{"title":"Crime Thriller","description":null,"products":[{"product_id":"ambilymol-thirodhanam","title":"AMBILYMOL THIRODHANAM","description":"\"ഒരേ സമയം പ്രതിയും അന്വേഷകനുമാകേണ്ടി വന്ന പ്രഭയെന്ന പ്രഭാകരന്റെ കഥയാണിത്. 2003 കാലഘട്ടത്തിൽ വയനാട്ടിലെ ഒരു ഒറ്റപ്പെട്ട വീടിനു മുൻപിൽ വെച്ച് മൂന്നു വയസ്സുകാരികളായ ഇരട്ടപ്പെൺകുട്ടികളിലൊരാളായ അമ്പിളിയെ കാണാതായിരുന്നു. 20 വർഷത്തിനുശേഷം ആ കേസ് പോലീസ് പുനരന്വേഷിക്കുന്നു. അന്നത്തെ അന്വേഷണത്തിൽ പോലീസിന് ലഭിച്ച ഏക തുമ്പായ പ്രഭാകരൻ പോലീസ് വലയിലാകുന്നു. സംശയത്തിന്റെ ആനുകൂല്യത്തിൽ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള അവസരം പോലീസ് പ്രഭയ്ക്ക് നൽകുന്നു. പ്രഭ നടത്തുന്ന അന്വേഷണങ്ങളിലൂടെ യഥാർത്ഥ പ്രതിയെ തിരിച്ചറിയാനാകുമോ? മകൾക്കെന്താണ് സംഭവിച്ചതെന്നറിയാതെ വേദനിച്ച മാതാപിതാക്കളുടെ കണ്ണീരിന് ഫലമുണ്ടാകുമോ? ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒരു അന്വേഷണാത്മക നോവൽ\"","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942147940694,"sku":null,"price":4.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9504.png?v=1779303548"},{"product_id":"alvarado-maranangal","title":"ALVARADO MARANANGAL","description":"\u003cp style=\"text-align: left;\"\u003eനിഖിലേഷ് മേനോൻ എഴുതിയ അൽവറാഡോ മരണങ്ങൾ ഒരു സസ്പെൻസ് മെഡിക്കൽ ക്രൈം ത്രില്ലർ ആണ്. തന്റെ മകനുമായി ആറുമാസമായി പ്രണയത്തിലായിരുന്നതായും ഗർഭിണിയാണെന്നും പറഞ്ഞ് നിരന്തരം ഒരു പെൺകുട്ടി വിളിക്കുന്നതായി പരാതി പറയാനാണ് സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസിന്റെ അടുത്ത് എബ്രഹാം ഡേവിഡ് എത്തുന്നത്. എന്നാൽ ഈ പറയുന്ന മകൻ മരിച്ചിട്ടുതന്നെ 8 മാസമായതായി അയാൾ പറയുന്നു. അന്വേഷണവുമായി മുന്നോട്ടുപോകുന്ന അലക്സിന് ആ പരാതി വ്യാജമാണെന്ന് മനസ്സിലാവുന്നു. എന്നാൽ തുടർന്ന് അയാൾക്ക് ലഭിക്കുന്ന ചില സന്ദേശങ്ങൾ അൽവറാഡോ മെഡിസിറ്റി എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ നടന്ന 9 മരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. സ്വകാര്യാശുപത്രിയായ അൽവറാഡോ മെഡിസിറ്റിയുടെ ഐ.സി.യു വിൽ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട ഒൻപത് പേർ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നു. മാസങ്ങളോളം സ്വാഭാവികം എന്നു കരുതിയിരുന്ന മരണങ്ങളിലെ ദുരൂഹത പിന്നീടാണ് തിരിച്ചറിയപ്പെടുന്നത്. സ്വകാര്യ കുറ്റാന്വേഷകനായ അലക്സ് മോറിസ് നടത്തിയ ചില കണ്ടെത്തലുകളാണ് വിഷയത്തിൽ വഴിത്തിരിവായത്. ഈ മരണങ്ങളുടെ ചുരുളഴിക്കുന്ന മെഡിക്കൽ ക്രൈം ത്രില്ലർ.\u003c\/p\u003e\r\n \r\n\r\nMalayalam books in the UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148137302,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1461.png?v=1779303550"},{"product_id":"annu-peytha-mazhayil","title":"ANNU PEYTHA MAZHAYIL","description":"\u003cp style=\"text-align: left;\"\u003eഒരു കുറ്റകൃത്യം ഏറ്റവും സങ്കീർണമാവുന്നത് അതിന് പിന്നിൽ ബന്ധങ്ങളും സൗഹ്യദങ്ങളും പ്രതിചേർക്കപ്പെടുമ്പോഴാണ്. പ്രണയത്തിൻ്റെ നിറം ചേർത്ത ഒരു ക്രൈം ത്രില്ലർ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും. ഇതിൽ രണ്ട് കാലങ്ങളിലെ പ്രണയവും രണ്ട് കാലങ്ങളിലെ മനുഷ്യരുമുണ്ട്. മനുഷ്യമനസ്സിൻ്റെ മാറ്റമാണ് ഏറ്റവും നിശ്ശബ്ദം. അവൻ വിചാരിച്ചാലല്ലാതെ ആ മാറ്റം മറ്റൊരാൾ തിരിച്ചറിയില്ല.\u003c\/p\u003e\r\n-മായാ കിരൺ\r\n\r\n \r\n\r\nക്രൈം ഫിക്ഷൻ എഴുത്ത് രീതികളോട് സമരസപ്പെടുമ്പോൾ തന്നെ നവീനമായ ആഖ്യാനശൈലിയും തീർത്തും പുതുമയുള്ള പരിണാമഗുപ്തിയും കൊണ്ട് വരുവാൻ സാധിച്ചു എന്നതാണ് ഈ നോവലിൻ്റെ മേന്മയായി എനിക്ക് തോന്നുന്നത്. തൊണ്ണൂറുകളിലെ മദിരാശിയിൽ നടക്കുന്ന ഒരു ക്രൈമിൽ നിന്ന് തുടങ്ങി തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ മുന്നേറുന്ന അന്ന് പെയ്ത മഴയിൽ ഉദ്യേഗം ജനിപ്പിക്കുന്ന വായനാനുഭവം സമ്മാനിക്കുന്നു.\r\n\r\nMALYALAM BOOKS IN UK","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148661590,"sku":null,"price":7.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/af3610ac-2d11-44ef-9752-31ab2f7e4f7a.jpg?v=1779303549"},{"product_id":"angina","title":"ANGINA","description":"അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ഫാദര്‍ ഡാനിയേല്‍ പടിയറയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് എത്തിയതാണ് റിയ എലിസബത്ത് എന്ന മാധ്യമപ്രവര്‍ത്തക. മരണം നിഴല്‍ പോലെ റിയയെയും പിന്തുടരുന്നു. കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്തോറും റിയയ്ക്ക് ചുറ്റും ഒന്നൊന്നായി മരണങ്ങള്‍... ആരായിരിക്കും ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍... ത്രസിപ്പിക്കുന്ന കുറ്റാന്വേഷണങ്ങളുമായി അമല്‍ പോളിന്റെ മെഡിക്കല്‍ ക്രൈം ത്രില്ലര്‍","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942148858198,"sku":null,"price":11.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8803.png?v=1779303550"},{"product_id":"body-lab","title":"BODY LAB","description":"\u003cp style=\"text-align: left;\"\u003eഡി.കെ. മെഡിക്കൽ കോളേജിലെ ഡിസക്ഷൻ ലാബിന് മുന്നിലെ വലിയ ഫലകത്തിലെ ഈ വാക്കുകൾ പുതിയതായി ജോലിക്കു വന്ന ഡോക്ടർ അഹല്യയ്ക്ക് കൗതുകകരമായി തോന്നി എന്നാൽ അവിടെ കീറിമുറിച്ച് പഠിപ്പിക്കാൻ നൽകിയ അഞ്ചു മൃതദേഹങ്ങളിൽ ഒന്ന് കണ്ടതോടെ കൗതുകം ഭീതിക്ക് വഴിമാറി. പിന്നീട് നടന്ന അസാധാരണ സംഭവങ്ങളുടെ അർത്ഥം ചികഞ്ഞ അവൾക്ക് ഒരു കാര്യം മനസ്സിലായി നിഗൂഢമായ ആ ലാബിലെ രഹസ്യങ്ങൾ ലോലഹൃദയർക്ക് ചേർന്നതല്ല. പക്ഷേ, അപ്പോഴേക്ക് സമയം വല്ലാതെ വൈകിയിരുന്നു.\u003c\/p\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942150496598,"sku":null,"price":7.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9169.png?v=1779303565"},{"product_id":"chuvanna-kallara","title":"CHUVANNA KALLARA","description":"തനിക്കു ചുറ്റും വലിയൊരു സമൂഹം എന്തിനും തയ്യാറാണെന്നിരിക്കെ ഏകാന്തത അനുഭവിക്കുന്ന ഒരു പോലീസുകാരനിലേക്ക് വന്നെത്തുന്ന, മറ്റൊരു പോലീസുകാരൻ്റെ കൊലപാതക കേസും, അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് അയാൾ നടത്തുന്ന സഞ്ചാരത്തിൽ കണ്ടെത്തുന്ന അമ്പരപ്പുളവാക്കുന്ന രഹസ്യങ്ങളുമാണ് ചുവന്ന കല്ലറ. മിത്തും യഥാർഥ്യവും കൂട്ടിക്കലർത്തിയ രചനാശൈലിയിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സൃഷ്ടിച്ചുകൊണ്ട് വായനക്കാരെ പിടിച്ചിരുത്താൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്. – ദിലീപ് പോൾ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942151250262,"sku":null,"price":5.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/68a57229-5124-45f3-b31a-4ff9ccfb6de7.jpg?v=1779303573"},{"product_id":"hydrangea","title":"Hydrangea","description":"ലാജോ ജോസ് എഴുതിയ ഹൈഡ്രേഞ്ചിയ നോവൽ. Esther Immanuel Series Book No.2. എസ്തർ ഇമ്മാനുവലിന്റെ ജീവിതത്തിൽ അവൾ നേരിടേണ്ടി വരുന്ന പുതിയ ഒരു അന്വേഷണം. പട്ടണത്തിൽ യുവതികൾ കൊല്ലപ്പെടുന്നു. അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതിൽക്കലും മറ്റും പൂക്കൾ വിതറിയിരുന്നു – പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ! കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതില്ക്കൽതൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ. ഉദ്വേഗവും സസ്‌പെൻസും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152331606,"sku":null,"price":5.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/016.jpg?v=1779303583"},{"product_id":"friday-forensic-club","title":"FRIDAY FORENSIC CLUB","description":"അരുൺ ബാലൻ എന്ന ഐ. പി. എസ് ഉദ്യോഗസ്ഥൻ അന്വേഷിച്ച മൂന്ന് പ്രധാനകേസുകളിലൂടെ ഒരു യാത്രയാണ് ഫ്രൈഡേ ഫോറൻസിക് ക്ലബ് എന്ന നോവൽ. അപകടമരണമായി കണക്കാക്കപ്പെടുന്ന ഒരു മരണം കൊലപാതകമാണെങ്കിൽ അത് തെളിയിക്കുന്നതെങ്ങനെയായിരിക്കും? ആത്മഹത്യയെന്നു കരുതിയ മരണം കൊലപാതകമാണെങ്കിലോ? ഫൊറൻസിക് സർജൻ കൂടിയായ അരുൺ ബാലൻ ഈ കേസുകൾ എങ്ങനെയായിരിക്കും അന്വേഷിക്കുക? ഓരോ ക്രൈം സീനിനും അയോളോട് എന്തായിരിക്കും പറയാനുണ്ടാകുക? തന്റെ ഫൊറൻസിക് പരിജ്ഞാനം കൂടി ഉപയോഗിച്ച് കേസുകൾ വ്യത്യസ്തമായ രീതിയിൽ കേസുകൾ തെളിയിക്കുന്ന പോലീസ് ഓഫീസറുടെ ജീവിതത്തിലൂടെ ഒരു യാത്ര","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942152462678,"sku":null,"price":5.59,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8827.png?v=1779303584"},{"product_id":"dolls","title":"DOLLS","description":"\u003cblockquote\u003eചുരുങ്ങിയ സമയംകൊണ്ട് സാമൂഹികമാധ്യമങ്ങളിൽ വൈറലായ മുപ്പത് സെക്കന്റ് പരസ്യ വീഡിയോ കണ്ടതിനു ശേഷം ജനശ്രദ്ധ കിട്ടിയ 'ബി 13' എന്ന ഹോട്ടലിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ക്രൈം നോവൽ. രാത്രിയും പകലും നിഗൂഢരായ കുറെ മനുഷ്യരും ഇടകലർന്ന് വിചിത്രമായൊരു സംഭ്രമലോകം സൃഷ്ടിക്കുകയാണ് ഡോൾസ്. പുതുകാലത്തിന്റെ ത്രില്ലടിപ്പിക്കുന്ന വായനയ്ക്ക് സമർപ്പിക്കുന്ന രചന. Shorlisted in the DC Books Crime Fiction Novel Competition 2020 condcuted in celebration of Agatha Christie's 100 years of publication.\u003c\/blockquote\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153216342,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9798.png?v=1779303602"},{"product_id":"dravidakkallu","title":"DRAVIDAKKALLU","description":"ജനിമൃതികൾക്കിടയിൽകൂടി മോക്ഷമാർഗ്ഗംപോലെ നീണ്ടുപരന്നു കിടക്കുന്ന കഥാഗതി. വേദകാലത്തെ മഞ്ഞുപുതച്ച കൈലാസശൃംഗങ്ങളിൽനിന്നും തുടങ്ങുന്ന ദ്രാവിഡയാത്ര വർത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്കുവരെ അനുവാചകരെ കൊണ്ടുചെന്നെത്തിക്കുന്നു. മാരണമെന്ന ആഭിചാര കർമ്മത്തെക്കുറിച്ച്... ഈക്കമുടിക്കോട്ട് താമരയെക്കുറിച്ച്... അവളുടെ കഴുത്തിലെ മൂന്നിഴമണിമാലയിലെ വിശിഷ്ടമായ നിധിയെക്കുറിച്ച്... പുരാണവും മിത്തും യാഥാർത്ഥ്യവും ഇഴപിരിഞ്ഞ ഉദ്വേഗജനകമായ കഥ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153478486,"sku":null,"price":7.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9512.png?v=1779303600"},{"product_id":"january-12","title":"JANUARY 12","description":"മുത്തങ്ങയിലെ ഉൾവനത്തിൽ നിന്നും അപ്രതീക്ഷിതമായി കണ്ടെത്തുന്ന ഒരു ജഢം. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ തെളിവുകളായി മാറുന്ന ഭയപ്പെടുത്തുന്ന കാരണങ്ങൾ. കുറ്റവാളികളുടെ മോട്ടീവ്. അനുനിമിഷം സംഭവിക്കുന്ന വഴിത്തിരിവുകൾ. അതിലേക്ക് വിരൽ ചൂണ്ടുന്ന മറ്റ് കൊലപാതകങ്ങൾ.\r\nപലവഴികളിലൂടെ സഞ്ചരിച്ച് ഒടുക്കം സത്യത്തിന്റെ വെളിച്ചം തെളിയുന്നു.\r\nജനുവരി 12 നീതിക്കും അനീതിക്കുമിടയിലെ നേരിനെ തേടിയുള്ള ഒരു സംഘം അന്വേഷകരുടെ യാത്രയാണ്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942153576790,"sku":null,"price":10.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/884bc362-1917-4a4d-a2d1-1bc2cc0c7222.jpg?v=1779303599"},{"product_id":"kanya-mariya","title":"KANYA - MARIYA","description":"\u003cblockquote\u003eഅനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്‌ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാന്‍ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍\u003c\/blockquote\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942154395990,"sku":null,"price":5.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_6184.png?v=1779303600"},{"product_id":"kishkinthayude-mounam","title":"KISHKINTHAYUDE MOUNAM","description":"ചരിത്രത്തിലെ ആദ്യത്തെ കൊലയാളിസംഘത്തെ ഇന്ത്യയിൽ നിഗൂഢലക്ഷ്യങ്ങളോടെ പുനർജനിപ്പിക്കുന്നു. എല്ലാ പൗർണ്ണമി രാത്രികളിലും അവർ ഒരാളെ തങ്ങളുടെ ദേവിക്ക് ബലി നൽകുന്നു. അയ്യായിരം വർഷത്തെ പൈശാചിക ആരാധനയുടെ ചരിത്രത്തെപ്പറ്റി പുസ്തകമെഴുതുന്ന പ്രൊഫസർ ജയശങ്കർ നിഗൂഢനായ കൊലയാളിയാൽ വധിക്കപ്പെടുന്നു. ആ മരണം അന്വേഷിച്ചിറങ്ങിയ വളർത്തുമകൻ സന്ദീപിനു മുന്നിൽ പൗരാണികതയുടെ ഒരു ലോകം അനാവരണം ചെയ്യപ്പെടുന്നു. ഗൂഢചിഹ്നങ്ങളിലും തുകൽച്ചുരുളുകളിലും ഒളിപ്പിക്കപ്പെട്ട രഹസ്യങ്ങൾ. അഞ്ഞൂറുവർഷം മുൻപ് തകർക്കപ്പെട്ട ഹംപിയുടെ നിഗൂഢ ചരിത്രത്തിലേക്കുള്ള വാതിലുകൾ. നാഗബന്ധനം തീർത്ത സുരക്ഷയ്ക്കുള്ളിൽ കിഷ്‌കിന്ധയുടെ രഹസ്യം ഒളിപ്പിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ നിഗൂഢ പൈതൃകങ്ങളിലേക്ക് ഒരന്വേഷണം.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155444566,"sku":null,"price":8.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9795.png?v=1779303624"},{"product_id":"lilly-bernard","title":"LILLY BERNARD","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eവായനക്കാരെ ആകാംക്ഷാഭരിതരാക്കാൻ പുതിയ കുറ്റാന്വേഷണ നോവലുമായി ശ്രീപാർവ്വതി എത്തുന്നു. പോയട്രി കില്ലർ എന്ന മുൻ നോവലിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡെറിക്ക് ജോൺ മുഖ്യ കഥാപാത്രമാവുന്ന ലില്ലി ബെർണാഡ് ഒരു ചലച്ചിത്ര താരത്തിന്റെ മരണവും അതിനു പിന്നിലുള്ള ദുരൂഹതകളെയും അവതരിപ്പിക്കുന്നു.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942155575638,"sku":null,"price":4.99,"currency_code":"GBP","in_stock":false}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9084.png?v=1779303625"},{"product_id":"luciferinte-rathri","title":"LUCIFERINTE RATHRI","description":"Lucifarinte Rathri | ലൂസിഫറിന്റെ രാത്രി – Paul Sebastian | പോൾ സെബാസ്റ്റ്യൻ “ഇരുട്ടിന്റെ ഇടങ്ങൾ നിങ്ങൾ ഭൂമിയിൽനിന്ന് ഇല്ലാതാക്കുമ്പോൾ ഞാൻ നിങ്ങളുടെ മനസ്സിൽ കുടിയുറപ്പിക്കും. ലോകം മുഴുവൻ കാൽക്കീഴിലാ ണെന്ന് അഹങ്കരിക്കുന്ന മനുഷ്യാ, നിങ്ങളുടെ മനസ്സിൽ ദുഷ്ടതയുടെ വൻകരകൾ ഞാൻ സ്ഥാപിക്കും.” മനുഷ്യമനസ്സിന്റെ നിയന്ത്രണം സ്വന്തമാക്കാൻ ഏതറ്റം വരെയും പോകുന്ന ദുഷ്ടശക്തികൾ. മൃഗങ്ങളോട് ക്രൂരത കാണിക്കുന്ന മനുഷ്യപ്പിശാചുക്കൾ മനുഷ്യരോട് അതിലേറെ നികൃഷ്ടമായി പെരുമാറുന്നു. അതിക്രൂരരായ മനുഷ്യർക്കും മനുഷ്യരിൽ ദുഷ്ടത വിളയിക്കാൻ കാത്തു നില്ക്കുന്ന അമാനുഷിക ശക്തികൾക്കും എതിരെ ഒരേ സമയം വിട്ടുവീഴ്ചയില്ലാത്ത സാഹസിക പോരാട്ടത്തി ലാണ് അതിന്ദ്രീയ കുറ്റന്വേഷക ദീപ. സംത്രാസം നിറഞ്ഞുനില്ക്കുന്ന, പലപ്പോഴും ശ്വാസം അടക്കിപ്പിടിച്ചു മാത്രം വായിക്കാവുന്ന ഒരു ഡിറ്റ ക്ടീവ് നോവൽ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942156525910,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9228.jpg?v=1779303626"},{"product_id":"onnam-forensic-adhyayam","title":"ONNAM FORENSIC ADHYAYAM","description":"അന്വേഷണോദ്യോഗസ്ഥനെ ആശയക്കുഴപ്പത്തിലാക്കാനുതകുന്ന കുറെയേറെ സൂചനകള്‍ അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേസമയം ഡോക്ടറും രാഷ്ട്രീയപ്രവര്‍ത്തകനുമായ സുജിത്തിന്‍റെ തിരോധാനം അന്വേഷിക്കാനെത്തുന്നത് അയാളുടെ സഹപാഠി ഡോ.അരുണ്‍ ബാലന്‍ ഐ.പി.എസ്. ഡോക്ടറായിരിക്കെ ഐ.പി.എസ്. നേടിയ പ്രഗത്ഭനായ കുറ്റാന്വേഷകന്‍. നാടിന്‍റെ പല ഭാഗങ്ങളിലായി കാണപ്പെട്ട മനുഷ്യശരീരഭാഗങ്ങളുടെ പിന്നിലുള്ള നിഗൂഢത അന്വേഷിച്ച അരുണിനു മുന്നില്‍ ചുരുളഴിയുന്നത് പ്രണയവും പകയും രാഷ്ട്രീയ വൈരവും കെട്ടുപിണഞ്ഞ അതിവൈകാരികമായ ഒരു പ്രതികാരകഥയാണ്.\r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\n \r\n\r\nMalayalm books in Uk","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942160884054,"sku":null,"price":7.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8880.png?v=1779303657"},{"product_id":"planet-9","title":"PLANET 9","description":"മലയാളത്തിൽ സ്പേസ് ഫിക്ഷൻ എന്ന ഴോണർ ഒട്ടുമേ ഇല്ല. അതിനാൽത്തന്നെ ഈ പുസ്തകം ഒരു മൈൽസ്റ്റോൺ ആകുന്നു. പക്ഷേ, ഇനി സ്പേസ് ഫിക്ഷൻ മലയാളത്തിൽ പടർന്ന് പന്തലിച്ചാലും ഈ പുസ്തകം അവയ്ക്കിടയിൽ തല ഉയർത്തി നിൽക്കും എന്നതിൽ സംശയമില്ല. ISRO, NASA, SpaceX തുടങ്ങിയ സ്ഥാപനങ്ങളാണ് കഥാഭൂമിക. അതൊട്ടെളുപ്പല്ല. കൂടാതെ കഥാതിർത്തി അനന്തമായ പ്രപഞ്ചവും. ബ്രഹ്മാണ്ഡമാണ് സാധനം. പക്ഷേ, വളരെ കുറച്ച് കഥാപാത്രങ്ങളെ വച്ച് വളരെ കുറച്ച് പശ്ചാത്തല വിവരണങ്ങളുംകൊണ്ട് അത് അനുഭവവേദ്യമാക്കുന്നു എഴുത്തുകാരിയെന്നിടത്താണ് ഈ പുസ്തകത്തിന്റെ കലാപരമായ പ്രസക്തി. കൂടാതെ മനുഷ്യബന്ധങ്ങൾക്കിടയിലെ ആ അനുഭൂതി ഫാക്ടർ ചുരുക്കം വാക്കുകളുപയോഗിച്ച് അനുഭവിപ്പിക്കുന്നതിനാൽ പ്ലാനറ്റ് 9 കേവലമൊരു ത്രില്ലറിൽനിന്ന് ഒരു പൊക്കം ഉയരത്തിൽ നിൽക്കുന്നു.\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161178966,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9337.png?v=1779303657"},{"product_id":"neuro-area","title":"NEURO AREA","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eശാസ്ത്രം എത്തിനില്ക്കുന്ന യാഥാർത്ഥ്യത്തിന്റെ സാധ്യതകളുമായി ഭാവനയെ കൂട്ടിയിണക്കുന്ന ന്യൂറോ ഏരിയയുടെ പരീക്ഷണശാലയിൽ സയൻസ് ഫിക്ഷനും ത്രില്ലറും സംയോജിക്കുന്നു. Winner of the DC Books Crime Fiction Novel Competition 2020\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942161506646,"sku":null,"price":7.69,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9808.png?v=1779303658"},{"product_id":"paathira-kurbana","title":"PAATHIRA KURBANA","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eഒരു ക്രിസ്തുമസ് രാവില്‍ കാപ്പിരിത്തുരുത്ത് പള്ളിയിലെ വൈദികനായ കോളിന്‍സ് തദേവൂസിന്‍റെ കൊലയ്ക്കു പിന്നിലെ രഹസ്യങ്ങള്‍ തേടിയെത്തുന്ന അക്ബര്‍ എന്ന കുറ്റാന്വേഷകന്‍റെ മുന്നില്‍ തുറക്കുന്ന വാതായനങ്ങള്‍. കാപ്പിരിത്തുരുത്തിലെ പെണ്‍കുട്ടികളുടെ ആത്മഹത്യയുടെ കാരണങ്ങള്‍ എന്തായിരുന്നു? അതിനു പിന്നിലുള്ള കരങ്ങള്‍ ആരുടേതായിരുന്നു? ഒരു കൊലയും ആത്മഹത്യകളും അന്വേഷിക്കുന്ന അക്ബറിന്‍റെ യാത്രകള്‍. ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവല്‍.\u003c\/div\u003e\r\n\u003c\/div\u003e\r\n\u003cdiv\u003e\u003c\/div\u003e\r\n\u003cdiv\u003eMalayalam books in the UK\/Europe\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942162686294,"sku":null,"price":4.29,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_1662.png?v=1779303669"},{"product_id":"rebecca","title":"REBECCA","description":"പത്തേക്കർ വീടും അതിലെ താമസക്കാരിയും എന്നും പുഞ്ചക്കുറിഞ്ചിക്കാർക്ക് ദുരൂഹതകൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്‌കൂളിൽ കുട്ടികളെ പഠിപ്പിച്ചിരുന്ന കാലത്തുപോലും കുട്ടികളോടോ അന്നാട്ടുകാരോടോ അവർ യാതൊരു അടുപ്പവും കാണിച്ചില്ല. ഒന്നരയാൾ പൊക്കത്തിലുള്ള മതിൽക്കെട്ടിനുള്ളിലെ തറവാട്ടിൽ ജീവിച്ച റബേക്ക ടീച്ചറെ നാട്ടുകാർ എന്നും ഭയത്തോടെ വീക്ഷിച്ചു. നാട്ടുകാർ അവരവരുടെ ഭാവനകൾക്കനുസരിച്ച് കഥകൾ മെനയുകയും പ്രചരിപ്പിക്കുകയും ചെയ്തു. റബേക്ക ടീച്ചറാകട്ടെ ചിരിച്ചുകൊണ്ട് ചൂണ്ടയിൽ ഇരകളെ കോർത്തുകൊണ്ടുമിരുന്നു. തന്റെ ആത്മകഥയിലൂടെ റബേക്ക ടീച്ചർ സ്വജീവിതം തുറന്നു കാട്ടുമ്പോൾ ആരുടെയൊക്കെ പൊയ്മുഖങ്ങളാകും അഴിഞ്ഞുവീഴുക. ഓരോ വരിയിലും ആവേശം തുളുമ്പുന്ന ത്രില്ലർ. മലയാളിസമൂഹം ഏറ്റവും ഞെട്ടലോടെ കേൾക്കുകയും ഏറെ ചർച്ച ചെയ്യുകയും ചെയ്ത ഒരു വാർത്തയെ അടിസ്ഥാനമാക്കി രചിച്ച നോവൽ.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163702102,"sku":null,"price":7.59,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9146.png?v=1779303682"},{"product_id":"orange-thottathile-athidhi","title":"ORANGE THOTTATHILE ATHIDHI","description":"ക്രൈംത്രില്ലര്‍ നോവലുകളുടെ പതിവു രസക്കൂട്ടുകള്‍ക്കപ്പുറം ഡൊമസ്റ്റിക് ത്രില്ലര്‍ ജോണറിലെ പുത്തന്‍ പരീക്ഷണം. ഒരു പെര്‍ഫക്ട് മര്‍ഡറിന്റെ തയ്യാറെടുപ്പും നിര്‍വ്വഹണവുമാണ് ഈ നോവലിന്റെ കഥാഗതി നിര്‍ണ്ണയിക്കുന്നത്. പരമ്പരാഗത ത്രില്ലര്‍ സാഹിത്യത്തിന്റെ പൊടിപ്പുംതൊങ്ങലുകളും വെട്ടിമാറ്റി ചടുലമായ ഭാഷയില്‍ പുതിയകാല മനുഷ്യവിഹ്വലതകളെ ഉദ്വേഗജനകമായി അവതരിപ്പിക്കുന്ന ലാജോ ജോസിന്റെ പുതിയ നോവല്‍.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163669334,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/002.jpg?v=1779303680"},{"product_id":"puzhameenukale-kollunna-vidham","title":"PUZHAMEENUKALE KOLLUNNA VIDHAM","description":"മക്കളെക്കാത്ത് മോർച്ചറിയിൽ കിടക്കുന്ന ഭാസ്‌കരപിള്ളയുടെ സ്വാഭാവികമെന്നു കരുതിയ മരണത്തിന്റെ ചുരുൾ നിവർത്തുകയാണ് ബെന്യാമിനും യുവ എഴുത്തുകാരും. വ്യത്യസ്തരായ എഴുത്തുകാരുടെ വേറിട്ട ഭാവനകൾ സമ്മേളിക്കുന്ന ഈ കുറ്റാന്വേഷണ നോവൽ മലയാള നോവൽ സാഹിത്യത്തിലെ അപൂർവ്വതകളിലൊന്നാണ്. നോവലിന്റെ അവസാനത്തെ രഹസ്യ അദ്ധ്യായം വായനക്കാർ തന്നെ പേജുകളുടെ അരികു കീറി തുറന്നു വായിക്കേണ്ടതാണ്.","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942163865942,"sku":null,"price":4.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9513.png?v=1779303683"},{"product_id":"rest-in-peace","title":"REST IN PEACE","description":"ഒരു ലക്ഷ്വറി വൃദ്ധസദനത്തിൽ നടക്കുന്ന കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിച്ച് അവിടുത്തെ അന്തേവാസികൾ നടത്തുന്ന അന്വേഷണമാണ് ഇതിനകത്ത് പറഞ്ഞിരിക്കുന്നത്\r\n","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164619606,"sku":null,"price":6.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_9326.png?v=1779303695"},{"product_id":"ruthinte-lokam","title":"RUTHINTE LOKAM","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eറെട്രോഗ്രേഡ് അംനീഷ്യ ബാധിച്ച റൂത്ത് എന്ന യുവതിയുടെ ഓര്‍മ്മയിലും മറവിയിലും കയറിയിറങ്ങുന്ന അനേകം ദുരൂഹമരണങ്ങളുടെ ചുരുളഴിക്കുന്ന ആവേശേജ്വലമായ സൈക്കോളജിക്കല്‍ ക്രൈം തില്ലര്‍.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942164816214,"sku":null,"price":5.79,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8797.png?v=1779303694"},{"product_id":"violet-pookkalude-maranam-2","title":"VIOLET POOKKALUDE MARANAM","description":"ബ്ലൂ ഗാർഡൻ ഏഴാം വില്ലയിൽ താമസിക്കുന്ന പെൺകുട്ടിയാണ് അലീന ബെൻ ജോൺ. ഒരപകടം കാരണം അവളിപ്പോൾ വീൽചെയറിലാണ് ജീവിക്കുന്നത്. ത്രില്ലർ സീരിസുകളും നോവലുകളും ഇഷ്ടപ്പെടുന്ന അവളുടെ ഇപ്പോഴത്തെ സന്തോഷം കിടക്കയോടു ചേർന്നുള്ള ചില്ലുജനാലയിലൂടെ കാണുന്ന അപ്പുറത്ത് വില്ലയുടെ ബാൽക്കണിയാണ്. ആ ഒളിഞ്ഞുനോട്ടം കുറ്റകരമാണെന്ന് അവൾക്കറിയാം. ആൽഫ്രഡ് ഹിച്ച്കോക്കിൻറ ദ റിയർ വിൻഡോ എന്ന സിനിമ കണ്ടതിനു ശേഷം, ആ ബാൽക്കണിയുള്ള വില്ലയിൽ അവൾ ഒരു കൊലപാതകം പ്രതീക്ഷിച്ചുകൊണ്ടിരുന്നു… അറംപറ്റിയപോലെ അപ്പുറത്തെ വീട്ടിൽ ഒരു മരണം നടന്നു. പോലീസ് ആത്മഹത്യയെന്നു വിധിയെഴുതിയ ആ മരണം കൊലപാതകമാണെന്ന് അലീന വിശ്വസിച്ചു. വീൽചെയറിൽ ഇരുന്നുകൊണ്ട് ആ രഹസ്യം തേടിയുള്ള അലീനയുടെ യാത്ര അവളുടെയും മറ്റുള്ളവരുടെയും ജീവിതം മാറ്റിമറിച്ചു. ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും പുതിയ തലങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന നോവൽ.\r\n\r\nശ്രീപാർവതിയുടെ പുതിയ ക്രൈം ത്രില്ലർ","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942166815062,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/7d52b40c-0084-48b2-9bca-e73b938a1598.jpg?v=1779303703"},{"product_id":"the-brain-game","title":"THE BRAIN GAME","description":"\u003cdiv class=\"row\"\u003e\r\n\u003cdiv class=\"col-md-12\"\u003eപേജുകൾ മറിക്കുംതോറും വായനക്കാരെ ആകാംക്ഷയുടെ ഗുഹാമുഖത്തേക്കും ദുരൂഹതയുടെ കൂനാം കുരുക്കിലേക്കും കൂട്ടിക്കൊണ്ടണ്ട് പോകുന്ന ഉജ്ജ്വലമായ ഒരു കുറ്റാന്വേഷണ നോവൽ. ദി ബ്രെയിൻ ഗെയിം എന്ന നോവലിലൂടെ ഈ സാഹിത്യശാഖയ്ക്ക് ഒരു മികച്ച എഴുത്തുകാരിയെ ലഭ്യമായിരിക്കുന്നു എന്ന് സന്ദേഹമില്ലാതെ പറയാൻ സാധിക്കും.\u003c\/div\u003e\r\n\u003c\/div\u003e","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167306582,"sku":null,"price":6.49,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/IMG_8825.png?v=1779303712"},{"product_id":"thimingala-vetta","title":"THIMINGALA VETTA","description":"തിമിംഗല വേട്ട    by   അനുരാഗ് ഗോപിനാഥ്വേട്ടക്കാരൻ ഇരയാവുന്ന, വേട്ടയാടപ്പെടുന്നവൻ വേട്ടക്കാരനാവുന്ന വിചിത്രമായ വേട്ട!! \"രാത്രിയുടെ നിശ്ശബ്ദതയിൽ, നഗരം ഉറങ്ങുമ്പോൾ അവൻ ഉണരുന്നു. അവൻ്റെ ഓരോ കൊലപാതകവും വെറുമൊരു ക്രൂരതയായിരുന്നില്ല; മൃതദേഹങ്ങൾക്ക് അരികിൽ ചോരകൊണ്ട് എഴുതിയ ഓരോ സോഡിയാക് ചിഹ്നങ്ങൾക്കും പിന്നിൽ നിഗൂഢമായ ലക്ഷ്യങ്ങളുണ്..","brand":"Bookshelf UK","offers":[{"title":"Default Title","offer_id":53942167568726,"sku":null,"price":7.99,"currency_code":"GBP","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/1022\/1918\/6518\/files\/3c65ed32-48d3-49e4-89a3-f1b8ed3c3fe5.jpg?v=1779303716"}],"url":"https:\/\/bookshelfuk.com\/collections\/crime-thriller.oembed","provider":"Bookshelf UK","version":"1.0","type":"link"}