗപര്‍ണ്ണികയുടെ മാനവികമുഖം. മഹാഭാരതത്തിന്റെ മനോഹരമായൊരു\r\nക്രിയാത്മകവായന. ഭീമന്റെ പ്രണയിനിയായ, ഘടോല്‍ക്കചന്റെ അമ്മയായ ഹിഡുംബിയുടെ ആത്മനൊമ്പരങ്ങളും പ്രേമഭാവങ്ങളുംമാതൃജീവിതവും പര്യവേക്ഷണം ചെയ്യുന്ന നോവല്‍.\r\n\r\n \r\n\r\nMalayalam books in the UK \/ Souparnika","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165406038,"sku":null,"price":4.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/61925936-b352-4e82-86c9-b1f9bd793c2e.jpg?v=1779303694"},{"product_id":"scavenger","title":"SCAVENGER","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eകൈയോടെ പിടിക്കപ്പെട്ട മോഷണക്കേസിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മൂന്നുവർഷം അടിമജോലി ചെയ്യാമെന്ന് സമ്മതിച്ച ഒരു തമിഴ് പയ്യനെ മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ്.ഐ. തന്റെ ഉറ്റസുഹൃത്തായ മൃഗശാലാ വെറ്ററിനറി സർജന് അടിമയായി സമ്മാനിക്കുന്നു. മുതലകളെയും പാമ്പുകളെയും മറ്റും പരിപാലിക്കുക എന്നുള്ള അധികമാരും ഏറ്റെടുക്കാൻ തയ്യാറാകാത്ത സ്‌കാവഞ്ചർ തസ്തികയിൽ നിയമിക്കപ്പെട്ട പയ്യനെയാകട്ടെ മൂന്നുവർഷം കഴിഞ്ഞും ആ അടിമജോലിയിൽനിന്നും സ്വതന്ത്രനാക്കുന്നില്ല. ഇതിനിടയിൽ എസ്.ഐ. ദാരുണമായി കൊല്ലപ്പെടുകയും എല്ലാവരും കുറ്റവാളിയെന്നു കരുതുന്ന പയ്യൻ കുറ്റം ശക്തമായി നിഷേധിക്കുകയും ചെയ്യുന്നതോടെ നോവലിന്റെ അന്തരീക്ഷം അത്യന്തം സംഘർഷവും ഉദ്യേഗവും നിറഞ്ഞതായിത്തീരുന്നു. യുക്തിഭദ്രമായ ഒരു കുറ്റാന്വേഷണ നോവലിന്റെ ലക്ഷണമൊത്ത ശൈലിയിൽ, ഈ സൈബർയുഗത്തിലും രൂപം മാറി നിലനിന്നുപോരുന്ന അടിമവ്യവസ്ഥയെയും അടിമ-ഉടമ ബന്ധങ്ങളെയും എടുത്തുകാട്ടുകയും വിമർശനവിധേയമാക്കുകയും ചെയ്യുന്ന ശക്തമായ രചന. ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eBest Books for Malayalam Readers. Online Malyalam Books in the Uk\/ Europe\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165471574,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1464.png?v=1779303694"},{"product_id":"swapnavyooham","title":"SWAPNAVYOOHAM (AUTHOR SIGNED)","description":"\u003cblockquote\u003eവളരെ സാധാരണമായി തുടങ്ങുന്ന കഥ, നിമിഷങ്ങൾക്കകം തന്നെ അപ്രതീക്ഷിത വഴികളിലേക്ക് തിരിയുന്നു. ചിന്തകൾ ഉണർത്തുന്ന കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും.\u003c\/blockquote\u003e\r\nഓരോ അദ്ധ്യായവും മനസ്സിൽ ചോദ്യങ്ങൾ ഉയർത്തും, ചിലപ്പോൾ ഉത്തരങ്ങളിലേക്ക് നയിക്കും.\r\n\r\nപ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ തേടുന്ന അജയ്‌യുടെ യാത്രയാണ് ഈ നോവൽ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942165635414,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/6046eae5-3aeb-462e-819a-a81e712175e8.jpg?v=1779303694"},{"product_id":"ushnarasi","title":"USHNARASI","description":"കേരളചരിത്രത്തില്‍ അവിസ്മരണീയമായ പുന്നപ്ര-വയലാര്‍ സമരവും സമകാലിക സന്ദര്‍ഭങ്ങളും സര്‍ഗ്ഗപരമായി ആവിഷ്‌കരിക്കുന്ന നോവല്‍. ഒരു ദേശം മാത്രമല്ല, ഒരു സമൂഹമാകെ അഭിമുഖീകരിക്കുകയും ചെറുത്തുനില്‍ക്കുകയും അതിജീവിക്കുകയും ചെയ്ത സവിശേഷ കാലഘട്ടത്തിന്റെ ഇതിഹാസമാനമുള്ള ആഖ്യാനംകൂടിയാണിത്.\r\n\r\nഐതിഹാസികമായ വിപ്ലവചരിത്രം പശ്ചാത്തലമായി എഴുതിയ സമകാലിക നോവല്‍","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166061398,"sku":null,"price":9.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6262.jpg?v=1779303699"},{"product_id":"utharippukadam","title":"UTHARIPPUKADAM","description":"ഒരു കുടിയേറ്റ നാട്ടിന്‍പുറത്തെ ചരല്‍ക്കല്ലിട്ട വീട്ടുമുറ്റത്തു തുടങ്ങി, ഒരമേരിക്കന്‍ സ്ട്രീറ്റ് വരെ പടരുന്ന, കഥയുടെ ലോകഭൂപടം സീന ജോസഫിന്റെ എഴുത്തിലുണ്ട്. കഥയെ കഥയായി പറഞ്ഞുപോകുന്ന ടണല്‍ വിഷനല്ല, കഥാപാത്രങ്ങളുടെ ഉള്ളിലേക്കു കടന്നുകയറി, അനുഭവങ്ങളെ തന്തൂരിയില്‍ ചുട്ടെടുക്കുന്ന ജാലവിദ്യയാണത്. നഷ്ടപ്പെടലുകളുടെ സങ്കീര്‍ത്തനം രചനകളിലാകെ ഒളിഞ്ഞുകിടപ്പുണ്ട്. മെട്രോ സിറ്റിയിലെ വിന്‍ഡോയിലൂടെ നോക്കുമ്പോഴും പരിയമ്പുറത്തെ കാന്താരിയും ചീനിത്തൈയും കാണുന്നുണ്ട്. ലോകത്തെ വരച്ചുവെച്ചിരിക്കുന്ന ഗ്ലോബിന്റെ പലയിടങ്ങളിലും പല മനുഷ്യരാണ്; പക്ഷേ, അവരുടെ ആന്തരികലോകം ഒന്നാണ്. ആ മനുഷ്യാവസ്ഥകളിലൂടെയുള്ള ദേശാന്തരസഞ്ചാരമാണ്, ഈ പുസ്തകം.\r\n-അബിന്‍ ജോസഫ്\r\n\r\nമദ്ധ്യതിരുവിതാംകൂറില്‍നിന്നു മലബാറിലേക്കുള്ള ഒന്നാം കുടിയേറ്റത്തിന്റെ, പിന്നെ അതിസമ്പന്നരാജ്യത്തിലേക്കുള്ള രണ്ടാം കുടിയേറ്റത്തിന്റെ വിയര്‍പ്പും ചൂരും പച്ചമണവുമുള്ള കഥകളാണ് ഇതില്‍. ഇതിനെല്ലാമിടയില്‍ ഞെരുങ്ങുന്ന ജീവിതങ്ങളുടെ കുതിപ്പുകളുടെയും കിതപ്പുകളുടെയും തളിര്‍പ്പുകളുടെയും ആഴങ്ങള്‍ പകര്‍ത്തിയെടുക്കുമ്പോള്‍ ഇവളുടെ കഥകള്‍ ഒപ്പുകടലാസാവുന്നു.\r\n-സോണിയ ചെറിയാന്‍\r\n\r\n \r\n\r\nMalayalam books in the UK\/Europe","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167175510,"sku":null,"price":4.69,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/e0e280ee-9e8b-430b-84ba-f44429efe7fe.jpg?v=1779303709"}],"url":"https:\/\/bookshelfuk.com\/collections\/fiction.oembed?page=3","provider":"Bookshelf UK","version":"1.0","type":"link"}